Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പച്ചക്കറി കൃഷി

വെള്ളരി വിളയിക്കാം

Agri TV Desk by Agri TV Desk
September 2, 2020
in പച്ചക്കറി കൃഷി
112
SHARES
Share on FacebookShare on TwitterWhatsApp

വൈറ്റമിൻ എ,  മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്,  മാംഗനീസ് എന്നിവയാൽ സമ്പുഷ്ടമായ വിളയാണ് വെള്ളരി. കൊഴുപ്പ് വളരെ കുറഞ്ഞ അളവിൽ മാത്രമേ വെള്ളരിയിൽ അടങ്ങിയിട്ടുള്ളൂ. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന പച്ചക്കറി കൂടിയാണ് വെള്ളരി.

മഞ്ഞുകാലത്തും വേനൽകാലത്തും വെള്ളരി കൃഷി ചെയ്യാം. ഉഷ്ണ കാലാവസ്ഥ ഇഷ്ടപ്പെടുന്ന വിളയാണ് വെള്ളരി. അന്തരീക്ഷത്തിലെ ഈർപ്പം കുറഞ്ഞ് അല്പം വരണ്ട കാലാവസ്ഥയാണ് അനുയോജ്യം. ജൈവാംശം കൂടുതലുള്ളതും നീർവാർച്ചയുള്ളതും വളക്കൂറുള്ളതുമായ പശിമരാശി മണ്ണാണ് കൃഷി ചെയ്യാൻ ഉത്തമം.

സൗഭാഗ്യ, മുടിക്കോട് ലോക്കൽ, അരുണിമ എന്നിവയാണ് പ്രധാന ഇനങ്ങൾ. ഇടത്തരം വലിപ്പമുള്ള നീണ്ട കായകൾ നൽകുന്ന ഇനമാണ് സൗഭാഗ്യ. കായയുടെ അഗ്രഭാഗം മൂക്കുമ്പോൾ സ്വർണ്ണനിറം ആകുന്നു. ഒരു കായക്ക് ശരാശരി ഒരു കിലോയിൽ കൂടുതൽ ഭാരം വരും. വലിപ്പമുള്ളതും  നീണ്ട കായകളുള്ളതുമായ മുടിക്കോട് ലോക്കൽ പാകമാകുമ്പോൾ സ്വർണ്ണ മഞ്ഞ നിറമാകും. പച്ച നിറത്തിൽ വെള്ളപ്പൊട്ടോടുകൂടിയ കായകൾ ഉള്ള ഇനമാണ് അരുണിമ. പഴുക്കുമ്പോൾ സ്വർണ്ണ മഞ്ഞ നിറമാകും. ശരാശരി രണ്ട് കിലോഗ്രാം വരെ തൂക്കം വരും. ഉത്തര കേരളത്തിന് യോജിച്ച ഇനമാണിത്.

സെപ്റ്റംബർ, ഡിസംബർ,  ജനുവരി, മാർച്ച് എന്നീ മാസങ്ങളാണ് കൃഷിക്ക് യോജിച്ചത്. തടങ്ങൾ എടുത്ത് കൃഷി ചെയ്യാം. വരികൾ തമ്മിൽ രണ്ടു മീറ്ററും ചെടികൾ തമ്മിൽ ഒന്നര മീറ്ററും അകലം പാലിക്കാൻ ശ്രദ്ധിക്കാം. 60 സെന്റീമീറ്റർ വ്യാസത്തിലും 30 മുതൽ 45 സെന്റ്റി മീറ്റർ ആഴത്തിലും കുഴികൾ എടുക്കാം. ഇതിലേക്ക് ഒരു ചിരട്ട കുമ്മായം ഇട്ട് ഇളക്കി കൊടുക്കാം. കുമ്മായം ചേർത്ത് ഒരാഴ്ചയ്ക്കുശേഷം നന്നായി അഴുകിയ ജൈവ വളം ചുവട്ടിൽ ഇട്ടുകൊടുക്കുക. ഒരു തടത്തിന് അഞ്ച് കിലോഗ്രാം ചാണകം 100 ഗ്രാം എല്ലുപൊടി എന്നിവ മേൽമണ്ണുമായി കലർത്തി നിറയ്ക്കുന്നത് നല്ലതാണ്. ഒരു തടത്തിൽ 3 മുതൽ 5 വരെ വിത്തുകൾ സ്യൂഡോമോണാസുമായി കലർത്തി പാകാം. വിത്ത് വിതയ്ക്കുന്ന സമയത്ത് തടങ്ങളിൽ ഈർപ്പം ഉണ്ടാക്കാൻ ശ്രദ്ധിക്കണം. മുളച്ച് രണ്ടില വന്നതിനുശേഷം കരുത്തുള്ള മൂന്ന് തൈകൾ നിലനിർത്തി ബാക്കിയുള്ള തൈകൾ പിഴുതു കളയണം.

വള്ളി വീശുന്ന സമയത്തും പൂവിടുന്ന സമയത്തും ജൈവവളം നൽകണം. ഒരു സെന്റിന് കോഴിവളമോ വെർമി കമ്പോസ്റ്റോ ആണെങ്കിൽ 16 കിലോയും പച്ചിലവളമാണെങ്കിൽ 32 കിലോയും  ചേർക്കണം. ഇത് 2 തവണകളായി വള്ളി വീശുന്ന സമയത്തും പൂവിടുന്ന സമയത്തും നൽകാം. അതല്ലെങ്കിൽ 100 ഗ്രാം വീതം കടലപ്പിണ്ണാക്ക്,  വേപ്പിൻപിണ്ണാക്ക് എന്നിവ രണ്ട് കിലോഗ്രാം ചാരവുമായി കൂട്ടിക്കലർത്തി തടങ്ങളിൽ വിതറുന്നതും നല്ലതാണ്.രണ്ടാഴ്ച ഇടവിട്ട് ഒരു കിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റർ വെള്ളവുമായി കലർത്തി തളിക്കാം . വളർച്ച കുറയുകയാണെങ്കിൽ വളർച്ചാ ത്വരകങ്ങളായ ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ്,  പിണ്ണാക്ക് ലായനി തുടങ്ങിയവ ആഴ്ചതോറും പത്ര പോഷണം വഴി നൽകുന്നതും ഗുണം ചെയ്യും.

മണ്ണുണങ്ങാത്ത രീതിയിൽ നന ക്രമീകരിക്കണം. പൂത്തു തുടങ്ങിയാൽ നന മുടക്കാൻ പാടില്ല. യാതൊരു കാരണവശാലും ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ഇതിനോടൊപ്പം കള നിയന്ത്രണവും ഉറപ്പുവരുത്തണം. മണ്ണിൽ ഓലകൾ വിരിച്ച് അതിൽ വള്ളികൾ പടർത്തുന്ന രീതി സ്വീകരിക്കാം.

പരപരാഗണം മുഖേന കായ് പിടിക്കുന്ന വെള്ളരിയുടെ പരാഗണ സമയം രാവിലെയാണ്. തേനീച്ചകളാണ് പരാഗണത്തിന് ഏറ്റവുമധികം സഹായിക്കുന്നത്. അതിനാൽ വെള്ളരിയോടൊപ്പം തേനീച്ച വളർത്തുന്നത് കൃത്യമായി പരാഗണം നടക്കാനും നല്ല വിളവ് ലഭിക്കാനും സഹായിക്കും. രണ്ടുമാസത്തിനുള്ളിൽ വെള്ളരി വിളവെടുക്കാൻ പാകമാകും.

രോഗ കീട നിയന്ത്രണ മാർഗങ്ങൾ

കായീച്ചകളെ തുരത്താനായി കായകൾ  പേപ്പർ കൊണ്ട് പൊതിഞ്ഞു നിർത്താൻ ശ്രദ്ധിക്കാം. ആക്രമണം നേരിട്ട കായ്കൾ യഥാസമയം പറിച്ച് നശിപ്പിക്കാം. നടുന്ന സമയത്തും നട്ട് ഒരു മാസത്തിന് ശേഷവും 100 ഗ്രാം വേപ്പിൻപിണ്ണാക്ക് ചുവട്ടിൽ ചേർത്തു കൊടുക്കാവുന്നതാണ്. ഇതോടൊപ്പം കഞ്ഞിവെള്ള കെണി, മീൻ കെണി, പഴക്കെണി തുളസിക്കെണി എന്നിവയും ഉപയോഗിക്കാം. ഫിറമോൺ കെണി ആയ ക്യൂ ലൂർ ഉപയോഗിച്ചും കായീച്ചകളെ കുടുക്കാം.കായീച്ചയുടെ ഫിറമോൺ കെണി കാർഷിക സർവകലാശാലയിൽ ലഭ്യമാണ്. രണ്ടുമാസം വരെ ഫിറമോൺ കെണികൾ ഉപയോഗിക്കാം. പൂവിടുന്നതിന് ഒന്നു രണ്ടാഴ്ച മുമ്പ് തന്നെ കെണികൾ  തോട്ടത്തിൽ തൂക്കിയിടണം. ഒരുതവണ വെള്ളരി വർഗ്ഗ പച്ചക്കറികൾ കൃഷി ചെയ്ത ഇടത്ത് അടുത്ത തവണ മറ്റ് വർഗ്ഗത്തിൽപെട്ട പച്ചക്കറികൾ കൃഷി ചെയ്യുന്നതും  കായീച്ചകളുടെ ശല്യം കുറയ്ക്കാൻ സഹായിക്കും.

50 ഗ്രാം വേപ്പിൻകുരു സത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുന്നത് മത്തൻ വണ്ടുകളെ പ്രതിരോധിക്കാൻ സഹായിക്കും.  2 ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്യുന്നത് മുഞ്ഞ, വെള്ളീച്ച,  മണ്ഡരി എന്നിവയുടെ ആക്രമണത്തെ തടയും. ഇലകളും പൂക്കളും തിന്നു നശിപ്പിക്കുന്ന കീടങ്ങളെ തുരത്താനായി ഗോമൂത്രം കാന്താരി മുളക് മിശ്രിതം ഉപയോഗിക്കാം. ഒരു ലിറ്റർ ഗോമൂത്രവും 10 ഗ്രാം കാന്താരിമുളക് അരച്ചതും ഒമ്പത് ലിറ്റർ വെള്ളവും ചേർത്ത് നിർമ്മിച്ച ലായനി അരിച്ചെടുത്ത് സ്പ്രേ ചെയ്യാവുന്നതാണ്. ചിത്ര കീടങ്ങളെ തുരത്താൻ വേപ്പിൻകുരു സത്ത് ഉപയോഗിക്കാം.

പലതരം മിത്രകീടങ്ങൾ തോട്ടത്തിൽ ഉണ്ടായിരിക്കുന്നത് നല്ലതാണ്. മിത്ര കീടങ്ങളുടെ ഇളം ദശകൾ ഭക്ഷിക്കുന്നത് ശത്രുകീടങ്ങളെയാണ് . ജൈവകീടനാശിനികൾക്കൊപ്പം ഇവയുടെ പ്രവർത്തനം കൂടിയാകുമ്പോൾ ശത്രു കീടങ്ങളെ പരമാവധി നിയന്ത്രിക്കാനാകും. മിത്ര കീടങ്ങളുടെ ജീവിതചക്രത്തിൽ പൂർണ്ണവളർച്ചയെത്തിയ പ്രാണികൾ ഭക്ഷിക്കുന്നത് പൂമ്പൊടിയും പൂന്തേനുമാണ്. തലവെട്ടി, തുമ്പ, പെരുവലം, തുളസി,  മൈലാഞ്ചി,  ബന്ധി,  ചെമ്പരത്തി എന്നീ പൂച്ചെടികൾ തോട്ടത്തിൽ ഉണ്ടായിരിക്കുന്നത് മിത്ര കീടങ്ങളെ തോട്ടത്തിൽ നിലനിർത്തുന്നതിന് സഹായിക്കുന്നു. വെള്ളരി വർഗ പച്ചക്കറികളോടൊപ്പം തേനീച്ച വളർത്തുന്നതും കൃത്യമായി പരാഗണം നടക്കാൻ സഹായിക്കും.

20 ഗ്രാം സ്യൂഡോമൊണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അതിൽ വിത്ത് മുക്കിവച്ചശേഷം നടുന്നത് അനേകം രോഗങ്ങളെ ചെറുക്കാൻ സഹായിക്കും. മൃദുരോമപൂപ്പൽ, ചൂർണ്ണപൂപ്പൽ എന്നീ രോഗങ്ങൾക്ക് 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളുടെ മുകൾ ഭാഗത്തും അടിഭാഗത്തും തളിച്ചു കൊടുക്കാവുന്നതാണ്. രോഗാരംഭത്തിൽ തന്നെ ഇത് ചെയ്യാൻ ശ്രദ്ധിക്കണം. രോഗം വന്ന സസ്യഭാഗങ്ങൾ തീയിട്ടു നശിപ്പിച്ച ശേഷമാണ് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടത്

വയറസ് രോഗമായ മൊസൈക്ക് പരത്തുന്ന വെള്ളീച്ചകളെയും മുഞ്ഞകളെയും തുരത്താൻ മുകളിൽ പ്രതിപാദിച്ചിട്ടുള്ള ജൈവമാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്.

 

 

Share112TweetSendShare
Previous Post

മൂന്ന് ഏക്കറോളം സ്ഥലത്തു ചേന കൃഷി ചെയുന്ന കർഷകൻ വിജയൻ

Next Post

വീട്ടുവളപ്പിലൊരു കറിവേപ്പിലത്തൈ നടാം  

Related Posts

വഴുതന കൃഷിയിൽ മികച്ച വിളവിനും, കീടരോഗ സാധ്യതകൾ അകറ്റാനും ചില എളുപ്പവഴികൾ
പച്ചക്കറി കൃഷി

വഴുതന കൃഷിയിൽ മികച്ച വിളവിനും, കീടരോഗ സാധ്യതകൾ അകറ്റാനും ചില എളുപ്പവഴികൾ

തക്കാളി കൃഷിയിൽ എങ്ങനെ മികച്ച വിളവ് നേടാം ?
അറിവുകൾ

തക്കാളി കൃഷിയിൽ എങ്ങനെ മികച്ച വിളവ് നേടാം ?

മട്ടുപ്പാവിൽ ഒരു മനോഹരമായ കൃഷിത്തോട്ടം
പച്ചക്കറി കൃഷി

മട്ടുപ്പാവിൽ ഒരു മനോഹരമായ കൃഷിത്തോട്ടം

Next Post
വീട്ടുവളപ്പിലൊരു കറിവേപ്പിലത്തൈ നടാം  

വീട്ടുവളപ്പിലൊരു കറിവേപ്പിലത്തൈ നടാം  

Discussion about this post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV