Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പൂന്തോട്ടം

വേനലിൽ വസന്തമൊരുക്കാൻ 10 ഉദ്യാന സുന്ദരികൾ

Agri TV Desk by Agri TV Desk
January 28, 2021
in പൂന്തോട്ടം
165
SHARES
Share on FacebookShare on TwitterWhatsApp

വേനൽക്കാലത്തെ വൈകുന്നേരങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. ജോലിത്തിരക്കുകളോടൊപ്പം പുറത്തെ അസഹ്യമായ ചൂടും ഒന്നടങ്ങുന്ന സമയമാണിത്. ഈ സമയം ഉദ്യാനത്തിൽ ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കണ്ണിനിംബം നൽകുന്ന നിറങ്ങളിൽ പൂക്കൾ തിളങ്ങി നിൽക്കുന്നത് കാണാൻ തന്നെ നല്ല ചേലാണ്. ഏകവർഷികളായ അനേകം പൂക്കൾക്ക് ഏറെ പ്രിയപ്പെട്ട കാലം കൂടിയാണിത്. ഇവ  കണ്ടു രസിക്കുന്നതും അവയെ പരിപാലിക്കുന്നതുമെല്ലാം ഏറെ സന്തോഷം നൽകുമെന്നത് വാസ്തവം. വേനൽ കാലത്ത് പൂന്തോട്ടങ്ങൾക്ക് മിഴിവേകുന്ന ചില സസ്യങ്ങളെകുറിച്ചറിയാം.

 ചെണ്ടുമല്ലി

വേനൽ പൂക്കളിൽ പ്രധാനിയാണ് ചെണ്ടുമല്ലി. വേനലിനെ പോലെതന്നെ തീഷ്ണമായ നിറവും ചെണ്ടുമല്ലിയുടെ പ്രത്യേകതയാണ്. മറ്റു പൂച്ചെടികളെ  അപേക്ഷിച്ച് വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം എന്നത് ചെണ്ടുമല്ലിയുടെ പ്രത്യേകതയാണ്. നീളത്തിൽ വളരുന്ന ആഫ്രിക്കൻ ചെണ്ടുമല്ലികളും കുറിയ ഇനം ഫ്രഞ്ച് ചെണ്ടുമല്ലികളുമുണ്ട്.  വിവിധ തരം മണ്ണുകളിൽ കൃഷിചെയ്യാവുന്ന വിളയാണ് ചെണ്ടുമല്ലി.  ചെണ്ടുമല്ലിയുടെ ആകർഷകമായ പൂക്കൾ കർഷകരുടെ പ്രിയ മിത്രങ്ങൾ കൂടിയാണ്. ഇതിന്റെ ഗന്ധം കീടങ്ങളെ അകറ്റി നിർത്തുന്നതിനും പരാഗണം നടത്തുന്ന തേനീച്ച പോലുള്ള ഷഡ്പദങ്ങളെയും മിത്ര കീടങ്ങളെയും ആകർഷിക്കുന്നതിനും  സഹായിക്കുന്നു.

 റോസ്

ആകർഷകമായ നിറങ്ങളും സുഗന്ധവും കൊണ്ട് റോസാചെടി പൂന്തോട്ടങ്ങളിലെ പ്രധാനിയായി മാറിയിട്ടുണ്ട്. റോസ് ചെടികൾക്കും വേനൽക്കാലം പ്രിയങ്കരം തന്നെ.റോസാ ചെടി നന്നായി പുഷ്പിക്കാൻ വളപ്രയോഗം  കൊമ്പുകോതൽ എന്നിങ്ങനെ രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. നടുന്ന സമയത്ത് തന്നെ വളപ്രതിയോഗത്തിൽ  ശ്രദ്ധിച്ചു തുടങ്ങാം. ഉണങ്ങിപ്പൊടിഞ്ഞ ചാണകം, കമ്പോസ്റ്റ്, മേൽമണ്ണ് എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത് ചട്ടികൾ  നിറയ്ക്കാം.  കുഴികളിൽ നട്ട ചെടികൾക്ക് ഓരോ വർഷവും അഞ്ചു മുതൽ 10 കിലോഗ്രാം വരെ ജൈവ വളം നൽകണം. ചാണകം, പച്ചില,  കോഴിവളം, പിണ്ണാക്ക്തെളി എന്നിവയിലേതെങ്കിലും നൽകാം. റോസിന് ഏറ്റവും പ്രിയപ്പെട്ട വളമാണ് എല്ലുപൊടി. ചെടി ഒന്നിന് 50 ഗ്രാം വീതം റോസ് മിക്സ്ചർ ചുവട്ടിൽനിന്ന് മാറ്റി ഇട്ടുകൊടുക്കുന്നതും നന്നായി പുഷ്പിക്കാൻ സഹായിക്കും.ചായ ഉണ്ടാക്കിയ ശേഷം ബാക്കി വന്ന തേയിലചണ്ടിയും മുട്ടത്തോടും പഴത്തൊലിയും നന്നായി മിക്സിയിൽ അടിച്ച് വെള്ളം ചേർത്ത് ആഴ്ചയിലൊരിക്കൽ ചുവട്ടിൽ ഒഴിച്ചാൽ നന്നായി പുഷ്പിക്കും.

വർഷത്തിലൊരിക്കൽ റോസാചെടിയുടെ കൊമ്പുകോതണം. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് കൊമ്പ്  കോതിക്കൊടുക്കേണ്ടത്. കോതിയെ കൊമ്പുകളിൽ രോഗ കീടങ്ങൾ കടക്കാതിരിക്കാൻ ബോർഡോ പേസ്റ്റ്  പുരട്ടാം. വേനൽക്കാലത്ത് ദിവസവും നനയ്ക്കാൻ ശ്രദ്ധിക്കണം

roseഗ്ലാഡിയോലസ്

കോം എന്നറിയപ്പെടുന്ന കിഴങ്ങുകൾ നട്ടുവളർത്തുന്ന സസ്യമാണ് ഗ്ലാഡിയോലസ്. ഒക്ടോബർ-നവംബർ മാസങ്ങളിൽ നട്ടാൽ മൂന്നുമാസംകൊണ്ട് ചെടികൾ പുഷ്പിക്കും. നീണ്ട തണ്ടുകളിൽ അനേകം പൂക്കളുണ്ടാകും. വെള്ള,  മഞ്ഞ, പിങ്ക്, ചുവപ്പ് എന്നിങ്ങനെ പല നിറങ്ങളിലുള്ള ഗ്ലാഡിയോലസ് ലഭ്യമാണ്. കിഴങ്ങുകളുടെ വലിപ്പം ചെടിയുടെ വളർച്ചയേയും പുഷ്പിക്കലിനേയും ബാധിക്കും. നന്നായി ജൈവവളം ചേർത്ത മണ്ണിലാണ് ഗ്ലാഡിയോലസ് നടേണ്ടത്. അഗ്നിരേഖ, അപ്സര, അർച്ചന,  മൻമോഹൻ, മനോഹർ എന്നിങ്ങനെ അനേകം ഇനങ്ങളുണ്ട്. ഉയരത്തിൽ വളരുന്നവയ്ക്ക് താങ്ങു നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. കൃത്യമായി ജലസേചനവും നൽകണം

സൂര്യകാന്തി

ലോകത്താകമാനം ആരാധകരുള്ള സസ്യമാണ് സൂര്യകാന്തിക്ക്  സൂര്യനെ പോലെ ജ്വലിക്കുന്ന നിറമാണ്. ആരോഗ്യകരമായ ഭക്ഷ്യഎണ്ണ നൽകുന്ന സസ്യം എന്ന നിലയിലും ഭക്ഷ്യയോഗ്യമായ വിത്തുകൾ നൽകുന്നു എന്നതിനാലും സൂര്യകാന്തിക്ക് പ്രിയമേറെയാണ്. കഠിനമായ ചൂടും താങ്ങാനാവുന്ന സസ്യമാണിത്. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന തുറസായ സ്ഥലത്താണ് സൂര്യകാന്തി നടേണ്ടത്. ജൈവവളങ്ങളും ധാരാളം മുട്ടത്തോടും  ചുവട്ടിൽ ചേർക്കുന്നത് വലിയ പുഷ്പങ്ങളുണ്ടാകാൻ സഹായിക്കും. നല്ല നീർവാർച്ചയുള്ള മാധ്യമത്തിലാണ് സൂര്യകാന്തി നടേണ്ടത്. ആവശ്യത്തിനുമാത്രം ജലസേചനം നൽകാൻ ശ്രദ്ധിക്കണം

sunflower

 ജമന്തി

കാലങ്ങളായി മലയാളിയുടെ പൂന്തോട്ടത്തിലെ പ്രധാനപ്പെട്ട അലങ്കാര സസ്യങ്ങളിൽ ഒന്നാണ് ജമന്തി അഥവാ  ക്രിസാന്തിമം . സ്വർണ്ണനിറമുള്ള പുഷ്പം എന്നാണ് ക്രിസാന്തിമം എന്ന  പേരിന്റെ അർത്ഥം.  വിവിധ നിറത്തിലും വലിപ്പത്തിലും ആകൃതിയിലും ഇന്ന് ജമന്തി ലഭ്യമാണ്. 7 ദിവസം വരെ വാടാതെ നിൽക്കാൻ കഴിയുന്നതിനാൽ നല്ല ഒരു കട്ട്ഫ്ലവറായി ഉപയോഗിക്കാറുണ്ട്. സിംഗിൾ, സെമിഡബിൾ, റഗുലർ തുടങ്ങി പതിനഞ്ചോളം ജമന്തി വിഭാഗങ്ങളുണ്ട്.

പുതിയ മുളകളും വേരുപിടിച്ച ശാഖകളും ചുവട്ടിൽ നിന്നും പൊട്ടിമുളയ്ക്കുന്ന തൈകളുമെല്ലാം നടാനായി ഉപയോഗിക്കാം. മണലും കരിയിലപ്പൊടിയും കലർത്തിയ മാധ്യമത്തിൽ മുറിച്ചെടുത്ത ഭാഗങ്ങൾ വേരിറങ്ങാനായി   നടാം.  രണ്ടാഴ്ചയ്ക്കുശേഷം ഇവ ചട്ടികളിലേക്ക്  മാറ്റുകയുമാവാം. ചട്ടികളിൽ മണ്ണ്, മണൽ, കമ്പോസ്റ്റ് എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത് നിറക്കാം. പുളിപ്പിച്ച ചാണകം, പിണ്ണാക്ക് എന്നിവയുടെ തെളിയെടുത്ത് വെള്ളം ചേർത്ത് നേർപ്പിച്ച് ചുവട്ടിൽ ഒഴിക്കുന്നതും വളർച്ചയ്ക്ക് വളരെ നല്ലതാണ്. കൃത്യമായി ജലസേചനം നല്കാനും ശ്രദ്ധിക്കണം. 20 സെന്റിമീറ്ററോളം വളരുന്നതോടെ ചെടികൾ പുഷ്പിക്കാൻ തുടങ്ങും. ഈ സമയം അഗ്രഭാഗം നുള്ളിക്കളയുന്നത് അനേകം ശക്തിയുള്ള ശിഖരങ്ങൾ ഉണ്ടാകാനും അവയിൽ ധാരാളം വലിപ്പമുള്ള പൂക്കൾ ഉണ്ടാകാനും സഹായിക്കും.

  സെലോഷ്യ

കോഴിവാലൻ അഥവാ സെലോഷ്യ  എന്നറിയപ്പെടുന്ന സസ്യം രണ്ട് ഇനങ്ങളിൽ ലഭ്യമാണ്. തൂവലിനോട് സമാനമായ രൂപത്തിൽ വളരുന്ന ഇനമാണ് സെലോഷ്യ പ്ലൂമോസ . പരന്ന വെൽവെറ്റ് ഘടനയുള്ള പൂക്കളാണ് സെലോഷ്യ ക്രിസ്സ്റ്റേറ്റ എന്ന ഇനത്തിന്. മനുഷ്യരിലെ സ്ട്രെസ് കുറയ്ക്കാനുള്ള ഫീനോളുകൾ,   ഫ്ലാവിനോയിടുകൾ, ആൽക്കലോയിഡുകൾ എന്നിവ ഈ പുഷ്പത്തിൽ അടങ്ങിയിട്ടുണ്ട്. മഞ്ഞ,  ചുവപ്പ്,  പിങ്ക്, ക്രീം എന്നിങ്ങനെയുള്ള ആകർഷകമായ നിറങ്ങളിൽ ഇവ ലഭ്യമാണ്.വിത്ത് പാകി മുളപ്പിച്ച് ഇവ വളർത്തിയെടുക്കാം.

വാടാമല്ലി

ഗ്ലോബ് അമരാന്ത് എന്ന് അറിയപ്പെടുന്ന വാടാമല്ലി മജന്ത,  വെള്ള, ചുവപ്പ്, പിങ്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്. അധികം പരിപാലനങ്ങൾ ഇല്ലാതെതന്നെ വാടാമല്ലി നന്നായി പുഷ്പിക്കും. വിത്തു പാകി മുളപ്പിച്ചും തൈകൾ നട്ടും ഇവ വളർത്തിയെടുക്കാം. ഒരു അലങ്കാരസസ്യം  എന്നതിനു പുറമേ ഡ്രൈ ഫ്ലവർ നിർമാണത്തിനും വാടാമല്ലി ഉപയോഗിക്കുന്നുണ്ട്.

സീനിയ

അല്പം  ശ്രദ്ധയുണ്ടെങ്കിൽ എളുപ്പം വളർത്താവുന്നവയും ധാരാളം പൂക്കൾ വിരിയുകയും ചെയ്യുന്ന സസ്യമാണ് സീനിയ. മഞ്ഞ,  ചുവപ്പ്,  പിങ്ക് എന്നിങ്ങനെ വ്യത്യസ്തമായ നിറങ്ങളിലും വലിപ്പത്തിലുമുള്ള ആകർഷകമായ പുഷ്പങ്ങളുണ്ട്. വേനൽ കാലത്ത് ഇവ നന്നായി പുഷ്പിക്കും.

 ഡാലിയ

വേനൽക്കാലത്ത് വളർത്താവുന്ന മറ്റൊരു പൂച്ചെടിയാണ് ഡാലിയ. ആകർഷകമായ വലിയ പൂക്കളാണ് ഇവയുടെ പ്രത്യേകത. ചെറിയ രീതിയിൽ തണൽ ലഭിക്കുന്ന ഇടങ്ങളിൽ നടാം. കിഴങ്ങുകളും വേരുപിടിപ്പിച്ച തൈകളും നട്ട് ഡാലിയ വളർത്താം. നന്നായി ജൈവവളം നൽകുന്നതിനോടൊപ്പം കൃത്യമായി നന നൽകാനും ശ്രദ്ധിക്കണം.

ചെമ്പരത്തി

മലയാളികൾക്ക് ചെമ്പരത്തിയെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല ബഹു വർണ്ണങ്ങളിലും വലിപ്പത്തിലുമുള്ള ചെമ്പരത്തി പൂവുകൾക്ക് വേനൽക്കാലത്ത് പ്രത്യേക തിളക്കമാണ്. കൃത്യമായി നനയ്ക്കാൻ ശ്രദ്ധിക്കണം എന്ന് മാത്രം.

 

 

Share165TweetSendShare
Previous Post

കറ്റാർവാഴയുടെ ഗുണങ്ങളും കൃഷിരീതിയും

Next Post

ചേന നടാൻ നേരമാകുന്നു  

Related Posts

അകത്തളത്തിൽ ആരാമമൊരുക്കാം
പൂന്തോട്ടം

അകത്തളം മനോഹരമാക്കുന്ന മണിപ്ലാൻറ്

താമര കൃഷിയിൽ അനുകരണീയ മാതൃകയൊരുക്കിയ വീട്ടമ്മ
അറിവുകൾ

താമര കൃഷിയിൽ അനുകരണീയ മാതൃകയൊരുക്കിയ വീട്ടമ്മ

ഓരോ ചെടികളും ഓരോ ഓർമകളാണ് -റീന ജോർജിന്റെ ചെടി വിശേഷങ്ങൾ
പൂന്തോട്ടം

ഓരോ ചെടികളും ഓരോ ഓർമകളാണ് -റീന ജോർജിന്റെ ചെടി വിശേഷങ്ങൾ

Next Post
ചേന നടാൻ നേരമാകുന്നു  

ചേന നടാൻ നേരമാകുന്നു  

Discussion about this post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV