Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

ചീര കൃഷി ചെയ്യാം മട്ടുപ്പാവിലും

Agri TV Desk by Agri TV Desk
April 9, 2020
in കൃഷിരീതികൾ
330
SHARES
Share on FacebookShare on TwitterWhatsApp

ഇലക്കറികളില്‍ ഗുണമേന്മ കൂടിയതാണ് ചീര. ഇരുമ്പിന്റെ അംശം ധാരാളമുള്ള ചീര കഴിക്കുന്നത് രക്തമുണ്ടാകാന്‍ സഹായിക്കും. കേരളത്തില്‍ അധികവും കണ്ടുവരുന്നത് ചുവന്ന ചീരയാണ്.

സ്ഥലമില്ലെന്ന് കരുതി ചീര കൃഷി ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട ആവശ്യമില്ല. കാരണം ടെറസിന് മുകളിലും ചീര കൃഷി ചെയ്യാം. വേനല്‍ക്കാലമാണ് ചീരക്കൃഷിക്ക് അനുയോജ്യമായ സമയം. കാരണം നല്ല സൂര്യപ്രകാശം വേണം ചീരകള്‍ക്ക് വളരാന്‍. താരതമ്യേന വേനല്‍ക്കാലത്ത് കീടങ്ങളില്‍ നിന്നുള്ള ഉപദ്രവവും കുറവാണ്. വിളവെടുപ്പിന് ചീര വളര്‍ന്ന് വലുതായി പൂവിട്ട് കായ്ക്കാന്‍ കാത്തിരിക്കേണ്ടതില്ല.

ഗ്രോ ബാഗുകളിലോ മുറ്റത്തോ കൃഷി ചെയ്യാം. വിത്ത് വിതറും മുന്‍പ് മണ്ണ് കിളച്ച് ഇളക്കി തടമെടുക്കണം. കുമ്മായപ്പൊടി, ചാണകപ്പൊടി, എല്ലിന്‍പോടി, കമ്പോസ്റ്റ് തുടങ്ങിയവ അടിവളമായി ഇട്ട് കൊടുക്കാം. ഇനി കുറച്ച് മണലില്‍ വിതറാനുദ്ദേശിക്കുന്ന വിത്തുകള്‍ ഇടകലര്‍ത്തണം. വിതറുമ്പോള്‍ വിത്തുകള്‍ എല്ലാം പലസ്ഥലങ്ങളില്‍ വീഴാന്‍ ഇത് സഹായിക്കും. വെള്ളം ചെറുതായി സ്പ്രേ ചെയ്ത് കൊടുക്കാം. ഒരുപാട് ശക്തിയില്‍ ആകാന്‍ പാടില്ല. വിത്ത് മണ്ണിനടിയിലേക്ക് ഒരുപാട് പോയാല്‍ അത് മുളച്ച് വരാന്‍ താമസിക്കും. ഇതിന് മുകളിലേക്ക് നേര്‍ത്ത ഒരു ലെയര്‍ മണ്ണോ വളമോ വിതറിക്കൊടുക്കാം.

വിത്തുവിതറിയ തടത്തിന് / ഗ്രോബാഗിന് ചുറ്റും നേര്‍ത്തലെയര്‍ മഞ്ഞള്‍പ്പൊടി ഇട്ടുകൊടുത്താല്‍ ഉറുമ്പുകളുടെ ശല്യം ഒഴിവാക്കാം. വേനല്‍ക്കാലത്ത് ദിവസവും കുറഞ്ഞത് രണ്ട് നേരമെങ്കിലും വെള്ളം നനച്ചുകൊടുക്കണം. ഒരുപാട് ശക്തിയില്‍ ഒഴിക്കാന്‍ പാടില്ല. മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തണം.

ഇവ മുളച്ച് തളിരിലകളൊക്കെ നാമ്പിട്ട് ഒറ്റയ്ക്ക് നില്‍ക്കാന്‍ ശക്തരായി എന്ന് നമുക്ക് തോന്നിയാല്‍ മാറ്റി നടാം. സാധാരണഗതിയില്‍ 10- 15 ദിവസത്തിനുള്ളില്‍ ഈ കരുത്ത് തൈകള്‍ സമ്പാദിക്കും. ഇവ തടമെടുത്ത് 30 സെമീ അകലത്തില്‍ നടാം.

തണ്ടില്‍ 3,4 ഇല അവശേഷിപ്പിച്ച് വേണം വിളവെടുക്കാന്‍. ഇല്ലെങ്കില്‍ തണ്ട് അഴുകിപ്പോകും. 10 ദിവസം കൂടുമ്പോള്‍ വിളവെടുക്കാനാകും. ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ഇവ പൂവിടാറുണ്ട്. പൂങ്കുല വരുമ്പോള്‍ തന്നെ വിളവെടുക്കണം. പൂങ്കുല ഭക്ഷ്യയോഗ്യമല്ല. അത് എടുത്ത് കളയേണം. കുറച്ച് ചെടികളെ പൂങ്കുല വന്ന് വിത്താകാന്‍ അനുവദിക്കാം. അങ്ങനെ ചെയ്താല്‍ അടുത്ത തവണ കൃഷി ചെയ്യാന്‍ പ്രത്യേകം വിത്ത് അന്വേഷിച്ച് പോകേണ്ടിവരില്ല.

ഓരോ വിളവെടുപ്പിനും ശേഷം ചാണകം കലക്കിയ സ്ലറിയോ 10 ഇരട്ടി നേര്‍പ്പിച്ച ഗോമൂത്രമോ വളമായി നല്‍കാം.

Share330TweetSendShare
Previous Post

പത്തനംതിട്ടക്കാരേ, ഈ ചാന്‍സ് നിങ്ങള്‍ക്കാണ്

Next Post

‘വീട്ടിലിരിക്കാം, വിളയൊരുക്കാം’; അഗ്രി ടീവി ക്യാമ്പയിൻ ഏറ്റെടുത്ത് പ്രേക്ഷകർ

Related Posts

അറിവുകൾ

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

കൃഷിരീതികൾ

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

passion fruit
കൃഷിരീതികൾ

ലളിതമായ കൃഷി മികച്ച വില ; പാഷൻ ഫ്രൂട്ട് കൃഷി പാഷനാക്കാം

Next Post

'വീട്ടിലിരിക്കാം, വിളയൊരുക്കാം'; അഗ്രി ടീവി ക്യാമ്പയിൻ ഏറ്റെടുത്ത് പ്രേക്ഷകർ

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies