Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

തണ്ണിമത്തൻ കൃഷിക്ക് ഒരുങ്ങാം;മികച്ച വിളവിന് തെരഞ്ഞെടുക്കേണ്ടത് ഈ ഇനങ്ങൾ

Agri TV Desk by Agri TV Desk
October 24, 2022
in അറിവുകൾ, കൃഷിരീതികൾ
53
SHARES
Share on FacebookShare on TwitterWhatsApp

ഒക്ടോബർ മാസം തണ്ണിമത്തൻ കൃഷി തുടങ്ങാൻ പറ്റിയ സമയം.തണ്ണിമത്തൻ കൃഷിയ്ക്കായി സ്ഥലം തെരഞ്ഞെടുക്കുമ്പോൾ 6-8മണിക്കൂർ വെയിൽ കിട്ടുന്ന,നല്ല ഇളക്കം ഉള്ള,
നീർ വാർച്ച ഉള്ള സ്ഥലം തന്നെ വേണം.

വെയിലുണ്ടെങ്കിലേ വിളവുള്ളൂ…

അകലം : വരികൾ തമ്മിൽ 3 മീറ്റര്‍ . വരിയിലെ തടങ്ങൾ തമ്മിൽ 2 മീറ്റര്‍ (ഒരു സെന്റിൽ 7തടം ).ആഴത്തിൽ കുഴി കുത്തി അകലത്തിൽ നടണംരണ്ടടി വ്യാസവും ഒന്നര അടി ആഴവും ഉള്ള കുഴി എടുത്ത് ,മേൽമണ്ണ് തിരികെ കുഴിയിൽ ഇട്ട് പകുതി മൂടി, 200ഗ്രാം കുമ്മായം ചേർത്ത് നന്നായി ഇളക്കി 14 ദിവസം കഴിഞ്ഞ്, ഒരു തടത്തിൽ 15 കിലോ അഴുകി പൊടിഞ്ഞ ചാണക പൊടി, 40 ഗ്രാം യൂറിയ, 75ഗ്രാം മസ്സൂറിഫോസ്, 25 ഗ്രാം പൊട്ടാഷ് എന്നിവ ചേർത്ത്, ഒരു തടത്തിൽ 4-5 വിത്തുകൾ പാകാം. സങ്കര ഇനങ്ങൾ എങ്കിൽ 3:1 ഒന്ന് എന്ന അനുപാതത്തിൽ ചകിരിചോറും അരിച്ച ചാണകപ്പൊടിയും ചേർത്ത മിശ്രിതത്തിൽ മുളപ്പിച്ച്,തൈകൾ പറിച്ച് നടാം.

ഗ്രാഫ്റ്റ് ചെയ്തും പരീക്ഷിക്കാം

മുളച്ച്, രണ്ടാഴ്ച കഴിഞ്ഞ്,കരുത്തുള്ള 3 തൈകൾ നിർത്തി ബാക്കി ഉള്ളവ പിഴുതു കളയാം.പടരാൻ തുടങ്ങുമ്പോൾ വേണമെങ്കിൽ ഓലകൾ തറയിൽ ഇട്ടു കൊടുക്കാം. വള്ളി വീശുമ്പോഴും, പൂക്കൾ നിറയെ വരാൻ തുടങ്ങുമ്പോഴും 25 ഗ്രാം വീതം യൂറിയ മണ്ണിൽ, മേൽ വളമായി ചേർത്ത് കൊടുക്കാം .തടങ്ങളിൽ നന്നായി കരിയിലകൾ കൊണ്ട് പുതയിടുന്നത് നല്ലതാണ്.മിതമായി നനച്ചു കൊടുക്കുക.പൂക്കുമ്പോഴും കായ് പിടിക്കുമ്പോഴും ഒന്നിട വിട്ട ദിവസങ്ങളിൽ നനയ്ക്കാം.പൂക്കൾക്ക് ആവശ്യമെങ്കിൽ പരാഗണസഹായം ചെയ്ത് കൊടുക്കാം.
കായ്കൾ മൂത്തു വരുമ്പോൾ നന കുറയ്ക്കണം. മത്തൻ വണ്ടുകൾ, ആമ വണ്ട്, കായീച്ച എന്നിവ വരാതെ നോക്കണം. മൃദു രോമ പൂപ്പു, പൊടിപ്പൂപ്പ് എന്നീ കുമിൾ രോഗങ്ങളെയും സൂക്ഷിക്കണം. വള്ളികൾ ഒരു മീറ്റർ നീളം എത്തുമ്പോൾ തലപ്പ് ഭാഗം നുള്ളി കൂടുതൽ ശിഖരങ്ങൾ ഉണ്ടാക്കുന്നത് നല്ലതാണ്. ഒരു വള്ളിയിൽ 2-3 കായ്കളിൽ കൂടുതൽ ഉണ്ടായാൽ വലിപ്പം കുറഞ്ഞേക്കാം. നട്ട് 75-100 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയും. ഇനങ്ങൾക്ക് അനുസരിച്ചു ഇത് വ്യത്യാസപ്പെടാം.

വള്ളിയും അതിന്റെ tendrils (സ്പ്രിങ് പോലെ ഉള്ള ഭാഗം ) ഒക്കെ ഉണങ്ങാൻ തുടങ്ങി, തറയിൽ പറ്റി ഇരിക്കുന്ന കായുടെ ഭാഗം വിളറിയ വെളുത്ത നിറത്തിൽ നിന്നും ഇളം മഞ്ഞ നിറമാകുമ്പോൾ , കായിൽ തട്ടി നോക്കുമ്പോൾ അടഞ്ഞ ശബ്ദം കേൾക്കുന്ന പാകമാകുമ്പോൾ വിളവെടുക്കാം. ഒരു തടത്തിൽ നിന്നും 15 കിലോ വരെ കായ്കൾ ലഭിക്കും.

മികച്ച ഇനങ്ങൾ

നിരവധി മികച്ച ഇനങ്ങൾ വിപണിയിൽ ഉണ്ട്. കാർഷിക സർവ്വകലാശാല ഉരുത്തിരിച്ചെടുത്ത സങ്കര ഇനങ്ങളായ സ്വർണ, (മഞ്ഞ കാമ്പുള്ളത് )ശോണിമ(ചുവന്ന കാമ്പുള്ളത് )എന്നിവ നല്ല രുചിയുള്ളതാണ്. നട്ട്, നാല്പത്തഞ്ച് ദിവസമാകുമ്പോൾ പൂക്കാൻ തുടങ്ങും.പക്ഷെ അവ നടുമ്പോൾ ശരിയായ പരാഗണം നടക്കാൻ അടുത്തുള്ള വരിയിൽ ഷുഗർ ബേബി എന്ന ഇനവും കൂടി നടണം. അതിന്റെ വിത്തും അവിടെ നിന്നും തന്നെ ലഭിക്കും. ഷുഗർബേബി ഇനത്തിൽ നിന്നും കായ്കൾ ലഭിക്കുകയും ചെയ്യും.

ഷുഗർബേബി ഇനത്തിന് നീല കലർന്ന കറുപ്പ് നിറമുള്ള തോടും കടുത്ത പിങ്ക് നിറമുള്ള കാമ്പും ചെറിയ വിത്തുകളും ആണ്. 3-5കിലോ വരെ തൂക്കം ഉള്ള കായ്കൾ. 85ദിവസം കൊണ്ട് കായ്കൾ മൂപ്പെത്തും.

ബാംഗ്ലൂരിൽ ഉള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടിക്കൾച്ചർ റിസർച്ചിൽ നിന്നും ഇറങ്ങിയ ഇനങ്ങൾ ആയ വലിയ കായ്കൾ ഉള്ള Arka Manik, Arka Jyothy, Arka Akash, ഇടത്തരം കായ്കൾ ഉണ്ടാകുന്ന Arka Muthu , നേരത്തെ കായ്കൾ പിടിക്കുന്ന കടും പച്ച നിറമുള്ള തോടോട് കൂടിയ Arka Shyama, ഇളം പച്ച തോടിൽ കടും പച്ച വരയുള്ള Arka Aiswarya എന്നിവയും നല്ല ഇനങ്ങൾ തന്നെ.

കിരൺ എന്ന കടും പച്ച നിറമുള്ള ചെറിയ കായ്കൾ ഉള്ള ഇനം വിപണിയിലെ താരമാണ്.

Bayer കമ്പനി പുറത്തിറക്കിയ (Seminis Seeds )Yellow Gold എന്ന മഞ്ഞ കാമ്പുള്ള ഇനം നല്ല മധുരവും ഷെൽഫ് ലൈഫും ഉള്ള ഇനമാണ്.

വെള്ള നിറത്തിൽ കാമ്പുള്ള തണ്ണി മത്തൻ ഇനമാണ് ‘Saskatchewan ‘. ഉക്രൈനിൽ നിന്നാണ് വരവ്.4-5കിലോ വലിപ്പം. കട്ടി കുറഞ്ഞ തോട്. പുറം തോടിൽ ഇളം പച്ചയിൽ കടും പച്ച വരകൾ.

വിത്തിനങ്ങൾ ലഭ്യമാക്കുവാൻ

Online ൽ കാർഷിക സർവകലാശാലയിൽ നിന്നും ഷുഗർ ബേബി, സ്വർണ, ശോണിമ എന്നീ വിത്തുകൾ ലഭിക്കാൻ 91882 48481എന്ന നമ്പറിലോ [email protected] എന്ന മെയിലിലോ ബന്ധപ്പെടുക.

എഴുതി തയ്യാറാക്കിയത് – പ്രമോദ് മാധവൻ, അസിസ്റ്റൻറ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, സ്റ്റേറ്റ് ഗ്രേഡിങ് അഗ്മാർക്ക് ലബോർട്ടറി, ആലപ്പുഴ

Tags: Farminghybrid seedsWatermelon
Share53TweetSendShare
Previous Post

മൂന്ന് ഏക്കറിലെ കൃഷി വിസ്മയം, സംയോജിത കൃഷിയുടെ മികച്ച മാതൃകയാണ് കുട്ടിക്കാനത്തെ ഹിൽവ്യൂ ഫാംസ്

Next Post

ഉഷ ടീച്ചറുടെ ഉദ്യാന പെരുമ

Related Posts

കൃഷിരീതികൾ

വെണ്ട കൃഷിക്ക് ഒരുങ്ങാം

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

Next Post

ഉഷ ടീച്ചറുടെ ഉദ്യാന പെരുമ

Discussion about this post

ചെറു ധാന്യങ്ങൾ അടങ്ങിയ ന്യൂട്രി ലഞ്ച് ഇനി നിങ്ങളുടെ തീൻമേശയിലേക്കും

മുത്ത് കൃഷിയിലെ നിന്ന് യുവ കർഷകൻ നേടുന്നത് 55 ലക്ഷം രൂപ വരുമാനം

The National Institute for Rubber Training (NIRT), under the Rubber Board, is conducting rubber tapping training for interstate workers

കേര പദ്ധതി; റബ്ബർ പുനർനടീലിന് കർഷകന് 75000 രൂപ സഹായം

വെണ്ട കൃഷിക്ക് ഒരുങ്ങാം

അടുക്കളത്തോട്ടം നിർമാണ പരിശീലനം

കശുമാവ് കൃഷി പ്രോൽസാഹിപ്പിക്കാൻ വിവിധ പദ്ധതികളുമായി കശുമാവ് വികസന ഏജൻസി

Cardamom production has declined sharply due to heavy rains and rotting disease

അതിതീവ്ര മഴയും, അഴുകൽ രോഗവും – ഏലം ഉൽപാദനം കുത്തനെ കുറഞ്ഞു

കാലാവസ്ഥ വ്യതിയാനം മൂലം കർഷകർ നേരിടുന്ന പ്രതിസന്ധികൾ തടയാൻ സംസ്ഥാനത്ത് അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകൾ സ്ഥാപിക്കും

കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപന അധികാരികൾക്ക് നിർദ്ദേശം നൽകി സർക്കാർ

രാസവളങ്ങളുടെ വില കുത്തനെക്കൂട്ടി കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies