എറണാകുളം ചോറ്റാനിക്കരയിലെ ജോര്‍ജ് പീറ്റര്‍ കൃഷിയെ ആത്മാര്‍ഥമായി സ്‌നേഹിക്കുകയും കലര്‍പ്പില്ലാതെ അധ്വാനിക്കുകയും ചെയ്യുന്ന കര്‍ഷകനാണ്. എഴുപത്തിയൊന്നാം വയസിലും കൃഷിയിടത്തില്‍ നിറഞ്ഞ് നില്‍ക്കുന്നയാള്‍.
പരമ്പരാഗത കര്‍ഷക കുടുംബത്തിലെ അംഗമായിരുന്നെങ്കിലും റെയില്‍വെ കോണ്‍ട്രാക്ടറെന്ന ജോലി മേഖലയാണ് തെരഞ്ഞെടുത്തത്. എന്നാല്‍ ,
2005ല്‍ അതെല്ലാം വിട്ട് മുഴുവന്‍ സമയ കര്‍ഷകനായി. നെല്ല്, വാഴ , കവുങ്ങ്, തെങ്ങ്, ജാതി, റംബൂട്ടാന്‍, ഓറഞ്ച്, നമ്മുടെ നാട്ടിലൊന്നും അധികം കണ്ടുവരാത്ത വിവിധയിനം ഫലവൃക്ഷങ്ങള്‍ തുടങ്ങിയവയെല്ലാം കൃഷി ചെയ്യുന്നു. ഒപ്പം മീന്‍ വളര്‍ത്തലുമുണ്ട്.
ആസാമില്‍ നിന്നെത്തിച്ച നെല്ലിനമായ സോനാ മസൂരിയാണ് ഇവിടുത്തെ വെറൈറ്റി ഇനം.
തന്‌റെ ആരോഗ്യത്തിന്‌റെ രഹസ്യം പോലും കൃഷിയിടത്തിലെ അധ്വാനമാണെന്ന് പറയുന്നു ജോര്‍ജ് പീറ്റര്‍. ഭാര്യ റീന ജോര്‍ജും കൃഷിയോട് താല്‍പര്യമുള്ളയാളാണ് .
വീട്ടിലെ ഗാര്‍ഡന്‍ മുഴുവന്‍ ഒരുക്കിയെടുത്തിരിക്കുന്നത് അവരാണ്.
ചോറ്റാനിക്കര പഞ്ചായത്തിന്‌റെ മികച്ച കര്‍ഷകന്‍, മികച്ച മത്സ്യ കര്‍ഷകന്‍ പുരസ്‌കാരങ്ങളൊക്കെ ജോര്‍ജ് പീറ്ററിനെ തേടിയെത്തിയിട്ടുണ്ട്.
Discussion about this post