Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഔഷധസസ്യങ്ങൾ

തെച്ചിപ്പൂവിന്റെ ഔഷധഗുണങ്ങള്‍

Agri TV Desk by Agri TV Desk
April 18, 2021
in ഔഷധസസ്യങ്ങൾ
Share on FacebookShare on TwitterWhatsApp

തെച്ചിയെന്നും ചെത്തിയെന്നും വിളിക്കപ്പെടുന്ന പൂവിന് ആയുര്‍വേദത്തിലും ക്ഷേത്രാചാരങ്ങളിലും പ്രത്യേക പ്രാധാന്യമാണുള്ളത്. നിറയെ പൂക്കളോടുകൂടി കുറ്റിച്ചെടിയായി വളരുന്ന ചെത്തി പിങ്ക്, ഓറഞ്ച്, വെള്ള, ചുവപ്പ് എന്നീ നിറങ്ങളിലാണ് കാണപ്പെടുന്നത്. റൂബിയേസി കുടുംബക്കാരനായ ചെത്തിയുടെ ശാസ്ത്രനാമം ഇക്സോറ കോക്സിനിയ എന്നാണ്. ആയുര്‍വേദത്തില്‍ പല ത്വക് രോഗങ്ങള്‍ക്കുമുള്ള മരുന്നാണിത്. ഒന്നര മീറ്റര്‍ മുതല്‍ രണ്ടര മീറ്റര്‍ വരെ വളരുന്ന കുറ്റിച്ചെടിയാണിത്. വയറുവേദന , വയറിളക്കം, വ്രണം, ഗൊണോറിയ എന്നിവ ശമിപ്പിക്കാന്‍ വ്യത്യസ്ത രീതിയില്‍ ഇതിന്റെ വേരും പൂവും സമൂലവും ഉപയോഗിച്ചു വരുന്നുണ്ട്. പണ്ട് മാറാത്ത വ്രണങ്ങള്‍ക്ക് തെച്ചിപ്പൂവ് ചതച്ച് എണ്ണകാച്ചി പുരട്ടുന്ന രീതി ഉണ്ടായിരുന്നു.

എങ്ങനെ തൈകള്‍ തയ്യാറാക്കാം

ചെറിയ പോളിത്തീന്‍ കവറുകളില്‍ മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോറ് എന്നിവ 3:3:3 എന്ന തോതില്‍ ചേര്‍ത്ത് തയ്യാറാക്കിയ പോട്ടിങ്ങ് മിശ്രിതം നിറയ്ക്കുക. കുറഞ്ഞത് നാലിഞ്ച് നീളത്തില്‍ വെട്ടിയെടുത്ത കമ്പുകള്‍ വൈകുന്നേരങ്ങളില്‍ നട്ട് തൈകള്‍ തയ്യാറാക്കാം. കമ്പുകള്‍ നടുന്നതിന് മുമ്പ് മുരിങ്ങയുടെ ഇലയോ തണ്ടോ ചതച്ചതിന്റെ നീരില്‍ ഒരു മണിക്കൂര്‍ മുക്കിവെച്ചാല്‍ പെട്ടെന്ന് വേരു പിടിക്കും. കമ്പു നട്ടു കഴിഞ്ഞ് രണ്ടാഴ്ച കൊണ്ട് വേരു പിടിക്കുകയും 20 ദിവസം കൊണ്ട് പുതിയ ഇലകള്‍ വരികയും ചെയ്യും. മൂന്ന് പുതിയ ഇലകള്‍ വന്നു കഴിഞ്ഞാല്‍ ചട്ടിയിലേക്കോ പൂന്തോട്ടത്തിലേക്കോ മാറ്റി നടാം.

മഴക്കാലത്ത് പൂന്തോട്ടത്തില്‍ ഒരടി ആഴവും വീതിയും നീളവുമുള്ള കുഴികളെടുത്ത് അതില്‍ ചാണകപ്പൊടിയും മണലും സമാസമം നിറച്ചതിനുശേഷം അതില്‍ 100 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് 50 ഗ്രാം ഡോളമെറ്റ് എന്നിവ ചേര്‍ക്കുക. നന്നായി നനച്ച ശേഷം കുഴികളില്‍ കൊമ്പുകള്‍ നടാം. ആദ്യ രണ്ടുദിവസം അല്പം തണലു നല്‍കുന്നത് നല്ലതാണ്. നന്നായി പടര്‍ന്നു പന്തലിച്ചു വളരുന്ന ഇവയില്‍ നിറയെ പൂക്കളുണ്ടാകാന്‍ കൊമ്പു കോതിക്കൊടുക്കുന്നത് നല്ലതാണ്. ചുവട്ടില്‍ ഒന്നരയടി വിട്ട് തടമെടുത്തതിന് ശേഷം രണ്ടുമാസം കൂടുമ്പോള്‍ ഒരിക്കല്‍ രണ്ടുകിലോ ചാണകപ്പൊടി, 250 ഗ്രാം കടലപ്പിണ്ണാക്ക് എന്നിവ നല്‍കാം.

ശലഭപ്പുഴുക്കളാണ് തെച്ചിയെ ബാധിക്കുന്ന പ്രധാന കീടം. ഇവ തളിരിലകളെ ആക്രമിക്കുന്നു. വേപ്പെണ്ണ എമെല്‍ഷന്‍ ഉപയോഗിച്ച് അവയെ തുരത്താം.

Tags: Thechi flower
Share8TweetSendShare
Previous Post

സുഗന്ധം പരത്താന്‍ പൂച്ചെണ്ട് മുല്ല

Next Post

വരുമാനം നല്‍കും ജെര്‍ബറ

Related Posts

ഔഷധസസ്യങ്ങൾ

ഔഷധഗുണമുള്ള കച്ചോലം കൃഷി ചെയ്യാം; മികച്ച വരുമാനം നേടാം

ഔഷധസസ്യങ്ങൾ

പനിക്കൂര്‍ക്ക വളര്‍ത്താം; ഔഷധമായും അലങ്കാരച്ചെടിയായും

ഔഷധസസ്യങ്ങൾ

അറിഞ്ഞിരിക്കാം മുക്കുറ്റിയുടെ ഔഷധഗുണങ്ങള്‍

Next Post

വരുമാനം നല്‍കും ജെര്‍ബറ

Discussion about this post

vegetables

പച്ചക്കറി വില കുതിക്കുന്നു

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

ഓണസമ്മാനമായി ഓണ മധുരം പദ്ധതി; ക്ഷീരകർഷകർക്ക് 500 രൂപ ധനസഹായം

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

wildboar

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

കാട വളർത്തൽ പരിശീലനം

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്: ഓഗസ്റ്റ് 24 വരെ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies