Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പൂന്തോട്ടം

ആന്തൂറിയം കൃഷി രീതികൾ

Agri TV Desk by Agri TV Desk
October 7, 2020
in പൂന്തോട്ടം
370
SHARES
Share on FacebookShare on TwitterWhatsApp

വാണിജ്യാടിസ്ഥാനത്തിലുള്ള അലങ്കാര സസ്യകൃഷിയിൽ ഏറ്റവും പ്രധാനപ്പെട്ട സസ്യങ്ങളിൽ ഒന്നാണ് ആന്തൂറിയം. വീടുകളിലും അലങ്കാരസസ്യമായി വളർത്താൻ ഉത്തമമാണ്. ആകർഷകമായ പൂക്കളും ഇലകളുമാണ് ആന്തൂറിയത്തിന്റെ പ്രത്യേകത. തണ്ടുകളിൽ കാണുന്ന ഹൃദയാകൃതിയിലുള്ള ആകർഷകമായ നിറത്തിലുള്ള ഭാഗത്തെ പൂപാളി എന്ന് വിളിക്കുന്നു. അതിനു മുകളിൽ കാണുന്ന തിരികളാണ് ആന്തൂറിയത്തിന്റെ പൂങ്കുല.

ഇനങ്ങൾ

ആന്തൂറിയം പല തരങ്ങളിലുണ്ട്. പൂക്കൾക്കായി വളർത്തുന്നവയും ആകർഷകമായ ഇലകളോടുകൂടിയവയും ഈ രണ്ട് ഗുണങ്ങളും ഒത്തുചേർന്നവയുമുണ്ട്. ഗുണമേന്മയുള്ളതും ഭംഗിയുള്ളതുമായ പൂക്കളുള്ള ആന്തൂറിയം ആൻഡ്രീഷ്യാനം എന്ന ഇനം കൂടുതലായി കൃഷി ചെയ്തു വരുന്നു. ഹൃദയാകാരത്തിൽ ഉള്ളതും കൂടുതൽ ചുളിവുകളുള്ളതുമായ പുഷ്പങ്ങൾക്കാണ് വിപണി സാധ്യതയുള്ളത്. തിരികൾ പൂപാളിയെക്കാൾ  ചെറുതും 40 ഡിഗ്രി ചരിവുള്ളവയും ആയിരിക്കണം. പൂത്തണ്ട് നല്ല നീളമുള്ളതും ബലമുള്ളതും ആയിരിക്കണം. അനേകം ഇനങ്ങളിലുള്ള ആന്തൂറിയം ങ്ങൾ ഉണ്ടെങ്കിലും ട്രോപ്പിക്കൽ എന്ന ഇനത്തിനാണ് കൂടുതൽ ആവശ്യകത. ചിയേർസ്, അക്രോപോളിസ്, ലിമ വൈറ്റ്, ഫ്ളയിം തുടങ്ങിയവയാണ് മറ്റിനങ്ങൾ. അകത്തളങ്ങളിൽ പോട്ട് പ്ലാന്റുകൾ ആയി വളർത്താൻ പറ്റിയ സസ്യം കൂടിയാണ് ആന്തൂറിയം. പോട്ട് പ്ലാന്റ് ആയി ഉപയോഗിക്കുന്ന ആന്തൂറിയത്തിന് ധാരാളം ഇലകളും ചെറിയ പൂക്കളുമുണ്ടാകും.

തൈ ഉത്പാദനം

വിത്തുകൾ മുളപ്പിച്ചും കായിക പ്രവർദ്ധന രീതിയിലൂടെയും ആന്തൂറിയം വളർത്താം. വിത്തുകൾ മണലിൽ പാകി മുളപ്പിച്ച ശേഷം 8  മുതൽ 12 മാസം കഴിയുമ്പോൾ ചട്ടിയിലേക്ക് മാറ്റി നടാം. എന്നാൽ ഈ രീതി വളരെയധികം സമയം വേണ്ടതായതിനാൽ വാണിജ്യാടിസ്ഥാനത്തിലും പൂന്തോട്ടത്തിലും ഉപയോഗിക്കാറില്ല.

ചെടികളുടെ ചുറ്റും കാണപ്പെടുന്ന ചിനപ്പുകൾ മാറ്റി നട്ട് ആന്തൂറിയം വളർത്താം. പാർശ്വ മുകുളങ്ങളും നടാനായി ഉപയോഗിക്കാം. ചില ചെടികളുടെ അടിഭാഗം ഉരുണ്ട് ഇരിക്കുന്നത് കാണാം. അവയുടെ കവിളിൽ നിന്നും പാർശ്വ മുകുളങ്ങൾ ഉണ്ടാകും. ഇത്തരം മുകുളങ്ങൾ വേരോടെ മുറിച്ചെടുത്തു മാധ്യമത്തിൽ മാറ്റി നടാം. അടിഭാഗത്തെ വേരുകളോട് കൂടിയ തണ്ട് ചെറിയ കഷണങ്ങളായി മുറിച്ച് കുമിൾനാശിനിയിൽ മുക്കി വളർച്ച മാധ്യമത്തിൽ നട്ട് പുതിയ ചെടികൾ ഉൽപാദിപ്പിക്കാം. തൈകൾ വാണിജ്യാടിസ്ഥാനത്തിൽ ഉല്പാദിപ്പിക്കുന്നതിന് ടിഷ്യുകൾച്ചർ രീതിയാണ് ഉപയോഗിക്കുന്നത്

 കാലാവസ്ഥ

തണൽ ഇഷ്ടപ്പെടുന്ന സസ്യമാണ് ആന്തൂറിയം. 75 മുതൽ 80 ശതമാനം വരെ തണൽ ആന്തൂറിയത്തിന് ആവശ്യമാണ്. 15 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെ ചൂടിൽ വളരാനാ കുമെങ്കിലും 18 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാണ് അനുയോജ്യമായ താപനില. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് തണൽ പുരകളിൽ വളർത്തുന്നതാണ് ഏറ്റവും അനുയോജ്യം.

 നടീൽ മാധ്യമം

ജൈവാംശം കൂടുതലുള്ളതും വായുസഞ്ചാരം ഉള്ളതും നീർവാർച്ചയുള്ളതുമായ മാധ്യമമാണ് ആന്തൂറിയം കൃഷിക്ക് വേണ്ടത്. ഇലപ്പൊടി, മണൽ, ഇഷ്ടിക കഷ്ണം, കൊക്കോ പീറ്റ്, കരി കഷ്ണം, മരപ്പൊടി, ചകിരി തൊണ്ട്, ചാണകവും മണലും ചേർന്ന മിശ്രിതം എന്നിവ മാധ്യമമായി ഉപയോഗിക്കാം. സാധാരണയായി ചകിരി തൊണ്ട്, ഓടിൻ കഷണം, കരിക്കകട്ട എന്നിവയാണ് ഉപയോഗിക്കുന്നത്.

ചട്ടികളിൽ അര ഭാഗത്തോളം മാധ്യമം നിറച്ചശേഷം തൈകൾ നടാം. നന്നായി കഴുകിയെടുത്ത ചകിരി പൊടി മുകളിൽ ഇട്ടുകൊടുക്കാം. ചകിരിപ്പൊടിയിൽ നിന്നും ലവണാംശം നീക്കുന്നതാണ് ഇത് കഴുകുന്നത്. ചെടികൾ വളർന്നു ചട്ടികളിൽ നിറയുമ്പോൾ  വലിയ ചട്ടികളി ലേക്ക് മാറ്റി നടണം. ഒപ്പം ചിനപ്പുകൾ വേർതിരിച്ച് നടുകയുമാകാം. സാഫ് എന്ന കുമിൾനാശിനി 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി മാധ്യമത്തിൽ ഒഴിച്ചുകൊടുക്കുന്നത് കുമിൾ രോഗങ്ങളെ തടയാൻ സഹായിക്കും. മണ്ണിൽ നടുമ്പോൾ തടങ്ങളിലോ  ചാലുകളിലോ ആന്തൂറിയം നടാം. ചെടികൾ തമ്മിലും വരികൾ തമ്മിലും 40 സെന്റീമീറ്റർ അകലം പാലിക്കണം.

 വളപ്രയോഗം

ചെറിയ അളവുകളിൽ കൂടുതൽ തവണ വളപ്രയോഗം നടത്തുന്നതാണ് നല്ലത്. എൻ പി കെ മിശ്രിതമായ 19:19:19 വളർച്ചയുടെ ആദ്യഘട്ടത്തിൽ രണ്ടു മുതൽ നാല് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ആഴ്ചയിൽ രണ്ടുതവണ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്. ജൈവവളങ്ങളായ പുളിപ്പിച്ച പിണ്ണാക്ക്, പച്ച ചാണക തെളി, 25 ഇരട്ടി വെള്ളത്തിൽ നേർപ്പിച്ച ഗോമൂത്രം എന്നിവയും നൽകാം. കാൽസ്യത്തിന്റെ അഭാവം ഉണ്ടെങ്കിൽ പൂപാളിയുടെ നിറം മങ്ങുന്നത് കാണാം. അങ്ങനെ കാണുകയാണെങ്കിൽ അഞ്ച് ഗ്രാം കുമ്മായം ചട്ടിയിൽ ഇട്ടു കൊടുക്കുകയൊ രണ്ട് ഗ്രാം കുമ്മായം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചു കൊടുക്കുകയോ ചെയ്യാം.

 രോഗങ്ങൾ

ഇലയും പൂവും കരിച്ചിൽ

ബാക്ടീരിയമൂലമുണ്ടാകുന്ന രോഗമാണിത്. ഇലയുടെ അഗ്രഭാഗത്ത് വെള്ളം നനഞ്ഞ പാടുകൾ കാണുകയും ഇവ പിന്നീട് മഞ്ഞളിച്ച്  ഇലയുടെ അരികുകളും ചെടി ആകെയും കരിയുന്നതും കാണാം. പൂക്കളിൽ രോഗം ബാധിച്ചാൽ അവ ചീഞ്ഞ ഉണങ്ങി പോകും.

രോഗം നിയന്ത്രിക്കാനായി തണൽ പുരകളിൽ ശുചിത്വം പാലിക്കേണ്ടതുണ്ട്. രാസവളങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് ജൈവവളങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. സ്യൂഡോമോണാസ് ഫ്ളൂറസൻസ് അല്ലെങ്കിൽ പി ജി പി ആർ മിക്സ് 2, 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നത് രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും. ഒരു ശതമാനം വീര്യമുള്ള വേപ്പെണ്ണയോ വെളിച്ചെണ്ണയോ തളിക്കാം. 5 ശതമാനം വീര്യമുള്ള പച്ചച്ചാണകം ലായനിയും തളിക്കാം.

ആന്ത്രാക്നോസ്

ഒരു കുമിൾ രോഗമാണ് ആന്ത്രാക്നോസ്. തിരികൾ അടി ഭാഗത്തുനിന്ന് മുറിഞ്ഞു പോകുന്നത് കാണാം. പി ജി പി ആർ മിക്സ് 2 , 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നത് രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും.

സസ്യങ്ങളെ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി മഴക്കാലത്ത് കൂടുതലുള്ള ഇലകൾ മുറിച്ചുമാറ്റുകയും ചട്ടികൾ അകറ്റി വയ്ക്കുകയും ചെയ്യണം. ചൂടുകാലത്ത് തണൽ പുരകളിൽ വെന്റിലേഷൻ കൂട്ടാം. പൂക്കളിൽ ആകൃതി വ്യത്യാസം ഉണ്ടാകുന്നത് വളപ്രയോഗം കൃത്യമായി നൽകാത്തതുകൊണ്ടാണ്. തിരിയിലെ പൂക്കൾ മുക്കാൽ ഭാഗത്തോളം വിരിഞ്ഞു കഴിയുമ്പോൾ വിളവെടുക്കാം.

