ഓസ്ട്രേലിയയിലെ തങ്ങളുടെ വീട്ടുമുറ്റത്ത് മനോഹരമായ ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കി വ്യത്യസ്തരാവുകയാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശി ശരത്തും മഞ്ജുവും. 12 വർഷമായി ഓസ്ട്രേലിയയിൽ സ്ഥിര താമസക്കാരായ ഇവരുടെ വീട്ടുമുറ്റത്ത് പച്ചക്കറി തോട്ടവും മനോഹരമായ ഗാർഡനും ആരെയും കൊതിപ്പിക്കുന്നതാണ്. പച്ചക്കറി തോട്ടത്തിൽ ഏകദേശം 15 ഓളം മുളകുകളുണ്ട്. ഇതിൽ ലോകത്തിലെ തന്നെ ഏറ്റവും എരിവുള്ള മുളക് എന്ന വിശേഷണത്തിന് അർഹതയുള്ള കരോളിന റീപ്പർ വരെയുണ്ട്.
ക്യാൻസർ കെയറിൽ ബയോമെഡിക്കൽ എൻജിനീയറായി ജോലി ചെയ്യുകയാണ് ശരത്. ഫുഡ് ലാബിൽ മൈക്രോബയോളജിസ്റ്റ് ആയി പ്രവർത്തിക്കുകയാണ് മഞ്ജു. ജോലിയുടെ തിരക്കുകൾ എത്ര വന്നാലും ഒരു ദിവസം കുറച്ചു സമയം കൃഷിക്കായി ഇരുവരും മാറ്റിവയ്ക്കുന്നു. മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കുവാനും, മനസന്തോഷത്തിനും ഈ കൃഷി ഏറെ ഉപകാരപ്രദമാണെന്ന് ഇരുവരും പറയുന്നു.
Discussion about this post