ഷീജ ചേചിയുടെ സ്നേഹത്തോടെയുള്ള ഈ വാക്കുക്കൾ കേൾക്കുമ്പോൾ അരുമയായ ഓർക്കിഡുകളും ,പെറ്റുണ്ണിയയും ,പത്തുമണിയുമെല്ലാം പൂക്കൾ കൊണ്ട് പുഞ്ചിരിക്കും .കാരണം വെള്ളവും വളവും മാത്രമല്ല സ്നേഹവും വാത്സല്യവും കുടി നല്കികയാണ് ഷിജ ചേച്ചി ഇവരെയെല്ലാം പരിപാലിക്കുന്നത് .
ഇവർക്ക് കൂട്ടായി പക്ഷികളും ,പശുക്കളും എല്ലാം ഇവിടെ ഉണ്ട് .
വിവിധ തരത്തിലും വർണങ്ങളിലുമുള്ള ചെടികൾ ഷീജ ചേചിയുടെ ക്രീയേറ്റീവിറ്റി ഉപയോഗിച്ചു ഭംഗിയായി അറേഞ്ച് ചെയ്തു വെച്ചിരിക്കുന്നു.
വിവിധ തരത്തിലുള്ള ചെടികളും ഹാങ്ങിങ് പ്ലാന്റുകളും കൊണ്ട് മനോഹരമാക്കിയ പശു തൊഴുത്തിൽ പശുക്കളും സന്തോഷമായി നിൽക്കുന്നു .ചെറിയ രീതിയിൽ ചെടികളുടെ വില്പനയും നടത്തുന്നു
തൃശൂർ ജില്ലയിലെ തൊട്ടിപ്പാലാണ് മനോഹരമായ ഈ വീടും പൂന്തോട്ടവും .കുടുംബത്തിന്റെ പൂർണമായ പിന്തുണയാണ് ഇതിനെല്ലാം സഹായിക്കുന്നതെന്ന് ഷീജ പറയുന്നു .
Discussion about this post