പാലക്കാട് വെള്ളിനേഴി പഞ്ചായത്തിലെ വിജയൻ എന്ന കർഷകന്റെ മൂന്ന് ഏക്കറോളം വരുന്ന ചേനപ്പാടത്ത് ഒരാൾ പൊക്കത്തിൽ വിളവെടുക്കാൻ പാകമായി നിൽക്കുകയാണ് വയനാടൻ ചേന. ഡിസംബർ മാസമാണ് നടീൽ സമയം. ആറു മുതൽ ഏഴു മാസത്തിനുള്ളിൽ വിളവെടുക്കാനാകും. ചേന വിളവെടുത്ത ശേഷം നെല്ല്, വാഴ എന്നിവയും വിജയൻ പാടത്ത് കൃഷി ചെയ്യുന്നു. ചേനകൃഷിയുടെ ആദ്യഘട്ടത്തിൽ വെള്ളരി, വെണ്ട എന്നിവ ഇടവിളയായി കൃഷി ചെയ്യാനാകും
കേരളത്തിൽ ഏറ്റവുമധികം ചേനകൃഷി നടത്തുന്ന പഞ്ചായത്തുകളിൽ ഒന്നാണ് വെള്ളിനേഴി. ചേന കൃഷിക്കായി പ്രത്യേകം പദ്ധതികളും പഞ്ചായത്ത് രൂപീകരിച്ചിട്ടുണ്ട്. ചേനകൃഷിക്കായി സബ്സിഡികളും പഞ്ചായത്തിൽ നിന്നും ലഭ്യമാക്കുന്നുണ്ട്. ഒപ്പം സൗജന്യമായി വിത്തും ലഭിക്കുന്നു
കൊറോണക്കാലത്ത് വിപണിയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. എങ്കിലും സാമാന്യം ലാഭം പ്രതീക്ഷിക്കുന്നുണ്ട് ഈ കർഷകൻ. ചേനയ്ക്ക് മറ്റു സംസ്ഥാനങ്ങളിലാണ് കൂടുതൽ ആവശ്യക്കാരെന്ന് വിജയൻ പറയുന്നു. ആവശ്യക്കാർ നേരിട്ടെത്തി വിളവെടുത്തു കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഒരു കിലോയ്ക്ക് 14 രൂപ വരെ വില ലഭിക്കും. എത്രയൊക്കെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നാലും കൃഷി സംതൃപ്തി നൽകുന്ന ഒരു തൊഴിലാണെന്ന് വിജയൻ പറയുന്നു.
.
Discussion about this post