Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പദ്ധതികൾ

ഇതാണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍

Agri TV Desk by Agri TV Desk
September 6, 2019
in പദ്ധതികൾ
62
SHARES
Share on FacebookShare on TwitterWhatsApp

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ നിരവധിയാണ്. എന്തെല്ലാം സേവനങ്ങളാണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നല്‍കുന്നതെന്ന് അറിയാം.

1. കൃഷി ഭവനെ സമീപിക്കുന്ന കര്‍ഷകര്‍ക്കും കര്‍ഷകരുടെ കൃഷിയിട സന്ദര്‍ശനത്തിലൂടെയും ഉള്ള കാര്‍ഷിക വിജ്ഞാന വ്യാപനം
2. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കാര്‍ഷികവിവരസങ്കേതം മുഖേന തത്സമയ കോള്‍ സെന്റര്‍, krishi.info പോര്‍ട്ടല്‍, സോഷ്യല്‍ മീഡിയ, തത്സമയ കര്‍ഷക പരിശീലന പരിപാടി എന്നിവ നടപ്പിലാക്കുന്നു.
3. കാര്‍ഷിക വിജ്ഞാന വ്യാപനം – സോഷ്യല്‍ മീഡിയ, യൂട്യൂബ് ചാനലുകള്‍ മുഖാന്തിരം -കിസാന്‍ കൃഷിദീപം, നൂറുമേനി മുതലായവ, വാട്ട്‌സ് ആപ്പ് നമ്പര്‍ +91 944 705 1661 വഴി.
4. കാര്‍ഷിക വിജ്ഞാന വ്യാപനം – നല്ല കൃഷി രീതികളും വിജയഗാഥകളും – ടി.വി ചാനലുകള്‍ മുഖാന്തിരം – ഏഷ്യാനെറ്റ് ചാനല്‍, ഏഷ്യാനെറ്റ് വാര്‍ത്താ ചാനല്‍ എന്നിവയിലെ കിസാന്‍ കൃഷിദീപം പരിപാടി, ദൂരദര്‍ശന്‍ ചാനലിലെ നൂറുമേനി മുതലായവ.
5. കാര്‍ഷിക വിജ്ഞാന വ്യാപനം -എഫ്.എം.റേഡിയോ ചാനലുകള്‍ – റേഡിയോ കുട്ടനാട്, റേഡിയോ മാറ്റൊലി മുതലായവ വഴി.
6. കാര്‍ഷിക വിജ്ഞാന വ്യാപനം – കാര്‍ഷിക പ്രസിദ്ധീകരണങ്ങള്‍ വഴി- കേരള കര്‍ഷകന്‍ മലയാളം മാസിക, ഓണ്‍ലൈന്‍ കേരള കര്‍ഷകന്‍ (ഇംഗ്ലീഷ്), കൈ പുസ്തകങ്ങള്‍, ലഘുലേഖകള്‍ എന്നിവ.
7. കര്‍ഷക പരിശീലനങ്ങള്‍, കാര്യക്ഷമതാ പരിപോഷണം, പ്രദര്‍ശന തോട്ടം എന്നിവ ആത്മ പദ്ധതികള്‍ മുഖാന്തിരം നടപ്പിലാക്കുന്നു.
8. എം. കിസാന്‍ പോര്‍ട്ടല്‍ വഴി കര്‍ഷകര്‍ക്ക് എസ്.എം.എസ്, ശബ്ദ സന്ദേശങ്ങള്‍ എന്നിവ നല്‍കി വരുന്നു.
9. കിസാന്‍ പോര്‍ട്ടല്‍ വഴി കര്‍ഷക രജിസ്‌ട്രേഷന്‍ നടപ്പിലാക്കുന്നു.
10. വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ വഴി കര്‍ഷകര്‍ക്ക് സബ്‌സിഡി ആനുകൂല്യങ്ങള്‍ നല്‍കുന്നു.
11. അഗ്രോ സര്‍വീസ് സെന്ററുകള്‍ മുഖാന്തിരമുള്ള യന്ത്രസംവിധാനങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരുടെ സേവനങ്ങളും, ആശ പോര്‍ട്ടല്‍ വഴി കാര്‍ഷിക കര്‍മ്മസേനയും കസ്റ്റം ഹയറിംഗ് സെന്ററുകളും ഏകോപിപ്പിച്ചു വരുന്നു.
12. കര്‍ഷകര്‍ക്ക് പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിന് നഷ്ടപരിഹാരവും വിള ഇന്‍ഷുറന്‍സും നടപ്പിലാക്കുന്നു.
13. ആര്‍.എ.റ്റി.റ്റി.സി, എഫ്.റ്റി.സി എന്നീ ട്രെയിനിംഗ് സെന്ററുകള്‍ വഴി കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി വരുന്നു.
14. മണ്ണ് പരിശോധനാ ലാബുകള്‍ വഴി മണ്ണ് പരിശോധനാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നു.
15. ഫാമുകള്‍ വഴി കര്‍ഷകര്‍ക്ക് വിത്തുകള്‍, തൈകള്‍, മറ്റു നടീല്‍ വസ്തുക്കള്‍, ഉല്‍പാദന ഉപാധികള്‍ എന്നിവ ലഭ്യമാക്കുന്നു.
16. ലാബുകള്‍ മുഖാന്തിരം ജൈവ രോഗകീട നിയന്ത്രണത്തിനുള്ള സൂക്ഷ്മ ജീവികളും ജൈവജീവാണു വളങ്ങളും, എതിര്‍ പ്രാണികളും വിതരണം നടത്തുന്നു.
17. കാര്‍ഷിക ഉത്പ്പന്നങ്ങളുടെ സംഭരണവും വിപണനവും ഗ്രാമീണ നഗര കമ്പോളങ്ങള്‍ വഴിയും ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നീ ഏജന്‍സികള്‍ വഴിയും നടപ്പിലാക്കുന്നു. കൂടാതെ നൂതന സാങ്കേതിക സംവിധാനങ്ങളും മൊബൈല്‍ ആപ്ലിക്കേഷനുകളും ഉപയോഗിച്ച് വിപണന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.
18. നിരന്തമായ പരിശോധനകളിലൂടെ വിത്ത്, വളം, കീടനാശിനി എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നു.

Share62TweetSendShare
Previous Post

റെയിന്‍ഗാര്‍ഡിങ്ങില്‍ പരിശീലനം

Next Post

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ മത്സ്യകൃഷി; വിളവെടുപ്പ് നടത്തിയത് കിലോ കണക്കിന് മത്സ്യം

Related Posts

കൃഷിവാർത്ത

കിസാൻ ക്രെഡിറ്റ് കാർഡിന് ഇപ്പോൾ അപേക്ഷിക്കാം

കൃഷിവാർത്ത

ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ ആരംഭിക്കുന്നതിന് ധനസഹായം, വ്യക്തിഗത സംരംഭങ്ങൾക്ക് പരമാവധി 10 ലക്ഷം രൂപ വരെ സബ്സിഡി

Ration card
പദ്ധതികൾ

റേഷൻ കാർഡിലെ തെറ്റ് തിരുത്താം, തെളിമ പദ്ധതി 96 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനകരമെന്ന് മന്ത്രി ജി.ആർ അനിൽ

Next Post

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ മത്സ്യകൃഷി; വിളവെടുപ്പ് നടത്തിയത് കിലോ കണക്കിന് മത്സ്യം

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies