പത്തനംതിട്ട ജില്ലയില്‍ താമസിക്കുന്നവര്‍ക്കായി ഒരു മത്സരവുമായി ഹരിത കേരള മിഷന്‍. കോവിഡ് കാലത്തെ കൃഷി, മാലിന്യ സംസ്‌കരണം,ജല സംരക്ഷണം,മൈക്രോ ഗ്രീന്‍ ഫാമിങ് തുടങ്ങിയ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് മത്സരം. സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികള്‍, മറ്റുള്ളവര്‍, റസിഡന്‍സ് അസോസിയേഷനുകള്‍/ക്ലബ്ബുകള്‍/സ്വയം സഹായ സംഘങ്ങള്‍ തുടങ്ങി നാലു വിഭാഗങ്ങളായി തിരിച്ചാണ് മത്സരം.
നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വിഡിയോകളും തുരത്താംകോവിഡിനെവിതയ്ക്കാംഈമണ്ണില്‍ എന്ന ഹാഷ് ടാഗിലൂടെ പങ്കുവെക്കണം.
ഈ ക്യാമ്പയിന്റെ ഭാഗമായി ഓരോ വിദ്യാര്‍ത്ഥിയും തങ്ങളുടെ പുരയിടത്തിലും, തൊടിയിലും ഫലവൃക്ഷ തൈകള്‍ നടുന്നതിന് ആവശ്യമായ സ്ഥാനങ്ങള്‍ കണ്ടെത്തി അവിടെ ജൈവവേലി നിര്‍മ്മിക്കുകയോ മറ്റെന്തെങ്കിലും അടയാളങ്ങള്‍ രേഖപ്പെടുത്തുകയോ ചെയ്ത് അത്തരം ഫോട്ടോകളും പങ്കുവെക്കുക. ഇതും മത്സരത്തിന്റെ ഭാഗമാണ്.
കൂടാതെ നിങ്ങളുടെ പുരയിടത്തിലോ ടെറസ്സിലോ മട്ടുപ്പാവിലോയുള്ള പച്ചക്കറി കൃഷി, ജൈവ മാലിന്യം കൃഷിക്കുതകുന്ന രീതിയില്‍ വളമാക്കുന്ന കംപോസ്റ്റിംഗ് രീതികള്‍, ജലത്തിന്റെ ദുരുപയോഗം തടയുകയും, വിവിധ രീതിയിലുള്ള ജലമിതവ്യയ മാര്‍ഗങ്ങളുടെയുമൊക്കെ ഫോട്ടോകളും, വീഡിയോകളും അയയ്ക്കുക. ഇവയെല്ലാം മുന്‍നിര്‍ത്തിയാണ് ഈ ക്യാമ്പയിനിലൂടെ മത്സരങ്ങള്‍ നടത്തുന്നത്. ഒരോ മത്സരാര്‍ത്ഥിയുടെയും ഫോട്ടോകള്‍ അഥവാ വീഡിയോകള്‍ പച്ചക്കറി കൃഷി, മാലിന്യ സംസ്‌ക്കരണം, ജലസംരക്ഷണം എന്നീ മേഖലകളെല്ലാം ഉള്‍പ്പെടുന്നതാവണം.
ജില്ലാതലത്തിലുള്ള വിദഗ്ദ്ധ സമിതിയുടെ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ തലത്തില്‍ സമ്മാനങ്ങള്‍ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും https://www.facebook.com/323453591579938/posts/598216637436964/ സന്ദര്‍ശിക്കുക
Discussion about this post