Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

നബാര്‍ഡ് വായ്പ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക്

Agri TV Desk by Agri TV Desk
May 18, 2020
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

കോവിഡ്-19 പശ്ചാത്തലത്തില്‍ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് നബാര്‍ഡ് അനുവദിച്ച 2500 കോടി രൂപയുടെ വായ്പ ഏറ്റവും മികച്ച രീതിയില്‍ സമയബന്ധിതമായി വിനിയോഗിക്കുന്നതിന് ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

കൃഷി, മൃഗസംരക്ഷണം, മത്സ്യ ബന്ധനം എന്നീ മേഖലകളുടെ പുനരുജ്ജീവനത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച സുഭിക്ഷകേരളം പദ്ധതി വിജയിപ്പിക്കുന്നതിന് നബാര്‍ഡ് വായ്പ ഉപയോഗിക്കും. കേരളത്തിന് ആകെ വകയിരുത്തിയ 2500 കോടിരൂപയില്‍ 1500 കോടി രൂപ കേരള ബാങ്ക് വഴിയും 1000 കോടി രൂപ കേരള ഗ്രാമീണ ബാങ്ക് വഴിയും വായ്പയായി നല്‍കും. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴിയായിരിക്കും കൃഷിക്കാരിലേക്ക് വായ്പയെത്തുക.

കേരള ബാങ്കിന് അനുവദിച്ച 1500 കോടിയില്‍ 990 കോടിരൂപ കൃഷി ഉല്പാദനത്തിനും ഫിഷറീസ്, മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തന മൂലധനത്തിനുമാണ്. ബാക്കി 510 കോടിരൂപ സ്വയം തൊഴില്‍, കൈത്തറി, കരകൗശലം, കാര്‍ഷികോല്പന്ന സംസ്കരണം, ചെറിയ കച്ചവടം മുതലായവയ്ക്ക് പ്രവര്‍ത്തന മൂലധനമായി നല്‍കും.

കാര്‍ഷികമേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കുന്നതിന് പഴയരീതികളില്‍ നിന്ന് മാറാന്‍ കേരളം തയ്യാറെടുക്കുകയാണ്. കൃഷിയില്‍ താല്പര്യമുള്ള എല്ലാവര്‍ക്കും കൃഷി നടത്താന്‍ കഴിയണം. ഭൂമിയുടെ ഉടമസ്ഥത നോക്കാതെ സ്വയം സഹായ സംഘങ്ങള്‍ക്കും പാടശേഖര സമിതികള്‍ക്കും കര്‍ഷകരുടെ കൂട്ടായ്മക്കും കുടുംബശ്രീക്കുമെല്ലാം വായ്പ നല്‍കാന്‍ കേരള ബാങ്കും പ്രാഥമിക കാര്‍ഷിക സംഘങ്ങളും ശ്രദ്ധിക്കണം. പശുവളര്‍ത്തല്‍, പന്നിവളര്‍ത്തല്‍, മത്സ്യ കൃഷി എന്നിവയ്ക്കും എളുപ്പത്തില്‍ വായ്പ കിട്ടുന്ന സ്ഥിതിയുണ്ടാകണം. കേരളത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച് മത്സ്യം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത്.

ഒരു വര്‍ഷത്തേക്കാണ് നബാര്‍ഡിന്‍റെ വായ്പ. ദീര്‍ഘകാല ഗ്രാമീണ വായ്പാ ഫണ്ടായി കേരളത്തിന് 1600 കോടി രൂപയും ലഭിക്കും. ഇതില്‍ 500 കോടി കേരളബാങ്കിനും 500 കോടി കേരള ഗ്രാമീണ ബാങ്കിനും 600 കോടി കേരള ലാന്‍റ് ഡവലപ്മെന്‍റ് ബാങ്കിനുമാണ്.

ShareTweetSendShare
Previous Post

സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കമായി

Next Post

തരിശുനിലം കൃഷിയോഗ്യമാക്കി നൂറുമേനി വിളയിച്ച് കച്ചേരിമുക്കിലെ സിന്‍സിയര്‍ ക്ലബ്

Related Posts

കൃഷിവാർത്ത

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

Next Post

തരിശുനിലം കൃഷിയോഗ്യമാക്കി നൂറുമേനി വിളയിച്ച് കച്ചേരിമുക്കിലെ സിന്‍സിയര്‍ ക്ലബ്

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies