ജൈവ കൃഷിക്ക് ഏറെ പ്രാധാന്യം നൽകുന്ന ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്തിൽ 10 ഏക്കറോളം സ്ഥലത്ത് പയർ, വെണ്ട, ചീര എന്നിങ്ങനെ 12 ഇനം പച്ചക്കറികൾ കൃഷി ചെയ്യുകയാണ് വി. പി സുനിൽ. കയർ തൊഴിലാളിയായിരുന്ന സുനിൽ കയർ മേഖല പ്രതിസന്ധിയിലായപ്പോഴാണ് കൃഷിയിലേക്കിറങ്ങിയത്. എന്നാൽ കൃഷി സുനിലിനെ കൈവിട്ടില്ല. തീർത്തും ജൈവ രീതിയിലുള്ള പച്ചക്കറി കൃഷി വൻവിജയമായി. പച്ചക്കറികൾ കൂടാതെ തണ്ണിമത്തനും വിപുലമായ രീതിയിൽ സുനിൽ കൃഷി ചെയ്യുന്നുണ്ട്. 16000 കിലോ തണ്ണിമത്തനാണ് കഴിഞ്ഞ സീസണിൽ സുനിൽ വിളവെടുത്തത്. വിഷം തീണ്ടാത്ത ഉൽപന്നമായതിനാൽ ആവശ്യക്കാരും ഏറെയായിരുന്നു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷിയും ഈ കർഷകൻ നടത്തുന്നുണ്ട്. സുനിലിന്റെ കൂടുതൽ കൃഷി വിശേഷങ്ങളറിയാൻ വീഡിയോ കാണാം
Discussion about this post