കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ നിരവധിയാണ്. എന്തെല്ലാം സേവനങ്ങളാണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നല്‍കുന്നതെന്ന് അറിയാം.
1. കൃഷി ഭവനെ സമീപിക്കുന്ന കര്‍ഷകര്‍ക്കും കര്‍ഷകരുടെ കൃഷിയിട സന്ദര്‍ശനത്തിലൂടെയും ഉള്ള കാര്‍ഷിക വിജ്ഞാന വ്യാപനം
2. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കാര്‍ഷികവിവരസങ്കേതം മുഖേന തത്സമയ കോള്‍ സെന്റര്‍, krishi.info പോര്‍ട്ടല്‍, സോഷ്യല്‍ മീഡിയ, തത്സമയ കര്‍ഷക പരിശീലന പരിപാടി എന്നിവ നടപ്പിലാക്കുന്നു.
3. കാര്‍ഷിക വിജ്ഞാന വ്യാപനം – സോഷ്യല്‍ മീഡിയ, യൂട്യൂബ് ചാനലുകള്‍ മുഖാന്തിരം -കിസാന്‍ കൃഷിദീപം, നൂറുമേനി മുതലായവ, വാട്ട്‌സ് ആപ്പ് നമ്പര്‍ +91 944 705 1661 വഴി.
4. കാര്‍ഷിക വിജ്ഞാന വ്യാപനം – നല്ല കൃഷി രീതികളും വിജയഗാഥകളും – ടി.വി ചാനലുകള്‍ മുഖാന്തിരം – ഏഷ്യാനെറ്റ് ചാനല്‍, ഏഷ്യാനെറ്റ് വാര്‍ത്താ ചാനല്‍ എന്നിവയിലെ കിസാന്‍ കൃഷിദീപം പരിപാടി, ദൂരദര്‍ശന്‍ ചാനലിലെ നൂറുമേനി മുതലായവ.
5. കാര്‍ഷിക വിജ്ഞാന വ്യാപനം -എഫ്.എം.റേഡിയോ ചാനലുകള്‍ – റേഡിയോ കുട്ടനാട്, റേഡിയോ മാറ്റൊലി മുതലായവ വഴി.
6. കാര്‍ഷിക വിജ്ഞാന വ്യാപനം – കാര്‍ഷിക പ്രസിദ്ധീകരണങ്ങള്‍ വഴി- കേരള കര്‍ഷകന്‍ മലയാളം മാസിക, ഓണ്‍ലൈന്‍ കേരള കര്‍ഷകന്‍ (ഇംഗ്ലീഷ്), കൈ പുസ്തകങ്ങള്‍, ലഘുലേഖകള്‍ എന്നിവ.
7. കര്‍ഷക പരിശീലനങ്ങള്‍, കാര്യക്ഷമതാ പരിപോഷണം, പ്രദര്‍ശന തോട്ടം എന്നിവ ആത്മ പദ്ധതികള്‍ മുഖാന്തിരം നടപ്പിലാക്കുന്നു.
8. എം. കിസാന്‍ പോര്‍ട്ടല്‍ വഴി കര്‍ഷകര്‍ക്ക് എസ്.എം.എസ്, ശബ്ദ സന്ദേശങ്ങള്‍ എന്നിവ നല്‍കി വരുന്നു.
9. കിസാന്‍ പോര്‍ട്ടല്‍ വഴി കര്‍ഷക രജിസ്‌ട്രേഷന്‍ നടപ്പിലാക്കുന്നു.
10. വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ വഴി കര്‍ഷകര്‍ക്ക് സബ്‌സിഡി ആനുകൂല്യങ്ങള്‍ നല്‍കുന്നു.
11. അഗ്രോ സര്‍വീസ് സെന്ററുകള്‍ മുഖാന്തിരമുള്ള യന്ത്രസംവിധാനങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരുടെ സേവനങ്ങളും, ആശ പോര്‍ട്ടല്‍ വഴി കാര്‍ഷിക കര്‍മ്മസേനയും കസ്റ്റം ഹയറിംഗ് സെന്ററുകളും ഏകോപിപ്പിച്ചു വരുന്നു.
12. കര്‍ഷകര്‍ക്ക് പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിന് നഷ്ടപരിഹാരവും വിള ഇന്‍ഷുറന്‍സും നടപ്പിലാക്കുന്നു.
13. ആര്‍.എ.റ്റി.റ്റി.സി, എഫ്.റ്റി.സി എന്നീ ട്രെയിനിംഗ് സെന്ററുകള്‍ വഴി കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി വരുന്നു.
14. മണ്ണ് പരിശോധനാ ലാബുകള്‍ വഴി മണ്ണ് പരിശോധനാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നു.
15. ഫാമുകള്‍ വഴി കര്‍ഷകര്‍ക്ക് വിത്തുകള്‍, തൈകള്‍, മറ്റു നടീല്‍ വസ്തുക്കള്‍, ഉല്‍പാദന ഉപാധികള്‍ എന്നിവ ലഭ്യമാക്കുന്നു.
16. ലാബുകള്‍ മുഖാന്തിരം ജൈവ രോഗകീട നിയന്ത്രണത്തിനുള്ള സൂക്ഷ്മ ജീവികളും ജൈവജീവാണു വളങ്ങളും, എതിര്‍ പ്രാണികളും വിതരണം നടത്തുന്നു.
17. കാര്‍ഷിക ഉത്പ്പന്നങ്ങളുടെ സംഭരണവും വിപണനവും ഗ്രാമീണ നഗര കമ്പോളങ്ങള്‍ വഴിയും ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നീ ഏജന്‍സികള്‍ വഴിയും നടപ്പിലാക്കുന്നു. കൂടാതെ നൂതന സാങ്കേതിക സംവിധാനങ്ങളും മൊബൈല്‍ ആപ്ലിക്കേഷനുകളും ഉപയോഗിച്ച് വിപണന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.
18. നിരന്തമായ പരിശോധനകളിലൂടെ വിത്ത്, വളം, കീടനാശിനി എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നു.
Discussion about this post