Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

ചേന നടാൻ നേരമാകുന്നു  

Agri TV Desk by Agri TV Desk
January 29, 2021
in കൃഷിരീതികൾ
229
SHARES
Share on FacebookShare on TwitterWhatsApp

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വിളയാണ് ചേന.  സാമ്പാർ,  അവിയൽ, മെഴുക്കുപുരട്ടി, എരിശ്ശേരി,  കാളൻ എന്നിങ്ങനെ അനേകം സ്വാദിഷ്ടമായ വിഭവങ്ങളിലെ പ്രധാന ചേരുവയാണിത്. കാൽസ്യം, ഫോസ്ഫറസ്,  ജീവകം എ എന്നിവ ധാരാളമായി ചേനയിൽ അടങ്ങിയിട്ടുണ്ട്. ഒപ്പം മാംസ്യം, ധാതുക്കൾ,  നാരുകൾ,  ഇരുമ്പ്,  തയമിൻ,  നിയാസിൻ, റൈബോഫ്ലേവിൻ  എന്നിവയും ചേനയുടെ പോഷകമൂല്യം വർദ്ധിപ്പിക്കുന്നു.

ഫെബ്രുവരി- മാർച്ച് മാസങ്ങളാണ് ചേന കൃഷിക്ക് യോജിച്ച സമയം. നല്ല നീർവാർച്ചയുള്ള മണ്ണിലാണ്  കൃഷിചെയ്യേണ്ടത്. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി വളർത്തുന്നതിന് യോജിച്ച വിളയാണിത്. ശ്രീ പത്മ, ശ്രീ ആതിര എന്നിവ  8-9 മാസം കൊണ്ട് വിളവെടുക്കാനാകുന്ന ഉല്പാദനശേഷി കൂടിയ ഇനങ്ങളാണ്.

 കൃഷി രീതി

60 സെന്റീമീറ്റർ നീളവും 45 സെന്റീമീറ്റർ ആഴവുമുള്ള കുഴികളിലാണ് ചേന നടുന്നത്. കുഴികൾ തമ്മിൽ 90 സെന്റീമീറ്റർ അകലം പാലിക്കാം. ഇത്തരത്തിൽ  തയ്യാറാക്കിയ കുഴികളിൽ രണ്ട് – രണ്ടര കിലോഗ്രാം ചാണകമോ കമ്പോസ്റ്റോ മേൽമണ്ണുമായി ചേർത്ത് നിറയ്ക്കാം. ഏകദേശം ഒരു കിലോഗ്രാം തൂക്കം വരുന്നതും ഒരു മുളയെങ്കിലും ഉള്ളതുമായ വിത്തുകൾ നടാനായി  ഉപയോഗിക്കാം. നടാനുള്ള കഷണങ്ങൾ ചാണകവെള്ളത്തിൽ മുക്കി ചപ്പുചവറുകൾ കൊണ്ട് പുതയിടണം ഒരു മാസത്തിനുള്ളിൽ ഇവ മുളച്ചു തുടങ്ങും.ചേനയുടെ വശങ്ങളിൽ നിന്നും ഉണ്ടാകുന്ന ചെറിയ ഭാഗങ്ങൾ,  മുളപ്പിച്ചെടുത്ത ചെറു ചേനകഷണങ്ങൾ എന്നിവയും നടാനായി ഉപയോഗിക്കാം.

75 മുതൽ 100 ഗ്രാം വരെ ഭാരം വരുന്ന കഷണങ്ങൾ ഇതിനായി ഉപയോഗിക്കാം. ഇവ തവാരണകളിൽ 60× 45 സെന്റീമീറ്റർ അകലത്തിൽ നട്ട്  പിന്നീട് പ്രധാന കൃഷിയിടത്തിലേക്ക് പറിച്ചു നടാം.  പരമ്പരാഗത രീതിയിൽ ഒരു ഹെക്ടറിന് 12345 വിത്ത് ചേന ആവശ്യമായി വരുമ്പോൾ ഈ രീതിയിൽ 37,000 ചെറു കഷണങ്ങൾ നടാൻ സാധിക്കും. നേർവളങ്ങൾ  നൽകി കൃഷി ചെയ്യുകയാണെങ്കിൽ നട്ട് 45 ദിവസങ്ങൾക്ക് ശേഷം ഒരു സെന്റിന്  434 ഗ്രാം യൂറിയ,  1111 ഗ്രാം  റോക്ക് ഫോസ്ഫേറ്റ്,  500 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ തോതിൽ ചേർത്തുകൊടുക്കാം. പിന്നീട് നട്ട്  75ആം ദിവസം 434 ഗ്രാം യൂറിയ, 500 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയും ചേർത്തുകൊടുക്കാം.

പൂർണമായും ജൈവരീതിയിൽ ചേന കൃഷി ചെയ്യുമ്പോൾ കൃഷിയിടത്തിൽ ജൈവാംശം ഉറപ്പാക്കാനായി രണ്ടുമാസം മുൻപ് തന്നെ പച്ചില വളങ്ങളുടെ വിത്ത് വിതയ്ക്കാം. ഇതിനായി വൻ പയർ വിത്ത് വിതച്ച ശേഷം ഒന്നര മാസമാകുന്നതോടെ മണ്ണിൽ ഉഴുത് ചേർക്കാം.രോഗകീടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ചാണകം,  വേപ്പിൻപിണ്ണാക്ക്, ട്രൈക്കോഡെർമ എന്നിവ ചേർത്ത കുഴമ്പിൽ വിത്തുകൾ മുക്കി തണലത്ത് വച്ച് ഉണക്കുന്നത് നല്ലതാണ്. പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്യുമ്പോൾ കുഴിയൊന്നിന് 3 കിലോഗ്രാം എന്ന തോതിൽ കാലിവളം ചേർക്കാം.  ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച കാലിവളം  കൂടുതൽ ഫലപ്രദമാണ്. ഇതിനോടൊപ്പം ഓരോ കുഴിയിലും 80 ഗ്രാം വേപ്പിൻപിണ്ണാക്ക് ചേർക്കുന്നതും നല്ലതാണ്. പൊട്ടാഷ് ലഭിക്കുന്നതിനായി 250 ഗ്രാം ചാരം ഓരോ കുഴിയിലും ചേർത്തുകൊടുക്കാം.

Share229TweetSendShare
Previous Post

വേനലിൽ വസന്തമൊരുക്കാൻ 10 ഉദ്യാന സുന്ദരികൾ

Next Post

നേത്രരോഗങ്ങൾക്ക് നാഗവല്ലി

Related Posts

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം
അറിവുകൾ

നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ പ്രതിരോധിക്കാൻ ബ്രഹ്മാസ്ത്രവും അഗ്നിഅസ്ത്രവും

ചെടികൾക്ക് വെള്ളം ഇനി ക്യാപ്സ്യൂൾ രൂപത്തിൽ നൽകാം
അറിവുകൾ

ചെടികൾക്ക് വെള്ളം ഇനി ക്യാപ്സ്യൂൾ രൂപത്തിൽ നൽകാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം
അറിവുകൾ

കൃഷിയിൽ മികച്ച വിളവിനും കീടരോഗസാധ്യത അകറ്റാനും ഹരിത കഷായം

Next Post
നേത്രരോഗങ്ങൾക്ക് നാഗവല്ലി

നേത്രരോഗങ്ങൾക്ക് നാഗവല്ലി

Discussion about this post

കശുമാവ് കൃഷിക്ക് ധനസഹായം,  കശുമാവിൻ തൈകൾ സൗജന്യ നിരക്കിൽ

കശുമാവ് കൃഷിക്ക് ധനസഹായം, കശുമാവിൻ തൈകൾ സൗജന്യ നിരക്കിൽ

പി എം കിസാൻ ഗുണഭോക്താക്കൾക്ക് ഭൂമി സംബന്ധമായ വിവരങ്ങൾ, e-KYC എന്നിവ ചേർക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30

പി.എം കിസാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ മെയ് 31നകം ഈ കാര്യങ്ങൾ ചെയ്തിരിക്കണം

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം

നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ പ്രതിരോധിക്കാൻ ബ്രഹ്മാസ്ത്രവും അഗ്നിഅസ്ത്രവും

പിഴുതുമാറ്റപ്പെട്ട ബോഗൻവില്ല മരങ്ങൾക്ക്  പുതുജീവൻ നൽകുകയാണ് സിജി

പിഴുതുമാറ്റപ്പെട്ട ബോഗൻവില്ല മരങ്ങൾക്ക് പുതുജീവൻ നൽകുകയാണ് സിജി

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ

75 -ാം വയസ്സിലും ജൈവകൃഷിയെ നെഞ്ചോട് ചേർത്ത് ആനന്ദനാശാൻ

75 -ാം വയസ്സിലും ജൈവകൃഷിയെ നെഞ്ചോട് ചേർത്ത് ആനന്ദനാശാൻ

ചെടികൾക്ക് വെള്ളം ഇനി ക്യാപ്സ്യൂൾ രൂപത്തിൽ നൽകാം

ചെടികൾക്ക് വെള്ളം ഇനി ക്യാപ്സ്യൂൾ രൂപത്തിൽ നൽകാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം

കൃഷിയിൽ മികച്ച വിളവിനും കീടരോഗസാധ്യത അകറ്റാനും ഹരിത കഷായം

തക്കാളിയുടെ ഇലയ്ക്ക് മഞ്ഞനിറമാകാന്‍ കാരണം

വഴുതന വർഗ്ഗ വിളകളിലെ വാട്ടരോഗം പ്രതിരോധിക്കാൻ മാർഗങ്ങളുണ്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies