പൂന്തോട്ടങ്ങള്‍ ശരിക്കുമൊരു അദ്ഭുതലോകമാണ്. അവിടെ വര്‍ണമുണ്ട്. സുഗന്ധമുണ്ട്. അതിലെല്ലാമുപരി സന്തോഷവും സമാധാനാവും നല്‍കി മനുഷ്യമനസില്‍ പോസിറ്റീവ് എനര്‍ജി പ്രദാനം ചെയ്യാനും സഹായിക്കുന്നു. കുഞ്ഞു പൂന്തോട്ടങ്ങള്‍ മുതല്‍ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന വ്യത്യസ്ത ഭാവങ്ങളിലുള്ള പൂന്തോട്ടങ്ങളുണ്ട് ഈ ലോകത്ത്. ഒരു ചിത്രകാരന്‍ വരച്ചുചേര്‍ത്ത ചിത്രങ്ങള്‍ പോലെയാണ് മിക്ക പൂന്തോട്ടങ്ങളും. അത്തരത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച 10 പൂന്തോട്ടങ്ങളെ അറിയാം.
1. ക്യൂക്കന്‍ഹോഫ് ഗാര്‍ഡന്‍സ്, നെതര്‍ലാന്റ്‌സ്
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഗാര്‍ഡന്‍. ഡച്ച് ട്യൂലിപ്‌സുകളുടെ വര്‍ണമനോഹാരിത തന്നെയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. 7 ദശലക്ഷത്തിലധികം ട്യൂലിപ്‌സ് പുഷ്പങ്ങളാണ് കോക്കന്‍ഹോഫ് ഉദ്യാനത്തില്‍ മനോഹാരിത തീര്‍ക്കുന്നത്.
2. മോണെറ്റ്‌സ് ഗാര്‍ഡന്‍, ഷിവേണി, ഫ്രാന്‍സ്
ലോകം സഞ്ചരിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഒരിക്കലെങ്കിലും ഈ ഗാര്‍ഡന്‍ കണ്ടിരിക്കണം. ഇത് പൂന്തോട്ടമോ അതോ ആരെങ്കിലും വരച്ചുണ്ടാക്കിയ ചിത്രമോ എന്നുതോന്നിപ്പോകും.പാരിസില്‍ നിന്നുള്ള ട്രെയിന്‍ യാത്രയില്‍ ഇരുവശങ്ങളിലുമായി പൂന്തോട്ടം കാണാം. ഒരു വശം ക്ലോസ നോര്‍മാന്‍ഡും മറുവശം ജാപ്പനീസ് മാതൃകയിലുള്ള വാട്ടര്‍ ഗാര്‍ഡനുമാണ്.
3. കോയ്ഷികവ കൊറക്വന്‍ ഗാര്‍ഡന്‍, ടോക്യോ
പതിനേഴാം നൂറ്റാണ്ടിലെ ഈ ഉദ്യാനം 1629ല്‍ മിഖ്‌ഖോ യൊറിഫുസയാണ് രൂപകല്‍പ്പന ചെയ്തത്. പിന്നീട് അദ്ദേഹത്തിന്റെ മകനാണ് ഈ ഉദ്യാനം പൂര്‍ത്തീകരിച്ചത്. ജാപ്പനീസ് മാത്രമല്ല, ചൈനീസ് മാതൃകയില്‍ കൂടിയാണ് ഈ പൂന്തോട്ടത്തിന്റെ രൂപകല്‍പ്പന.
4. ക്യൂ ഗാര്‍ഡന്‍, ലണ്ടന്‍, യുകെ
ലണ്ടനില്‍ സ്ഥിതിചെയ്യുന്ന ബൊട്ടാണിക് ഗാര്‍ഡനാണ് ക്യൂ ഗാര്‍ഡന്‍സ്. 1840ല്‍ സ്ഥാപിതമായ ഈ ഉദ്യാനത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലുതും വൈവിദ്ധ്യമുള്ള സസ്യങ്ങളും കാണപ്പെടുന്നു. 30,000ത്തിലധികം വ്യത്യസ്ത സസ്യങ്ങളാണ് ഇവിടെയുള്ളത്.
5. വോക്‌സ്ഗാര്‍ട്ടന്‍, വിയന്ന, ഓസ്ട്രിയ
ഹോഫ്ബര്‍ഗ് കൊട്ടാരത്തിന്റെ മൈതാനത്തിലാണ് ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. 1821ല്‍ ലുഡ്വിഗ് റെമിയാണ് വോക്‌സ്ഗാര്‍ട്ടന്‍ നിര്‍മ്മിച്ചത്. 3000ത്തിലധികം വരുന്ന റോസ് ചെടികളും 200 വ്യത്യസ്തനയിനം റോസാപ്പൂക്കളുമാണ് ഈ ഉദ്യാനത്തെ വേറിട്ടുനിര്‍ത്തുന്നത്.
6. ലോംഗ് വുഡ് ഗാര്‍ഡന്‍സ്, പെന്‍സില്‍വാനിയ, യുഎസ്എ
ഉദ്യാനവും, വനപ്രദേശവും പുല്‍മേടുകളുമായി 1077 ഏക്കര്‍ സ്ഥലത്തായി പരന്നുകിടക്കുന്നു ലോംഗ് വുഡ് ഗാര്‍ഡന്‍സ്. ഇതില്‍ നാലരയേക്കറില്‍ 20 ഇന്‍ഡോര്‍ ഗാര്‍ഡനാണുള്ളത്. 4600 വ്യത്യസ്തയിനം മരങ്ങളും ചെടികളും ഇവിടെ കാണാം.
7. ആരുണ്‍ഡേല്‍ കാസില്‍ ഗാര്‍ഡന്‍സ്, യുകെ
നോര്‍ഫോക് ഡ്യൂക്‌സിന്റെ പൂര്‍വിക വസതിയായിരുന്നു ഉദ്യാനം സ്ഥിതി ചെയ്യുന്ന കോട്ട.40 ഏക്കറിലാണ് കോട്ടയടങ്ങിയ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇവിടെ 60,000ത്തിലധികം ട്യൂലിപ്‌സുകള്‍ പൂവിടും. ലണ്ടനില്‍ നിന്ന് അര മണിക്കൂര്‍ മാത്രമാണ് ഇവിടേക്കുള്ള ദൂരം.
8. ബുച്ചാര്‍ട്ട് ഗാര്‍ഡന്‍സ്, കാനഡ
കാനഡയിലെ ബ്രിട്ടീഷ് കൊളമ്പിയ ഡിസ്ട്രിക്റ്റിലാണ് ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. വര്‍ഷാവര്‍ഷം അനവധി സഞ്ചാരികളാണ് ഇവിടെ എത്താറുള്ളത്. 900 വ്യത്യസ്ത ചെടികളാണ് ഇവിടെ മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ പുഷ്പിക്കാറുള്ളത്.
9. ഹംപിള്‍ അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ഗാര്‍ഡന്‍, ചൈന
ആയിരം വര്‍ഷം പഴക്കമുള്ള ചൈനീസ് ഗാര്‍ഡനാണ് ഹംപിള്‍ അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ഗാര്‍ഡന്‍. കുളങ്ങളും ദ്വീപുകളുമടങ്ങിയ ഈ ഉദ്യാനത്തില്‍ മനോഹരമായ ചില പാലങ്ങളുമുണ്ട്.
10. സാന്‍ ഗ്രാറ്റോ പാര്‍ക്ക്, സ്വിറ്റ്‌സര്‍ലാന്റ്
ലുഗാനോ തടാകത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ഉദ്യാനമാണ് സാന്‍ ഗ്രാറ്റോ പാര്‍ക്ക്.അഞ്ച് വ്യത്യസ്ത തീമുകളിലുള്ള പാതകളുണ്ട് ഇവിടെ. ഫെയറിടെയില്‍ ട്രെയിലെന്നാണ് അവ അറിയപ്പെടുന്നത്. ഏപ്രില്‍, മെയ് മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഉചിതം.
Discussion about this post