Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

മുളപ്പിച്ച കശുവണ്ടിയുമായി കേരള കാർഷിക സർവകലാശാല

Agri TV Desk by Agri TV Desk
August 11, 2020
in കൃഷിവാർത്ത
56
SHARES
Share on FacebookShare on TwitterWhatsApp

തൃശൂർ : പോഷക വിഭവമാണെങ്കിലും വില കൂടുതലായതിനാൽ കശുവണ്ടിപരിപ്പ് സാധാരണക്കാരന് പലപ്പോഴും പ്രാപ്യമാകാറില്ല. ഇതിന് പരിഹാരമായി കുറഞ്ഞ ചിലവിൽ
കശുവണ്ടി പരിപ്പ് പ്രാദേശികമായി ലഭ്യമാക്കാൻ സഹായകമായ
‘മുളപ്പിച്ച കശുവണ്ടി’ പരിചയപ്പെടുത്തുകയാണ് കേരള കാർഷിക സർവ്വകലാശാല.

സർവകലാശാലയുടെ കീഴിലുള്ള മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രമാണ് പ്രതിരോധശക്തി വർധിപ്പിക്കാൻ ഉതകുന്ന മുളപ്പിച്ച കശുവണ്ടി പരിചയപ്പെടുത്തുന്നത്.
എന്നാൽ മുളപ്പിച്ച കശുവണ്ടിയുടെ ഉൽപാദനച്ചെലവ് കുറവായതിനാൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ സാധിക്കും.

കശുവണ്ടിപരിപ്പിലെ ബീജം മുളയ്ക്കുന്നതോടെ ഒട്ടേറെ രാസപ്രക്രിയകൾ സംഭവിക്കുന്നതിനാൽ പോഷകങ്ങൾ വിഘടിച്ച് എളുപ്പത്തിലും കൂടുതലായും ലഭ്യമാകുന്നു. ഇത് പരിപ്പിന്റെ ദഹനപ്രക്രിയ ആയാസപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ പ്രായമായവർക്കും കഴിക്കാവുന്ന ഉത്തമ പോഷക വിഭവമായി ഇതിനെ കണക്കാക്കാം.

മുളപ്പിച്ച കശുവണ്ടിപരിപ്പിൽ പോഷകങ്ങളായ കാൽസ്യം, അമിനോ അമ്ലങ്ങൾ, നിരോക്സീകാരികൾ തുടങ്ങിയവ വളരെ കൂടുതലാണ്. മറ്റേത് പരിപ്പിനേക്കാളും ഇരുമ്പിന്റെ അംശവും ഇതിൽ കൂടുതലാണ്. ഒരു കിലോ കശുവണ്ടിയിൽ നിന്നും ശരാശരി 250 ഗ്രാം കശുവണ്ടിപരിപ്പാണ് കിട്ടുന്നത്. എന്നാൽ ഒരു കിലോ കശുവണ്ടിയിൽ നിന്നും ശരാശരി 500 ഗ്രാം മുളയണ്ടി ലളിതമായി തയ്യാറാക്കാം. ഒരു കിലോ കശുവണ്ടിപരിപ്പിന് ശരാശരി 800 മുതൽ 1000 രൂപ വില വരുമ്പോൾ അതിന്റെ പകുതി വിലയ്ക്ക് മുളപ്പിച്ച കശുവണ്ടി ലഭ്യമാകും. സാലഡ്, മസാലകറികൾ, അച്ചാർ എന്നിവയ്ക്ക് മുളപ്പിച്ച കശുവണ്ടി പരിപ്പ് ഉപയോഗിക്കാം.

മുളപ്പിച്ച കശുവണ്ടി തയ്യാറാക്കുന്നതിന് വൃത്തിയുള്ളതും അണുവിമുക്തമായ ഒരു അവസ്ഥ ഒരുക്കി എടുക്കണം. പ്രത്യേകം സജ്ജമാക്കിയ ടണലുകളിലെ ട്രേകളിലോ, നിയന്ത്രിത ബീജാങ്കുരണ അറകളിലോ കശുവണ്ടി മുളപ്പിക്കാം. മുളച്ച് ബീജപത്രം വിരിയുന്നതിന് മുൻപ് തന്നെ ശേഖരിക്കണം. ഈ ഘട്ടത്തിൽ വളർച്ച ദ്രുതഗതിയിലായതിനാൽ ബീജപത്രം ശേഖരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണ്ടതാണ്. വിളവെടുത്ത് മുളച്ച പരിപ്പ് ഏറെ നാൾ സൂക്ഷിച്ചുവയ്ക്കാനാവില്ല.

ശീതീകരിച്ച അവസ്ഥയിൽ മൂന്നോ നാലോ ദിവസം മാത്രമേ സൂക്ഷിക്കാനാകൂ. അണുവിമുക്തമായ മേന്മയേറിയ മുളപ്പിച്ച കശുവണ്ടി ചിലവ് കുറഞ്ഞ രീതിയിൽ ഉൽപ്പാദിപ്പിക്കുന്നതിനും അതിനൂതന സാങ്കേതിക വിദ്യകളാൽ സംഭരിച്ചുവയ്ക്കുന്നതിനുമുള്ള സാധ്യതകൾ കാർഷിക സർവകലാശാല, കശുമാവ് ഗവേഷണ കേന്ദ്രം, അഗ്രി ഇൻക്യൂബേഷൻ സെന്റർ എന്നിവയുടെ സഹായത്തോടെ പരിശോധിക്കുന്നുണ്ട്.

Share56TweetSendShare
Previous Post

വാഴയിലെ കുറുനാമ്പ് രോഗം നിയന്ത്രിക്കാം

Next Post

അജ്ഞാത സ്രോതസ്സിൽ നിന്നും വിത്തുകൾ; മുന്നറിയിപ്പുമായി കേന്ദ്ര കൃഷി വകുപ്പ്.

Related Posts

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

Next Post

അജ്ഞാത സ്രോതസ്സിൽ നിന്നും വിത്തുകൾ; മുന്നറിയിപ്പുമായി കേന്ദ്ര കൃഷി വകുപ്പ്.

Discussion about this post

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

Arali

തൊടിയിലെ വിഷസസ്യങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies