കേരളത്തിലെ കർഷകരുടേയും കൃഷിയെ സ്നേഹിക്കുന്നവരുടെയും ഇടയിൽ പ്രസിദ്ധനാണ് ഷോജി രവി. സംസ്ഥാനത്തെ അങ്ങോളമിങ്ങോളമുള്ള വിവിധ ഫാമുകൾ സന്ദർശിച്ച് കേരളീയർക്കായി പരിചയപ്പെടുത്തുന്ന ഫാം വ്ലോഗർ. കൂടുതൽ ആളുകൾ കൃഷിയിലേക്കിറങ്ങാൻ തുടങ്ങിയ കൊറോണക്കാലത്ത് ഷോജിയുടെ ഫാം വ്ലോഗ്ഗുകൾ കൂടുതൽ ശ്രദ്ധേയമായി. ഫാം വ്ലോഗ്ഗിങ്ങിനെ കുറിച്ചും അതിലേക്ക് വരാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അഗ്രി ടീവിയോട് സംസാരിക്കുകയാണ് ഷോജി.
കുട്ടിക്കാലം മുതലേ മീൻ വളർത്തലും മൃഗപരിപാലനവും ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയാണ് ഷോജി രവി. നായവളർത്തൽ ആരംഭിച്ചെങ്കിലും വൈറസ് ബാധ മൂലം വൻ നഷ്ടം സംഭവിച്ചതോടെ ഗൾഫിലേക്ക് പോകേണ്ടിവന്നു. പിന്നീട് കൃഷിയോടുള്ള താത്പര്യം മൂലം തിരികെ നാട്ടിലേക്ക് വരികയാണുണ്ടായത്. കൃഷിയറിവുകൾ പങ്കു വയ്ക്കാനായി ചെറിയ വീഡിയോകൾ ചെയ്ത് യൂട്യൂബിൽ അപ്ലോഡ് ചെയ്തതാണ് തുടക്കം. പിന്നീട് അതൊരു വൻ വിജയമായി. തന്റെ വ്ലോഗുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ധാരാളംപേർ കൃഷിയിലേക്കിറങ്ങിയിട്ടുണ്ടെന്ന് ഷോജി പറയുന്നു.ഫാം വ്ലോഗർ എന്നതിലുപരി ഒരു നല്ല കർഷകൻ കൂടിയാണ് ഷോജി. മീൻ, പച്ചക്കറി, കോഴി, ആട്, താറാവ് തുടങ്ങിയവയെല്ലാം കൃഷിചെയ്യുന്നുണ്ട്. കേരളത്തിലെയും ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലേയും ഫാമുകൾ സന്ദർശിച്ച് വീഡിയോകൾ തുടർന്നും ചെയ്യണമെന്നാണ് ഷോജിയുടെ ആഗ്രഹം. കൂടുതൽ വിശേഷങ്ങളറിയാൻ വീഡിയോ കാണാം.
Discussion about this post