മനസ്സുവെച്ചാൽ വീടിൻറെ മട്ടുപ്പാവിൽ മനോഹരമായ ഒരു പഴത്തോട്ടം ഒരുക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് തൃപ്പൂണിത്തുറ എരൂർ സ്വദേശി രാജേഷ്. വിവിധതരത്തിലുള്ള മാവുകൾ പ്ലാവുകൾ, പേരയ്ക്ക, റമ്പൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, മാതളനാരങ്ങ, ഞാവൽ, നാരകം തുടങ്ങി വ്യത്യസ്ത തരം പഴവർഗ്ഗങ്ങൾ രാജേഷിന്റെ മട്ടുപ്പാവിനെ മനോഹരമാക്കുന്നു. ഡ്രമ്മുകളിൽ ആണ് കൃഷി ചെയ്യുന്നത്.
ചാണകം ചാണകപ്പൊടിയും ചകിരിച്ചോറും ജൈവവളങ്ങളും ചേർത്ത് പോട്ടിങ് മിക്സ് തയ്യാറാക്കിയാണ് കൃഷി ഒരുക്കുന്നത്. രോഗബാധ തടയുവാനായി ബോർഡോ മിശ്രിതവും ഉപയോഗപ്പെടുത്തുന്നു. മൂന്നുവർഷം കൊണ്ട് കായ്ക്കുന്ന ഫലവർഗങ്ങളാണ് മട്ടുപാവിൽ ഏറെയും. കൃത്യമായ പരിചരണമുണ്ടെങ്കിൽ മൂന്നുവർഷത്തിനു മുൻപ് തന്നെ മികച്ച വിളവ് ഗ്രാഫ്റ്റിംഗ് തൈകൾ തരുമെന്നാണ് രാജേഷ് പറയുന്നത്. പഴവർഗ്ഗങ്ങൾ മാത്രമല്ല വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും മട്ടുപ്പാവിൽ ഇദ്ദേഹം ഒരുക്കുന്നു.
Discussion about this post