Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പച്ചക്കറി കൃഷി

സെലറി കഴിക്കാം; ആരോഗ്യം നിലനിര്‍ത്താം

Agri TV Desk by Agri TV Desk
April 19, 2021
in പച്ചക്കറി കൃഷി
183
SHARES
Share on FacebookShare on TwitterWhatsApp

ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് സെലറി. കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, സോഡിയം എന്നീ ധാതുക്കളും വിറ്റാമിനുകളായ കെ, എ, സി എന്നിവയും സെലറിയില്‍ അടങ്ങിയിട്ടുണ്ട്.

ആന്റി ഓക്സിഡന്റിന്റെ കലവറയായ സെലറി ശരീരത്തിന്റെ രോഗപ്രതിരോധശേഷിയും ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നാരുകളാല്‍ സമ്പുഷ്ടമായ ഈ ഇലക്കറി ദഹനം സുഗമമാക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു.അമിതവണ്ണം ഇല്ലാതാക്കാനുള്ള കഴിവും സെലറിക്കുണ്ട്. ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാല്‍ നല്ല ഉറക്കം നല്‍കും. കാഴ്ചശക്തിയില്‍ വര്‍ദ്ധനവുണ്ടാകും.ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുന്നതിനാല്‍ ഹൃദയാരോഗ്യ സംരക്ഷണത്തിലും മികച്ച പങ്ക് വഹിക്കുന്നുണ്ട്.

രക്തത്തെ ശുദ്ധീകരണത്തിനുള്ള ഘടകമായ ക്ലോറോഫില്‍ ധാരാളം സെലറിയിലുണ്ട്. അതിനാല്‍ കാന്‍സറുള്‍പ്പെടെ മാരക രോഗങ്ങളെ പ്രതിരോധിക്കും. തലച്ചോറിന്റെ ശേഷി വര്‍ദ്ധിപ്പിക്കാനും ഓര്‍മ്മശക്തി കൂട്ടാനും കഴിവുണ്ട്. അതിനാല്‍ കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. സെലറിയില്‍ വെള്ളത്തിന്റെ അംശം വളരെ കൂടുതലാണ്. ഇതില്‍ 95 ശതമാനവും വെള്ളമാണ്. അതുകൊണ്ടു തന്നെ സെലറി കഴിക്കുന്നത് വെള്ളം കുടിയ്ക്കുന്നതിന് തുല്യമാണ്. കരിക്കിനോടൊപ്പം സെലറി മിക്സ് ചെയ്ത് കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യം നല്‍കും. ചൂട് കാലത്തും സെലറി സാലഡ് നിത്യവും കഴിക്കാം.

ഇതിന്റെ ഇലകള്‍ വേവിച്ചും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. സൂപ്പുകളിലും ജ്യൂസുകളിലും സുഗന്ധവും രുചിയും നല്‍കാനും ഉപയോഗിക്കുന്നു. ഗ്രീന്‍ഹൗസിലും പോളിഹൗസിലും വീട്ടുമുറ്റത്തുമെല്ലാം വളര്‍ത്താന്‍ പറ്റുന്ന ഒന്നാണ് സെലറി. 12 മുതല്‍ 16 ഇഞ്ച് വരെ ഉയരത്തില്‍ വളരുന്ന ഈ ഇലച്ചെടിയുടെ വ്യാവസായികമായ ഉത്പാദനം ഇന്ത്യയില്‍ പരിമിതമാണ്. ശരീരഭാരം കുറയ്ക്കാനും നിര്‍ജലീകരണം തടയാനും കൊളസ്ട്രോളും രക്തസമര്‍ദവും നിയന്ത്രിക്കാനും ദഹനപ്രക്രിയ സുഗമമാക്കാനും ലൈംഗികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഘടകങ്ങള്‍ സെലറിയില്‍ അടങ്ങിയിട്ടുണ്ട്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, തമിഴ്നാട്, കര്‍ണാടക, കേരളം എന്നിവിടങ്ങളിലാണ് പ്രധാനമായും ഈ വിള കൃഷി ചെയ്യുന്നത്.

കൃഷി ചെയ്യുന്ന രീതി

രണ്ടുതരത്തിലുള്ള സെലറിയാണ് സാധാരണ കൃഷി ചെയ്യുന്നത്. മഞ്ഞനിറത്തിലുള്ളതും പച്ചനിറത്തിലുള്ളതുമാണ് അവ. ജെയ്ന്റ് പാസ്‌കല്‍, എംപറര്‍ ഓഫ് ജീന്‍, ഗോള്‍ഡന്‍ സെല്‍ഫ് ബ്രാഞ്ചിങ്ങ് എന്നിവയാണ് പ്രധാന ഇനങ്ങള്‍. താരതമ്യേന തണുപ്പുള്ളതും ആര്‍ദ്രതയുള്ളതുമായ കാലാവസ്ഥയിലാണ് സെലറി നന്നായി വളരുന്നത്. കൃത്യമായ ജലസേചനം നടത്തുകയാണെങ്കില്‍ വരണ്ട കാലാവസ്ഥയിലും വളര്‍ത്തി വിളവെടുക്കാം. ഉയര്‍ന്ന അളവില്‍ വെള്ളം പിടിച്ചുനിര്‍ത്താനുള്ള സംഭരണശേഷിയുള്ള മണ്ണാണ് ആവശ്യം. മണ്ണിലെ അമ്ലഗുണം 5.6 ലും കൂടുതലാണെങ്കില്‍ ഈ ചെടി വളരാന്‍ പ്രയാസമാണ്.

വിത്തുകള്‍ വഴിയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഒരു ഹെക്ടര്‍ സ്ഥലത്ത് ഏകദേശം 300 മുതല്‍ 450 ഗ്രാം വരെ വിത്തുകള്‍ നടാവുന്നതാണ്. കാരറ്റ്, വലിയ ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയോടൊപ്പം വളര്‍ത്താവുന്നതാണ്. നിലം നന്നായി ഉഴുത് മറിച്ച് തയ്യാറാക്കണം. വിത്തുകള്‍ ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലാണ് നഴ്സറിയ ബെഡ്ഡില്‍ നടുന്നത്. പകുതി തണലും തണുപ്പുമുള്ള കാലാവസ്ഥയാണ് നല്ലത്. വിത്ത് കുറച്ച് ദിവസം ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്തിയാല്‍ പെട്ടെന്ന് മുളച്ച് വരും. എട്ട് ആഴ്ചകള്‍ക്കുള്ളില്‍ വിത്ത് മുളച്ച് തൈകള്‍ പൊന്തിവരുമ്പോള്‍ പറിച്ചുനടാവുന്നതാണ്.

Tags: Celery
Share183TweetSendShare
Previous Post

അദ്ഭുതങ്ങള്‍ വിരിയുന്ന ഉദ്യാനങ്ങള്‍; അറിയാം ലോകത്തിലെ മനോഹരമായ 10 ഉദ്യാനങ്ങളെ കുറിച്ച്

Next Post

ലോകത്തിലെ ഏറ്റവും വലിയ വാഴ

Related Posts

തക്കാളി കൃഷിയിൽ എങ്ങനെ മികച്ച വിളവ് നേടാം ?
അറിവുകൾ

തക്കാളി കൃഷിയിൽ എങ്ങനെ മികച്ച വിളവ് നേടാം ?

മട്ടുപ്പാവിൽ ഒരു മനോഹരമായ കൃഷിത്തോട്ടം
പച്ചക്കറി കൃഷി

മട്ടുപ്പാവിൽ ഒരു മനോഹരമായ കൃഷിത്തോട്ടം

കൃഷിയിലൊരു കൈനോക്കാമെന്ന് കരുതി തുടങ്ങി; ഇപ്പോള്‍ കൃഷി തന്നെ ജോസ്‌മോന് ജീവിതം
പച്ചക്കറി കൃഷി

കൃഷിയിലൊരു കൈനോക്കാമെന്ന് കരുതി തുടങ്ങി; ഇപ്പോള്‍ കൃഷി തന്നെ ജോസ്‌മോന് ജീവിതം

Next Post

ലോകത്തിലെ ഏറ്റവും വലിയ വാഴ

Discussion about this post

salai arun

നാടൻ വിത്തുകൾ സൗജന്യം ! കേരളത്തിലെ കർഷകരെത്തേടി തമിഴ്നാട്ടിൽ നിന്നൊരു യുവകർഷകൻ

കരിങ്കോഴിയെ എങ്ങനെ തിരിച്ചറിയാം ?

കരിങ്കോഴിയെ എങ്ങനെ തിരിച്ചറിയാം ?

നമ്മുടെ വീട്ടുമുറ്റത്ത് വളർത്താൻ അനുയോജ്യമായ പത്തു വിദേശ പഴച്ചെടികൾ പരിച്ചയപെടാം.

നമ്മുടെ വീട്ടുമുറ്റത്ത് വളർത്താൻ അനുയോജ്യമായ പത്തു വിദേശ പഴച്ചെടികൾ പരിച്ചയപെടാം.

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചു വെറ്റില കൃഷിയിലേക്കിറങ്ങിയ MBA ക്കാരന്റെ വിജയകഥ.

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചു വെറ്റില കൃഷിയിലേക്കിറങ്ങിയ MBA ക്കാരന്റെ വിജയകഥ.

renjith das

കർഷകൻ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ പോലെയാവണം ….

ഓരോ ചെടികളും ഓരോ ഓർമകളാണ് -റീന ജോർജിന്റെ ചെടി വിശേഷങ്ങൾ

ഓരോ ചെടികളും ഓരോ ഓർമകളാണ് -റീന ജോർജിന്റെ ചെടി വിശേഷങ്ങൾ

ഡ്രാഗൺ ഫ്രൂട്ട് ചെടിയിൽ ഗ്രാഫ്റ്റിങ് ചെയ്തു പുതിയ തൈകൾ എങ്ങനെ ഉൽപാദിപ്പിക്കാം ?

ഡ്രാഗൺ ഫ്രൂട്ട് ചെടിയിൽ ഗ്രാഫ്റ്റിങ് ചെയ്തു പുതിയ തൈകൾ എങ്ങനെ ഉൽപാദിപ്പിക്കാം ?

തക്കാളി കൃഷിയിൽ എങ്ങനെ മികച്ച വിളവ് നേടാം ?

തക്കാളി കൃഷിയിൽ എങ്ങനെ മികച്ച വിളവ് നേടാം ?

വീട്ടുമുറ്റത്തൊരു പഴത്തോട്ടം !!!! സന്തോഷവും ഒപ്പം വരുമാനവും….

വീട്ടുമുറ്റത്തൊരു പഴത്തോട്ടം !!!! സന്തോഷവും ഒപ്പം വരുമാനവും….

അണലിവേഗം ഔഷധസസ്യം

അണലിവേഗം ഔഷധസസ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV