ഒരു വർഷം കൊണ്ട് കായ്ഫലം തരുന്ന വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ് പരിചയപ്പെടുത്തുകയാണ് പാലാ, ചക്കാമ്പുഴയിലെ ജാക്ക് ഫ്രൂട്ട് പാരഡൈസ് നഴ്സറി ഉടമയായ തോമസ് കട്ടക്കയം. അനേകം പ്രത്യേകതകളുള്ള ഇനമാണ് വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ്. വർഷത്തിൽ രണ്ടുതവണ ചക്ക ലഭിക്കും. സ്ഥലപരിമിതിയിലും വളർത്താം. ടെറസിനുമുകളിൽ ട്രമ്മുകളിൽ വളർത്താനും സാധിക്കും. ഒരു വർഷത്തിനുള്ളിൽ തന്നെ കായ്ക്കുകയും ചെയ്യും. വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവുകൾ വളരെ അടുത്തടുത്തായി നടാം. ചാണകവും ചാരവും ജൈവവളങ്ങളും മാത്രം നൽകിയാൽ മതി. ചുവട്ടിൽ പുതയിട്ടു കൊടുക്കാനും ശ്രദ്ധിക്കണം. മഴക്കാലത്ത് അല്പം മധുരം കുറയുമെങ്കിലും വേനൽക്കാലത്ത് അധിമധുരമുള്ള ചക്ക ലഭിക്കും. വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവിനെക്കുറിച്ചും അതിന്റെ പരിപാലന രീതികളെക്കുറിച്ചും ജാക്ക് ഫ്രൂട്ട് പാരഡൈസ് നഴ്സറിയെക്കുറിച്ചും കൂടുതലറിയാനായി വീഡിയോ കാണാം.
Discussion about this post