Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home എന്റെ കൃഷി

ജാതിക്ക തോണ്ടുപോലും പാഴാക്കുന്നില്ല..ബീന ടോമിന്റെ കൈപ്പുണ്യത്തിൽ ഒരുക്കിയത് അൻപതോളം മൂല്യവർധിത ഉത്പന്നങ്ങൾ

Agri TV Desk by Agri TV Desk
March 11, 2021
in എന്റെ കൃഷി
12
SHARES
Share on FacebookShare on TwitterWhatsApp

ജാതിക്കാതൊണ്ടിൽ നിന്നുപോലും ജാം, ജെല്ലി, സ്ക്വാഷ്, അച്ചാർ തുടങ്ങി പത്തോളം ഉൽപ്പന്നങ്ങൾ, കൂടാതെ വീട്ടിൽ വിളയുന്ന  പപ്പായ, മാമ്പഴം, പൈനാപ്പിൾ, ഞാവൽ, മൽബെറി, റംബൂട്ടാൻ, ചക്ക എന്നിങ്ങനെ ലഭ്യമായ എല്ലാ പഴങ്ങളിൽ നിന്നും വ്യത്യസ്തമായ ഉത്പന്നങ്ങൾ. അമ്മയിൽനിന്നും ലഭിച്ച അറിവും സ്വന്തം മനോധർമവും കൊണ്ട് അൻപതോളം വൈവിധ്യമാർന്ന വിഭവങ്ങളാണ് പാലാ മരങ്ങാട്ടുപള്ളി സ്വദേശിയായ ബീന ടോം  തയ്യാറാക്കുന്നത്. യാതൊരുവിധ രാസവസ്തുക്കളും ചേർക്കാതെ  തികച്ചും ജൈവരീതിയിൽ തയ്യാറാക്കുന്ന ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാരേറെയാണ്.

കൃഷിയിലും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിലും ബീന കൂടുതൽ സമയം ചിലവഴിക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷമേ ആകുന്നുള്ളൂ. എന്നാൽ ഈ കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ മികച്ച വിജയം കൈവരിക്കാൻ ബീനയ്ക്ക് കഴിഞ്ഞു. മുപ്പതോളം പഴചെടികൾ മൂന്നരയേക്കറോളം വരുന്ന വീട്ടുപരിസരത്ത് ബീന നട്ടുവളർത്തുന്നുണ്ട്.പ്രധാന വിളകളിലൊന്നാണ് ജാതി. ഒപ്പം ജാതിത്തോട്ടത്തിൽ തന്നെ  തേനീച്ച കൃഷിയുമുണ്ട്. ഇവയിൽ നിന്ന് ശേഖരിക്കുന്ന വിളവ് ഉപയോഗിച്ചാണ് ഒട്ടുമിക്ക ഉല്പന്നങ്ങളും നിർമിക്കുന്നത്. ഇതോടൊപ്പം വീട്ടിലേക്കാവശ്യമായ പച്ചക്കറികളും മീനുമെല്ലാം സ്വന്തമായി തന്നെ ബീന  കൃഷി ചെയ്യുന്നുണ്ട്. കൃഷി ചെയ്യുക എന്നതുമാത്രമല്ല മറ്റുള്ളവർക്ക് കൃഷി അറിവ് പകർന്നു നൽകാനും ബീനയ്ക്ക് ഏറെ ഉത്സാഹമാണ്. തേനീച്ച കൃഷിയെ കുറിച്ചും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തെ കുറിച്ചുമുള്ള പരിശീലന ക്ലാസുകളും  ബീന നൽകാറുണ്ട്.

(പണ്ടുകാലത്ത് കേരളത്തിൽ പ്രസിദ്ധമായിരുന്ന മാമ്പഴവിഭവമായിരുന്നു മാമ്പഴത്തെര.  അന്യം നിന്നുപോകുന്ന മാമ്പഴത്തെരയും ബീന തയ്യാറാക്കി നൽകുന്നുണ്ട്. മാമ്പഴം കൂടാതെ ചക്ക കൊണ്ടും വ്യത്യസ്തമായ വിഭവങ്ങൾ തയ്യാറാക്കുന്നുണ്ട്. ഐസ്ക്രീം ചക്കവരട്ടി എന്നിവ അവയിൽ ചിലതാണ്.)

തേൻ മാമ്പഴം, തേൻ ജാതിക്ക, തേൻ പഴം,  തേൻ കാന്താരി, തേൻ വെളുത്തുള്ളി, ഹണീ ജിഞ്ചർ,  ഹണി മഞ്ഞൾ , ഹണി ജാമുൻ തുടങ്ങി വിവിധങ്ങളായ തേൻ ഉത്പന്നങ്ങൾ ഈ സംരംഭക തയ്യാറാക്കുന്നുണ്ട്. നമ്മുടെ നിത്യജീവിതത്തിൽ ഭക്ഷണത്തിന്റെ ഭാഗമായി തീർച്ചയായും ഉൾപ്പെടുത്തേണ്ട ഔഷധമാണ് തേൻ എന്ന് ബീന പറയുന്നു.

ഭക്ഷ്യവസ്തുക്കൾ മാത്രമല്ല, ചർമസംരക്ഷണത്തിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മറ്റുമുള്ള വിവിധതരം ക്രീമുകളും എണ്ണകളും പൊടികളുമെല്ലാം ഇവിടെ ലഭിക്കും. തേൻ മെഴുകിൽ നിന്നാണ് ക്രീമുകൾ ഉല്പാദിപ്പിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും നേരിട്ടും വിൽപ്പന നടത്തുന്നുണ്ട്. ഈ സംരംഭകയ്ക്ക് പാലാ മരങ്ങാട്ടുപള്ളി പഞ്ചായത്തിലെ മികച്ച മൂല്യവർധിത ഉൽപ്പന്ന നിർമ്മാതാവിന് ഉള്ള അവാർഡും ലഭിച്ചിട്ടുണ്ട്.

പാലാ കോ-ഓപ്പറേറ്റീവിന്  കീഴിലുള്ള സ്കൂളുകളിൽ സ്റ്റുഡൻന്റ് കൗൺസിലറായി ജോലി നോക്കുകയാണ് ബീന ടോം. ഭർത്താവ് ടോം സി ആന്റണി റിട്ടയേർഡ് ഗവൺമെന്റ് ഉദ്യോഗസ്ഥനാണ്. ഭർത്താവും മക്കളായ ശീതളും അരുണും പൂർണപിന്തുണയുമായി ബീന യോടൊപ്പമുണ്ട്.

 

 

 

Tags: VIDEO
Share12TweetSendShare
Previous Post

തെങ്ങോല വെട്ടി മൺകൊട്ടയുണ്ടാക്കുന്ന വിദ്യ

Next Post

ബോബന്റെ കൃഷിത്തോട്ടം ഓസ്‌ട്രേലിയയിൽ സൂപ്പർ ഹിറ്റ്..

Related Posts

എന്റെ കൃഷി

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

എന്റെ കൃഷി

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

എന്റെ കൃഷി

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

Next Post

ബോബന്റെ കൃഷിത്തോട്ടം ഓസ്‌ട്രേലിയയിൽ സൂപ്പർ ഹിറ്റ്..

Discussion about this post

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies