ജൈവവൈവിധ്യം നിറഞ്ഞുനിൽക്കുന്ന പെരുമ്പളം ദ്വീപിൽ പച്ചക്കറി കൃഷിയുടെ വിജയഗാഥ രചിച്ച കർഷകനാണ് ശ്രീകുമാർ. വ്യത്യസ്ത ഇനം പച്ചക്കറികളാണ് ഈ കൃഷിയിടത്തിലെ പ്രത്യേകത. ഒരു മുഴം നീളമുള്ള മുളക്, ബട്ടർ നട്ട്, കയ്പ്പില്ലാത്ത പാവൽ ഇനം, മധുര വെള്ളരി അങ്ങനെ വ്യത്യസ്തമാർന്ന പച്ചക്കറികൾ ഇവിടെ വിളഞ്ഞു നിൽക്കുന്നു. 25 വർഷമായി കാർഷികരംഗത്ത് നിൽക്കുന്ന ശ്രീകുമാറിനെ തേടി ഇതിനോടകം തന്നെ നിരവധി അവാർഡുകൾ എത്തിയിട്ടുണ്ട്. കേരളത്തിൽ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ബട്ടർ നട്ട് കൃഷി ചെയ്തു വിജയിച്ച കർഷകൻ കൂടിയാണ് ഇദ്ദേഹം.

Discussion about this post