Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

പത്മശ്രീ പാപ്പമ്മാള്‍: ജൈവകൃഷിക്കായി ജീവിതം ഉഴിഞ്ഞുവെച്ച 105കാരി

Agri TV Desk by Agri TV Desk
March 9, 2021
in കൃഷിവാർത്ത
153
SHARES
Share on FacebookShare on TwitterWhatsApp

വയസ് 105. ജൈവകൃഷിക്കായി ജീവിതമുഴിഞ്ഞ് വെച്ചിരിക്കുകയാണ് കോയമ്പത്തൂരിലെ തേക്കാംപെട്ടി സ്വദേശിയായ പാപ്പമ്മാള്‍. കൃഷിക്കായി മാറ്റിവെച്ച പാപ്പമ്മാളിന്റെ ജീവിതത്തിലേക്ക് ഒരു അംഗീകാരമെത്തി. വെറും അംഗീകാരമല്ല, സാക്ഷാല്‍ പത്മശ്രീ പുരസ്‌കാരം.

കാര്‍ഷിക കുടുംബത്തില്‍ തന്നെയാണ് പാപ്പമ്മാളിന്റെ ജനനം. തേക്കാംപട്ടിയില്‍ രണ്ടര ഏക്കറിലൊരു കൃഷിയിടം പാപ്പമ്മാളിന് സ്വന്തമായുണ്ട്. ധാന്യവിളകളായ മുതിര, ചെറുപയര്‍ തുടങ്ങിയവായിരുന്നു കൃഷി ചെയ്തിരുന്നത്. ഇപ്പോള്‍ വാഴ കൃഷിക്കാണ് പാപ്പമ്മാള്‍ പ്രാധാന്യം കൊടുത്തിട്ടുള്ളത്.

വര്‍ഷങ്ങളായി തമിഴ്‌നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട് പാപ്പമ്മാള്‍. നിരവധി കൃഷിയിടങ്ങളിലേക്ക് പാപ്പമ്മാള്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത് കര്‍ഷകരുമായി സംവദിക്കുകയും തന്റെ അറിവുകള്‍ അവരുമായി പങ്കുവെക്കുകയും ചെയ്യുന്നു. അങ്ങനെയൊരു യാത്രയിലാണ് ‘ജൈവ കൃഷി’ എന്ന വാക്ക് അവര്‍ ആദ്യമായി കേള്‍ക്കുന്നത്. വീട്ടില്‍ തിരിച്ചെത്തി അവര്‍ ജൈവകൃഷിയിലേക്ക് തിരിയുകയും ചെയ്തു.

”വിളകള്‍ക്കായി ഉപയോഗിക്കുന്ന രാസവളങ്ങള്‍ മണ്ണിനും ഉപഭോക്താക്കള്‍ക്കുമെല്ലാം ദോഷകരമാണെന്ന് ഞാന്‍ മനസിലാക്കി”,ജൈവകൃഷിയിലേക്ക് തിരിഞ്ഞതിനെ കുറിച്ച് പാപ്പമ്മാളിന്റെ വാക്കുകള്‍ ഇതാണ്.

പാപ്പമ്മാളിന്റെ ജൈവകൃഷി വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്. തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റി, വിദ്യാര്‍ഥികളെ പാപ്പമ്മാളിനടുത്തേക്ക് ഫീല്‍ഡ് വിസിറ്റിനായി അയയ്ക്കാന്‍ തുടങ്ങിയത്. പാപ്പമ്മാളിനടുത്ത് നിന്ന് അവര്‍ക്ക് പഠിക്കാന്‍ ഒരുപാടുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി പറയുന്ന കൃഷിയിടങ്ങള്‍ പപ്പമ്മാളും സന്ദര്‍ശിക്കാറുണ്ട്.

കൃഷിയിലേക്ക് ഇറങ്ങുന്നവര്‍ക്ക് മാത്രമല്ല, ലോകത്തിന് തന്നെ പാപ്പമ്മാള്‍ ഒരു പ്രചോദനമാണ്, മാതൃകയാണ്. പ്രായം ഒന്നിനുമൊരു തടസമല്ലെന്ന് മാത്രമല്ല പാപ്പമ്മാള്‍ നമുക്ക് നല്‍കുന്ന പാഠം. കാര്‍ഷിക മേഖലയില്‍ ജൈവകൃഷിയുടെ പ്രാധാന്യത്തെ കുറിച്ചുകൂടിയാണ്.

Share153TweetSendShare
Previous Post

വ്യത്യസ്തമായ കൃഷി മാതൃകയുമായി സുജിത്ത്

Next Post

തെങ്ങോല വെട്ടി മൺകൊട്ടയുണ്ടാക്കുന്ന വിദ്യ

Related Posts

കൃഷിവാർത്ത

കൃഷിവാർത്ത

കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപന അധികാരികൾക്ക് നിർദ്ദേശം നൽകി സർക്കാർ

കൃഷിവാർത്ത

രാസവളങ്ങളുടെ വില കുത്തനെക്കൂട്ടി കേന്ദ്രം

Next Post

തെങ്ങോല വെട്ടി മൺകൊട്ടയുണ്ടാക്കുന്ന വിദ്യ

Discussion about this post

കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപന അധികാരികൾക്ക് നിർദ്ദേശം നൽകി സർക്കാർ

രാസവളങ്ങളുടെ വില കുത്തനെക്കൂട്ടി കേന്ദ്രം

Health Minister Veena George said that the Health Department has issued an alert in the wake of reports of severe heat in the state.

ആധുനിക സൗകര്യങ്ങളോടുകൂടി സംസ്ഥാനത്ത് 9 മാതൃക മത്സ്യ ഗ്രാമങ്ങൾ സ്ഥാപിക്കും

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മാതൃക മില്ലറ്റ് തോട്ടം നടപ്പിലാക്കി തുടങ്ങി

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies