സസ്യരോഗ നിയന്ത്രണത്തിനുള്ള ജൈവ കുമിള്‍ നാശിനിയാണ് ട്രൈക്കോഡെര്‍മ. ഈ മിത്രകുമിളുകള്‍ക്ക് മണ്ണിലൂടെ പകരുന്ന സസ്യരോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള കഴിവുണ്ട്.
ചെടികളുടെ വേരുപടലത്തിന് ചുറ്റുമുള്ള മണ്ണില്‍ താമസമാക്കുന്ന ഈ കുമിള്‍ കൈറ്റിനേസ്, സെല്ലുലോസ്, ഗ്ലൂക്കോസ് തുടങ്ങിയ എന്‍സൈമുകള്‍ ഉത്പാദിപ്പിച്ച് രോഗാണുവിനെതിരേ പ്രവര്‍ത്തിച്ച് രോഗം നിയന്ത്രിക്കുന്നു. ചെടികളുടെ വേരുകളെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് കാരണമായ ഫൈറ്റോഫ് തോറ, പിത്തിയം, റൈസക് ടോണിയ, ഫ്യൂസേറിയം മുതലായ കുമിളുകളെ നശിപ്പിക്കുന്നതിനോടൊപ്പം ചെടികളുെട ആരോഗ്യകരമായ വളര്‍ച്ചയ്ക്കും മണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായകമാകുന്നു.
വംശവര്‍ധന നടത്തി വേണം ഇത് ഉപയോഗിക്കാന്‍. ജൈവമാധ്യമം ആവശ്യമാണ്. ട്രൈക്കോഡർമ, ചാണകം അല്ലെങ്കിൽ കമ്പോസ്റ്റിൽ വളർത്തി ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം നിർമ്മിക്കാം. 90 കിലോഗ്രാം ചാണകപ്പൊടി, 10 കിലോ ഗ്രാം വേപ്പിൻ പിണ്ണാക്ക്, ഒരു കിലോഗ്രാം ട്രൈക്കോഡർമ എന്നിവയാണ് ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം നിർമ്മിക്കാൻ ആവശ്യം.
ചാണകം, വേപ്പിൻ പിണ്ണാക്ക്, ട്രൈക്കോഡർമ എന്നിവ നന്നായി കലർത്തണം. തണലുള്ള സ്ഥലമാണ് തിരഞ്ഞെടുക്കേണ്ടത്. നന്നായി കലർത്തിയ മിശ്രിതം കടലാസ് കൊണ്ട് മൂടി ട്രൈക്കോഡർമ വളരാനായി വയ്ക്കാം. ഒരാഴ്ചയ്ക്കുശേഷം ഈ മിശ്രിതത്തിൽ വെള്ളം തളിച്ച് ഒരു തവണ കൂടി കൂട്ടണം. 15 ദിവസം കഴിയുമ്പോൾ വെളുത്ത പൂപ്പൽ പോലെയുള്ള വളർച്ച കൂനകളിൽ കാണാം. ഈ മിശ്രിതം കുരുമുളക്, വെറ്റില, തെങ്ങ്, പച്ചക്കറി എന്നിവയുടെ ചുവട്ടിൽ ഇടുന്നത് വാട്ട രോഗത്തിനും ചീയൽ രോഗത്തിനും ഫലപ്രദമാണ്.
Preparation of Trichoderma mixture
Discussion about this post