കൃഷി ചെയ്യാന്‍ ഒരിഞ്ച് മണ്ണില്ല. എന്നാല്‍ അങ്ങനെ അങ്ങ് വിട്ടുകൊടുക്കാന്‍ ഈ വീട്ടമ്മ തയ്യാറല്ലായിരുന്നു. എറണാകുളം തൃക്കാക്കരയിലെ മിനി ശ്രീകുമാറിന് കൃഷി ചെയ്യാന്‍ ആകെയുള്ള സ്ഥലം തന്റെ രണ്ടര സെന്റിലുള്ള വീട്ടിലെ അഞ്ചടി വീതിയുള്ള വരാന്ത മാത്രമാണ്. എന്നാല്‍ കൃഷിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഈ വീട്ടമ്മയ്ക്ക് ഇത് തന്നെ ധാരളമായിരുന്നു.
കുഞ്ഞൂട്ടനെന്ന് വിളിപ്പേരുള്ള തന്റെ ഓമന പ്ലാവും മുരിങ്ങയും തക്കാളിയും ചീരയും വഴുതനയും കാബേജും കോളീഫ്ളവറും കുരുമുളകും തുടങ്ങി മിനിയുടെ കുഞ്ഞുകൃഷിയിടത്തിലുള്ളത് വലിയ ലിസ്റ്റ് തന്നെയാണ്. ഇന്‍ഷൂറന്‍സ് ഏജന്‍സി നടത്തുകയാണ് മിനി. ഭര്‍ത്താവ് ശ്രീകുമാറും മക്കളും അടങ്ങുന്നതാണ് മിനിയുടെ കുടുംബം. മിനിയുടെ ഈ ചെറിയ സ്ഥലത്തെ വലിയ കൃഷി കൂടുതല്‍ വിപുലമാകട്ടെ എന്ന് നമുക്ക് ആശംസിക്കാം.
Discussion about this post