പുതിയ തലമുറക്ക് അറിവ് പകര്‍ന്നു നല്‍കിയും നഷ്ടപ്പെട്ട് പോകുന്ന കാര്‍ഷിക സാംസ്‌കാരം നില നിര്‍ത്താന്‍ ഉള്ള പരിശ്രമത്തിലുമാണ് ഗോപു കൊടുങ്ങല്ലൂര്‍ എന്നറിയപ്പെടുന്ന കെ.ഗോപാലകൃഷ്ണന്‍. എല്ലാവരും സ്നേഹത്തോടെ ഗോപുചേട്ടന്‍ എന്ന് വിളിക്കുന്ന ഇദ്ദേഹം കൃഷിയറിവുകളുടെ ഒരു എന്‍സൈക്ലോപീഡിയ തന്നെയാണ്.
വ്യത്യസ്ത കൃഷി രീതികള്‍,അഞ്ഞൂറിലധികം ഔഷധ സസ്യങ്ങള്‍,ആരോഗ്യ സംരക്ഷണം തുടങ്ങി വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും പരിശീലനവും ഇദ്ദേഹം നല്‍കിവരുന്നു. കുട്ടികാലം മുതലേ കൃഷിയോട് താല്‍പ്പര്യമുണ്ടായിരുന്നു. ബിഎസ്എന്‍എല്ലില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം പൂര്‍ണമായി കൃഷി അനുബന്ധ മേഖലകളില്‍ സജീവ സാന്നിധ്യമായി മാറി. ഒപ്പം വീടിനോടു ചേര്‍ന്നു ഒരു സീഡ് ബാങ്കും ഒരുക്കിയിട്ടുണ്ട് . നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണ ശീലം ഉണ്ടാകണം എന്നാണ് ഇദ്ദേഹം പറയുന്നത്.
Discussion about this post