ലോകവിപണിയില്‍ ഏറെ പ്രചാരമുള്ള പൂവാണ് ജെര്‍ബറ. ചുവപ്പ്, മഞ്ഞ, റോസ്, പിങ്ക്്, വെള്ള എന്നീ നിറങ്ങളില്‍ കാണപ്പെടുന്ന ജെര്‍ബറ വിവാഹവേദികളിലും മറ്റും അലങ്കാരപുഷ്പമായി ഉപയോഗിക്കുന്നു.
ചട്ടിയില്‍ മാത്രം വളര്‍ത്താന്‍ കഴിയുന്ന ചെടിയാണിത്. നേരിയ ക്ഷാരഗുണുള്ളതും ജൈവാംശം ധാരാളമുള്ളതുമായ മണ്ണാണ് ജെര്‍ബറയ്ക്ക് അനുയോജ്യം.വെള്ളം വാര്‍ന്നുപോകണം.
50 ശതമാനം മണ്ണും 40 ശതമാനം മണലും 10 ശതമാനം മണ്ണിരക്കമ്പോസ്റ്റോ ചാണകപ്പൊടിയോ ചേര്‍ത്ത് നടീല്‍ മിശ്രിതം തയ്യാറാക്കി ചട്ടിയില്‍ നടാം. എന്‍.പി.കെ മിശ്രിതം വളമായി ഉപയോഗിക്കാം. അല്ലെങ്കില്‍ 15 ദിവസം കൂടുമ്പോള്‍ ചാണകപ്പൊടിയോ മണ്ണിരക്കമ്പോസ്റ്റോ ചേര്‍ത്താല്‍ മതി.
എല്ലാ ദിവസവും നന വേണ്ട ചെടിയാണിത്. സൂര്യപ്രകാശം മിതമായി മതി. ഇലകളുടെ പച്ചപ്പ് കണ്ടാണ് ചെടിയുടെ ആരോഗ്യം മനസിലാക്കുക. നല്ല പച്ചപ്പുള്ള ചെടിയാണെങ്കില്‍ നല്ല ആരോഗ്യമുണ്ടെന്നര്‍ഥം. അതുപോലെ ഇലകള്‍ കൂടുതലായാല്‍ പൂക്കള്‍ കുറയും.
Discussion about this post