Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

പ്രധാന കാർഷിക വാർത്തകൾ

Agri TV Desk by Agri TV Desk
October 7, 2020
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

1.കാർഷിക സംരംഭകർക്ക് പ്രതീക്ഷയേകി പാലക്കാട് മെഗാ ഫുഡ് പാർക്ക്

പാലക്കാട് മെഗാ ഫുഡ് പാർക്ക് കാർഷിക സംരംഭകർക്ക് പുതിയ പ്രതീക്ഷ നൽകുന്നു. അടിസ്ഥാന സൗകര്യങ്ങളായ ജലം, വൈദ്യുതി, എന്നിവയടക്കം ഭക്ഷ്യസംസ്കരണ വ്യവസായ സംരംഭകർക്ക് പാട്ടവ്യവസ്ഥയിൽ ഭൂമി കൈമാറാൻ  പര്യാപ്തമായ രീതിയിലാണ് കിന്ഫ്ര ഭക്ഷ്യസംസ്കരണ പാർക്ക് യാഥാർത്ഥ്യമായിരിക്കുന്നത്. വിപുലമായ ശീതീകരണ സംവിധാനങ്ങളും സാങ്കേതിക സൗകര്യങ്ങളും ലഭ്യമാണ്. സംരംഭകർക്ക് 30 വർഷത്തേക്ക് പാട്ടത്തിനാണ് ഭൂമി നൽകുക. 90 വർഷം വരെ  പുതുക്കാനാകും.

25,000 ചതുരശ്ര അടി വിസ്തീർണമുള്ള മൂന്ന് സംഭരണപ്പുരകൾ, 5,000 മെട്രിക് ടൺ  ഭക്ഷ്യവസ്തുക്കൾ ശീതീകരിക്കാനുള്ള സൗകര്യം, മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെയുള്ള ശീതീകരണ സംവിധാനം, പഴങ്ങൾ, പച്ചക്കറി എന്നിവ വൃത്തിയാക്കി തരം തിരിച്ചു പായ്ക്ക് ചെയ്യാനുള്ള സംവിധാനം, പഴങ്ങൾ ശാസ്ത്രീയമായി പഴുപ്പിക്കാനുള്ള സൗകര്യം, സുഗന്ധവ്യഞ്ജനങ്ങൾ സംസ്കരിക്കാനുള്ള സൗകര്യം, ഗുണനിലവാര ലബോറട്ടറി തുടങ്ങി ഭക്ഷ്യസംസ്കരണ മേഖലയ്ക്ക് സഹായകമാകുന്ന എല്ലാവിധ സൗകര്യങ്ങളും ഒരു കുടക്കീഴിൽ ‍ ലഭ്യമാകും. മെഗാ ഫുഡ്പാർക്കിനോടനുബന്ധിച് വയനാട്, തൃശൂർ, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലായി നാല് പ്രാഥമിക ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.50 ഓളം യൂണിറ്റുകളെയാണ് ഫുഡ്പാർക്കിൽ പ്രതീക്ഷിക്കുന്നത്.

2. മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപാദനം വർദ്ധിപ്പിക്കാൻ സംരംഭകത്വ പദ്ധതി

ഭക്ഷ്യസംസ്കരണ മൂല്യവർദ്ധിത മേഖലയിൽ 1500 സംരംഭങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് അഗ്രി ഇൻക്യുബേഷൻ സംരംഭകത്വ പദ്ധതി ആരംഭിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുക. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ മുഖേന നടപ്പിലാക്കുന്ന പദ്ധതിയുടെ ഏകോപനം വ്യവസായ വകുപ്പിന്റെ ഭാഗമായ കെ ഐ ഇ ഡി ആണു നിർവഹിക്കുന്നത്.  ഓൺലൈൻ പരിശീലന പരിപാടികൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. കേരളത്തിൽ ലഭ്യമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് ആരംഭിക്കാൻ കഴിയുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ സംരംഭകത്വ സാധ്യതകൾ പരിചയപ്പെടുത്തുന്ന ഒൻപത് സെഷനുകളാണ് ആദ്യഘട്ടത്തിൽ നടത്തുക. കിഴങ്ങുവർഗ്ഗവിളകൾ, പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യജ്ഞനങ്ങൾ, പാൽ, മാംസം, മുട്ട, തേൻ, മഷ്റൂം, മത്സ്യം, ചക്ക,  വാഴപ്പഴം, പൈനാപ്പിൾ, അരി തുടങ്ങിയ ഭക്ഷ്യവിഭവങ്ങൾ അടിസ്ഥാനമാക്കി വിദഗ്ധർ ക്ലാസുകൾ നയിക്കും. രജിസ്ട്രേഷനായി www.kied.info സന്ദർശിക്കാം.

3. മൃഗസംരക്ഷണമേഖലയ്ക്ക് ഉണർവേകി സാഫല്യം 2020

മൃഗസംരക്ഷണ മേഖലയിലെ വിവിധ പദ്ധതികൾ  ഉൾപ്പെടുത്തി സാഫല്യം 2020, മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. 150 വ്യാവസായിക ആടുവളർത്തൽ യൂണിറ്റ്, 100 ചെറുകിട ആടുവളർത്തൽ യൂണിറ്റ്, 800 ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ്, 500 കേന്ദ്രങ്ങളിൽ ആടുകൾക്ക് കൃത്രിമ ബീജദാനം, 25 ക്ഷീര ഗ്രാമം,കെപ്കോ കേരള ചിക്കൻ ഔട്ട്ലെറ്റ് എന്നിങ്ങനെ വിപുലമായ പദ്ധതികൾക്കാണ് സാഫല്യം 2020 ലൂടെ തുടക്കം കുറിച്ചിരിക്കുന്നത്.

4. ഭക്ഷ്യ സുരക്ഷയ്ക്കായി ജൈവ- ജീവാണുവള ഗുണ നിയന്ത്രണ ശാല

കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരും കൃഷിവകുപ്പും സംയുക്തമായി ജൈവ ജീവാണു വളം ഗുണ നിയന്ത്രണ ശാല രൂപീകരിച്ചു. പാലക്കാട് പട്ടാമ്പിയിൽ ആണ് ഈ സ്ഥാപനം. കൃഷിവകുപ്പിന് നേതൃത്വത്തിലുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടനം ഒക്ടോബർ എട്ടിന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

5. കർഷകർക്ക് വിള ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

എയിംസ് എന്ന കർഷക രജിസ്ട്രേഷൻ പോർട്ടൽ വഴി കർഷകർക്ക് വിള ഇൻഷുറൻസ് പദ്ധതിയിലേക്ക് ഓൺലൈനായി  അപേക്ഷിക്കാം. അപേക്ഷപ്രകാരം ഉദ്യോഗസ്ഥർ കൃഷിയിടത്തിൽ എത്തി പരിശോധന നടത്തിയശേഷം കർഷകർക്ക് ഇൻഷുറൻസ് പ്രീമിയം തുക ഒടുക്കേണ്ട വിവരം മൊബൈലിൽ എസ് എം എസ് ആയി ലഭിക്കും. തുക അടച്ച രസീത് ഫോട്ടോയെടുത്ത് പോർട്ടലിലൂടെ കൃഷിഭവൻ ഇലേക്ക് അയക്കുന്നത് വഴി ഇൻഷുറൻസ് പോളിസി ഓൺലൈനായി കർഷകന് ലഭിക്കും.

Tags: VIDEO
ShareTweetSendShare
Previous Post

ആന്തൂറിയം കൃഷി രീതികൾ

Next Post

ചേന്ദമംഗലത്ത് ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി

Related Posts

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു
അറിവുകൾ

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം
അറിവുകൾ

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്
അറിവുകൾ

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

Next Post
ചേന്ദമംഗലത്ത് ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി

ചേന്ദമംഗലത്ത് ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി

Discussion about this post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV