Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

വാഴയിലെ കുറുനാമ്പ് രോഗം നിയന്ത്രിക്കാം

Agri TV Desk by Agri TV Desk
August 11, 2020
in കൃഷിവാർത്ത
172
SHARES
Share on FacebookShare on TwitterWhatsApp

വാഴ കൃഷിയിൽ വൻനഷ്ടം ഉണ്ടാക്കുന്ന വൈറസ് രോഗമാണ് കുറുനാമ്പ് രോഗം. മണ്ടയടപ്പ് എന്നും കൂമ്പടപ്പ് എന്നും വിളിക്കാറുണ്ട്. കൂമ്പോലയിലും ഇലക്കവിളിലും വാഴപ്പോളയിലും ഇരുന്ന് നീരൂറ്റിക്കുടിക്കുന്ന തവിട്ടുനിറം കലർന്ന കറുത്ത മുഞ്ഞകൾ അഥവാ വാഴപ്പേനുകളാണ് ഒരു വാഴയിൽ നിന്നും മറ്റൊന്നിലേക്ക് ഈ രോഗം പടർത്തുന്നത്. വരണ്ട കാലാവസ്ഥയിൽ രോഗത്തിന്റെ ആക്രമണം കൂടുതലായി കാണാം.

 രോഗലക്ഷണങ്ങൾ

ഇലകളിലും തണ്ടിലും കാണുന്ന കടുംപച്ച വരകൾ ശ്രദ്ധിച്ചാൽ രോഗം നേരത്തേ തന്നെ തിരിച്ചറിയാം. ഇലകളുടെ അഗ്രം മുകളിലേക്ക് ചുരുണ്ട് നിൽക്കുന്നത് കാണാം. ഇലകൾ കട്ടിയുള്ളതാവുകയും കടും പച്ച നിറമാവുകയും വലിപ്പം കുറയുകയും ഞരമ്പുകൾ തെളിഞ്ഞു കാണുകയും ചെയ്യും.  പുതുതായി ഉണ്ടാകുന്ന ഇലകൾ കുറുകി ഞെരുങ്ങി കൂമ്പ് അടയ്ക്കുന്നു. ചെറുപ്രായത്തിൽ രോഗബാധയേറ്റ വാഴ കുലക്കാറില്ല. കുലയ്ക്കാറായ വഴക്കാണ് രോഗബാധ ഏൽക്കുന്നതെങ്കിൽ കുലകൾ ചെറുതാകുകയും ചെയ്യും.

 നിയന്ത്രണ മാർഗങ്ങൾ

രോഗം ബാധിക്കാത്ത കന്നുകൾ ശേഖരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നിയന്ത്രണ മാർഗ്ഗം. ഇതിനായി രോഗലക്ഷണങ്ങൾ ഇല്ലാത്ത തോട്ടങ്ങളിൽ നിന്ന് കന്ന് സംഘടിപ്പിക്കുക. ടിഷ്യു കൾച്ചർ വാഴകൾ ഉപയോഗിക്കുന്നതും രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും

രോഗം ബാധിച്ച വാഴകൾ പൂർണ്ണമായും പുഴുതുമാറ്റി നശിപ്പിച്ചു കളയണം. മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കളയുന്നതാണ് നല്ലത്. രോഗം ബാധിച്ച വാഴകളെ തോട്ടത്തിൽ തന്നെ അവശേഷിപ്പിച്ചാൽ  വളരെ പെട്ടെന്ന് മറ്റു വാഴകളിലേക്കും കുറുനാമ്പ പടരും. രോഗം ബാധിച്ച വാഴകളിൽ നിന്നും യാതൊരു കാരണവശാലും കന്നുകൾ സ്വീകരിക്കാൻ പാടില്ല.വാഴകളുടെ ഇടവിളയായി പയർ, വെള്ളരി വർഗ്ഗത്തിലുള്ള വിളകൾ കൃഷി ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാം.

മിത്ര കുമിളായ വെർട്ടിസിലിയം ലെക്കാനി 20 ഗ്രാം അല്ലെങ്കിൽ 5ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നത് വാഴ പേനുകളെ നിയന്ത്രിക്കും. നട്ട് 25 ദിവസങ്ങൾക്ക് ശേഷവും 65 ദിവസങ്ങൾക്കു ശേഷവും 165 ദിവസങ്ങൾക്ക് ശേഷവും(മൂന്ന് തവണ) ഈ പ്രയോഗം നടത്താം.കർപ്പൂരവള്ളി, ഞാലിപ്പൂവൻ, കൂമ്പില്ലാക്കണ്ണൻ എന്നീ വാഴകൾക്ക്  കുറുനാമ്പ് രോഗത്തിനോട്   പ്രതിരോധ ശേഷിയുള്ളതായി കണ്ടിട്ടുണ്ട്.

Share172TweetSendShare
Previous Post

തെങ്ങിലെ ബോറോൺ അപര്യാപ്തത തിരിച്ചറിയാം

Next Post

മുളപ്പിച്ച കശുവണ്ടിയുമായി കേരള കാർഷിക സർവകലാശാല

Related Posts

മത്സ്യ കൂട് കൃഷിയും ഫ്ലോട്ടിങ് റെസ്റ്റോറന്റും
കൃഷിവാർത്ത

മത്സ്യ കൂട് കൃഷിയും ഫ്ലോട്ടിങ് റെസ്റ്റോറന്റും

വെര്‍ട്ടിക്കല്‍ ഫാമിങ്; നൂതന പദ്ധതിയുമായി പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത്
കൃഷിവാർത്ത

വെര്‍ട്ടിക്കല്‍ ഫാമിങ്; നൂതന പദ്ധതിയുമായി പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത്

വനമഹോത്സവ വാരാഘോഷത്തിന് തുടക്കം കുറിച്ചു
കൃഷിവാർത്ത

വനമഹോത്സവ വാരാഘോഷത്തിന് തുടക്കം കുറിച്ചു

Next Post
മുളപ്പിച്ച കശുവണ്ടിയുമായി കേരള കാർഷിക സർവകലാശാല

മുളപ്പിച്ച കശുവണ്ടിയുമായി കേരള കാർഷിക സർവകലാശാല

Discussion about this post

salai arun

നാടൻ വിത്തുകൾ സൗജന്യം ! കേരളത്തിലെ കർഷകരെത്തേടി തമിഴ്നാട്ടിൽ നിന്നൊരു യുവകർഷകൻ

കരിങ്കോഴിയെ എങ്ങനെ തിരിച്ചറിയാം ?

കരിങ്കോഴിയെ എങ്ങനെ തിരിച്ചറിയാം ?

നമ്മുടെ വീട്ടുമുറ്റത്ത് വളർത്താൻ അനുയോജ്യമായ പത്തു വിദേശ പഴച്ചെടികൾ പരിച്ചയപെടാം.

നമ്മുടെ വീട്ടുമുറ്റത്ത് വളർത്താൻ അനുയോജ്യമായ പത്തു വിദേശ പഴച്ചെടികൾ പരിച്ചയപെടാം.

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചു വെറ്റില കൃഷിയിലേക്കിറങ്ങിയ MBA ക്കാരന്റെ വിജയകഥ.

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചു വെറ്റില കൃഷിയിലേക്കിറങ്ങിയ MBA ക്കാരന്റെ വിജയകഥ.

renjith das

കർഷകൻ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ പോലെയാവണം ….

ഓരോ ചെടികളും ഓരോ ഓർമകളാണ് -റീന ജോർജിന്റെ ചെടി വിശേഷങ്ങൾ

ഓരോ ചെടികളും ഓരോ ഓർമകളാണ് -റീന ജോർജിന്റെ ചെടി വിശേഷങ്ങൾ

ഡ്രാഗൺ ഫ്രൂട്ട് ചെടിയിൽ ഗ്രാഫ്റ്റിങ് ചെയ്തു പുതിയ തൈകൾ എങ്ങനെ ഉൽപാദിപ്പിക്കാം ?

ഡ്രാഗൺ ഫ്രൂട്ട് ചെടിയിൽ ഗ്രാഫ്റ്റിങ് ചെയ്തു പുതിയ തൈകൾ എങ്ങനെ ഉൽപാദിപ്പിക്കാം ?

തക്കാളി കൃഷിയിൽ എങ്ങനെ മികച്ച വിളവ് നേടാം ?

തക്കാളി കൃഷിയിൽ എങ്ങനെ മികച്ച വിളവ് നേടാം ?

വീട്ടുമുറ്റത്തൊരു പഴത്തോട്ടം !!!! സന്തോഷവും ഒപ്പം വരുമാനവും….

വീട്ടുമുറ്റത്തൊരു പഴത്തോട്ടം !!!! സന്തോഷവും ഒപ്പം വരുമാനവും….

അണലിവേഗം ഔഷധസസ്യം

അണലിവേഗം ഔഷധസസ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV