ഇന്ത്യയില്‍ കാര്‍ഷികോല്‍പാദനം വര്‍ദ്ധിക്കുമ്പോഴും കൃഷിക്കാരന് ന്യായവില ലഭിക്കാത്ത സ്ഥിതിയാണുളളതെന്നും ഇത് പരിഹരിക്കാന്‍ ഉല്‍പന്നങ്ങളുടെ മൂല്യവര്‍ദ്ധനയിലൂടെ മാത്രമേ കഴിയുകയുളളുവെന്നും കേന്ദ്രസഹമന്ത്രി പര്‍ഷോത്തം ഖോദഭായ് റുപാല. വൈഗ 2020 യുടെ ഭാഗമായി സംഘടിപ്പിച്ച കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ട്പ്പ് മിഷന്‍ സംരംഭങ്ങള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ പദ്ധതികളുടെ പ്രകാശന കര്‍മ്മവും ചടങ്ങില്‍ നടന്നു. വൈഗ 2020യുടെ ഭാഗമായി പുറത്തിറിക്കിയ തപാല്‍ സ്റ്റാമ്പ്, കേരള കാര്‍ഷിക സര്‍വകലാശാലയുടെ 201819 ല്‍ നടത്തിയ ഗവേഷണങ്ങളുടെ സമഗ്ര റിപ്പോര്‍ട്ട്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാം ഗൈഡ്, സ്‌പൈസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. പി രാജശേഖരന്‍, ഡോ. എന്‍ കെ ശശിധരന്‍ എന്നിവര്‍ സമാഹരിച്ച റൈസ് ഇന്‍ കേരള, ട്രഡീഷന്‍, ടെക്‌നോളജീസ്, ഐഡന്റ്റീസ് എന്ന പുസ്തകം എന്നിവ കേന്ദ്രസഹമന്ത്രി പര്‍ഷോത്തം ഖോദഭായ് റുപാല പ്രകാശനം ചെയ്തു. കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഏറ്റ് വാങ്ങി. എസ്എഎം പദ്ധതി പ്രകാരം നല്‍കുന്ന ട്രാക്ടറിന്റെ താക്കോല്‍ദാനം, ഓയില്‍പാം ഇന്ത്യ ലിമിറ്റഡിന്റെ ഉല്‍പന്നങ്ങളുടെ ലോഞ്ചിംഗ്, കേരള കാര്‍ഷിക സര്‍വകലാശാലയുടെ കേരധാര, സ്റ്റീംപുട്ട് പൊടി എന്നിവയുടെ സാങ്കേതിക വിദ്യാകൈമാറ്റം എന്നിവയും കേന്ദ്രസഹമന്ത്രി നിര്‍വഹിച്ചു.
Discussion about this post