Share370TweetSendShare
Previous Post

പുതിയ തളിര്‍ഗ്രീന്‍ ഔട് ലെറ്റുകളുമായി വിഎഫ്പിസികെ

Next Post

പ്രധാന കാർഷിക വാർത്തകൾ

Related Posts

പച്ചപ്പ് പുതച്ച് നിൽക്കുന്ന മതിലും പൂന്തോട്ടവും, അതി മനോഹരം  കൊച്ചിയിലെ ഈ വീട്
പൂന്തോട്ടം

പച്ചപ്പ് പുതച്ച് നിൽക്കുന്ന മതിലും പൂന്തോട്ടവും, അതി മനോഹരം കൊച്ചിയിലെ ഈ വീട്

അകത്തളത്തിൽ ആരാമമൊരുക്കാം
പൂന്തോട്ടം

അകത്തളം മനോഹരമാക്കുന്ന മണിപ്ലാൻറ്

താമര കൃഷിയിൽ അനുകരണീയ മാതൃകയൊരുക്കിയ വീട്ടമ്മ
അറിവുകൾ

താമര കൃഷിയിൽ അനുകരണീയ മാതൃകയൊരുക്കിയ വീട്ടമ്മ

Next Post
പ്രധാന കാർഷിക വാർത്തകൾ

പ്രധാന കാർഷിക വാർത്തകൾ

Discussion about this post

മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള ഇൻഷുറൻസിന് അപേക്ഷിക്കാം

മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള ഇൻഷുറൻസിന് അപേക്ഷിക്കാം

മഴവിൽ അഴകിലൊരു ഓർക്കിഡ് തോട്ടം, വീട്ടുമുറ്റത്ത് ഫ്ലവർ ഷോ ഒരുക്കി ആനി ചേച്ചി

മഴവിൽ അഴകിലൊരു ഓർക്കിഡ് തോട്ടം, വീട്ടുമുറ്റത്ത് ഫ്ലവർ ഷോ ഒരുക്കി ആനി ചേച്ചി

ഓണാട്ടുകരയുടെ എള്ള് ഇനങ്ങൾ കൃഷി ചെയ്യാം

ഓണാട്ടുകരയുടെ എള്ള് ഇനങ്ങൾ കൃഷി ചെയ്യാം

ചെടിച്ചട്ടിയേക്കാള്‍ മട്ടുപ്പാവിലെ കൃഷിക്ക് അനുയോജ്യം മറ്റൊന്ന്

ജൈവ കർഷകർക്കുള്ള അക്ഷയ ശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു

മട്ടുപ്പാവ് നിറയെ പ്രാണി പിടിയൻ സസ്യങ്ങൾ, വേറിട്ട കാഴ്ച ഒരുക്കി ലക്ഷ്മിയുടെ ഉദ്യാനം

മട്ടുപ്പാവ് നിറയെ പ്രാണി പിടിയൻ സസ്യങ്ങൾ, വേറിട്ട കാഴ്ച ഒരുക്കി ലക്ഷ്മിയുടെ ഉദ്യാനം

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഇനി ‘എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം’

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഇനി ‘എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം’

പ്രധാന്‍മന്ത്രി കിസാന്‍ മന്‍ധന്‍ യോജന; രജിസ്‌ട്രേഷന്‍ ഉടന്‍

ജൈവകൃഷി പ്രോത്സാഹനത്തിന് ജൈവ കാർഷിക മിഷൻ; കർഷകരുടെ വരുമാനം ഉറപ്പാക്കൽ ലക്ഷ്യമെന്ന് കൃഷി മന്ത്രി

കള്ളിമുൾച്ചെടികളുടെ വൻ ശേഖരമൊരുക്കി വീട്ടമ്മ

കള്ളിമുൾച്ചെടികളുടെ വൻ ശേഖരമൊരുക്കി വീട്ടമ്മ

കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് ഇന്ന് പ്രവർത്തനം ആരംഭിക്കും

കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് ഇന്ന് പ്രവർത്തനം ആരംഭിക്കും

കര്‍ഷക കടാശ്വാസം: 15 വരെ അപേക്ഷ നല്‍കാം

മുഴുവൻ കർഷകർക്കും ഡിസംബർ 31നകം ക്രെഡിറ്റ് കാർഡ്, 4% പലിശയിൽ 3 ലക്ഷം രൂപ വരെ വായ്പ സഹായം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies