രണ്ട് ടണ്ണോളം ഭാരം..അഞ്ചടി 9 ഇഞ്ച് പൊക്കം, 13 അടി നീളം. പറഞ്ഞുവരുന്നത് ചാമ്പ്യന്‍ ബുള്‍ കമാന്‍ഡോയെ കുറിച്ചാണ്. 10 കോടി രൂപ വരെ മോഹവില പറഞ്ഞ വിഐപി ബുള്ളാണ് കമാന്‍ഡോ.
ഇന്ത്യയിലെ മത്സരങ്ങളിലും പ്രദര്‍ശനങ്ങളിലും മിന്നും താരമാണ് കമാന്‍ഡോ. കേരളത്തിലെത്തിയിട്ടിപ്പോള് ഒരു വര്‍ഷമാകുന്നു. ആറ് വയസുകാരനായ സെലിബ്രേറ്റി മുറാ ബുള്ളിന്റെ ഉടമ നോര്‍ത്ത് പറവൂര്‍ സ്വദേശി ബിനു സദാനന്ദനാണ്. പ്രശസ്ത ബുള്ളായ യുവരാജിനെ പിന്നിലാക്കിയാണ് കമാന്‍ഡോ സെലിബ്രേറ്റിയായി മാറിയത്. 2017ലെ നാഷണല്‍ ചാമ്പ്യന്‍ പട്ടമടക്കം നിരവധി മത്സരങ്ങളില്‍ വിജയിയാണ് ഈ മിടുക്കന്.
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പോത്ത് എന്ന ഖ്യാതിയും കമാന്‍ഡോയ്ക്ക് സ്വന്തം. ഹരിയാനയില്‍ നിന്നാണ് കമാന്‍ഡോയെ ബിനു വാങ്ങിയത്. രൂപം കണ്ടാല്‍ ആരുമൊന്ന് അമ്പരക്കുമെങ്കിലും ആളുകളോട് പെട്ടെന്ന് ഇണങ്ങുന്ന ശാന്ത സ്വഭാവക്കാരനാണ് കമാന്‍ഡോ. ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ കമാന്‍ഡോയ്ക്ക് പ്രത്യേക ആഹാരക്രമവും വ്യായാമവും ആവശ്യമാണെന്ന് ബിനു പറയുന്നു.
Discussion about this post