കാഴ്ചയില്‍ ആരുടെയും മനംകവരും…ഒപ്പം വിറ്റാമിനുകളുടെ കലവറയും…സ്വര്‍ഗത്തിലെ കനി എന്ന് വിളിപ്പേരുള്ള വിയറ്റ്നാമിന്റെ സ്വന്തം ഗാഗ് ഫ്രൂട്ട് ആലപ്പുഴയില്‍ വിജയകരമായി വിളയിച്ചിരിക്കുകയാണ് മണ്ണഞ്ചേരി സ്വദേശിയായ പ്രമോദും കുടുംബവും.
ആറ് മാസം മുമ്പ് ആരംഭിച്ച കൃഷിയില്‍ ആദ്യ വിളവില്‍ ലഭിച്ചിരിക്കുന്നത് 120ഓള പഴങ്ങളാണ്. കേരളത്തില്‍ അപൂര്‍വമായ ഈ സെലബ്രേറ്റി ഫ്രൂട്ട് കാണാന്‍ നിരവധി ആളുകളാണ് ഇവിടെ എത്തുന്നതെന്നാണ് പ്രമോദ് പറയുന്നത്.
ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുകയാണ് പ്രമോദ് കുമാര്‍. ഗാഗ് ഫ്രൂട്ടിനൊപ്പം പച്ചക്കറിയും തെങ്ങുമെല്ലാം ഇദ്ദേഹം ഇവിടെ കൃഷി ചെയ്യുന്നനുണ്ട്. കൃഷിയില്‍ എല്ലാവിധ സപ്പോര്‍ട്ടുമായി ഭാര്യ മിനിയും മകള്‍ മീനാക്ഷിയും ഒപ്പമുണ്ട്.
Discussion about this post