Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കർഷക ക്ഷേമത്തിന് ഊന്നൽ നൽകി യൂണിയൻ ബജറ്റ്; സർക്കാർ കർഷകരോട് പ്രതിജ്ഞാബദ്ധമെന്ന് ധനകാര്യ മന്ത്രി

Agri TV Desk by Agri TV Desk
February 1, 2021
in കൃഷിവാർത്ത
krishi budget
Share on FacebookShare on TwitterWhatsApp

അതിശക്തമായ കർഷക സമരത്തിന് രാജ്യം സാക്ഷിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കർഷക ക്ഷേമത്തിന് ഊന്നൽ നൽകിയാണ് 2021ലെ യൂണിയൻ ബജറ്റ് പ്രഖ്യാപനം. സർക്കാർ കർഷകരോട് പ്രതിജ്ഞാബദ്ധമാണെന്ന് ബജറ്റ് പ്രഖ്യാപനവേളയിൽ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി.  പ്രതിപക്ഷ ബഹളത്തിനിടയിലാണ് മന്ത്രി കാർഷികമേഖലയുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്.

കാർഷിക ഉൽപന്നങ്ങളുടെ ഉല്പാദന ചിലവിന്റെ  ഒന്നര മടങ്ങായി താങ്ങുവില വർദ്ധിപ്പിക്കാനായെന്ന് മന്ത്രി പറഞ്ഞു. സംഭരണം വർധിപ്പിക്കാനായത് കർഷകരിലേക്ക് കൂടുതൽ പണമെത്തിക്കാൻ സഹായിച്ചു. ഇത്തരത്തിൽ 2013- 14 വർഷത്തെ അപേക്ഷിച്ച് വൻ മുന്നേറ്റമാണ് 2020-21ൽ  സംഭവിച്ചിരിക്കുന്നതെന്ന് ഗോതമ്പ്, നെല്ല്, പയർ വിളകൾ, പരുത്തി എന്നിവയുടെ കണക്കുകൾ നിരത്തി മന്ത്രി ചൂണ്ടിക്കാട്ടി.

ഗോതമ്പ് സംഭരണത്തിലൂടെ 2013- 14 വർഷത്തിൽ 33874 കോടിരൂപ ജനങ്ങളിലേക്കെത്തിയപ്പോൾ 2020- 21ൽ  അത് 75060 കോടി രൂപയായി ഉയർന്നു. ഗോതമ്പ് സംഭരണത്തിന്റെ പ്രയോജനം ലഭിക്കുന്ന കർഷകരുടെ എണ്ണം  35.57 ലക്ഷത്തിൽ നിന്നും 43.36 ലക്ഷമായി ഉയർത്താൻ സാധിച്ചു. നെല്ല് സംഭരണത്തിലൂടെ 2020- 21 ൽ കർഷകർക്ക് ലഭിക്കുന്ന തുക 172752 കോടി രൂപയായാണ്. പയർ വിളകളുടെ സംഭരണത്തിലൂടെ 2013 – 14  വർഷത്തെ അപേക്ഷിച്ച്  40 മടങ്ങ് അധികം പണം കർഷകരിലേക്കെത്തിക്കാനായി. പരുത്തിയുടെ കാര്യത്തിലും  വലിയ വർദ്ധനവാണുണ്ടായിരിക്കുന്നത്.2013 – 14 കാലഘട്ടത്തിൽ പരുത്തി കർഷകർക്കായി നൽകാൻ കഴിഞ്ഞത് 90 കോടി ആയിരുന്നെങ്കിൽ 2020- 21ൽ അത്  25974 കോടി രൂപയായി വർദ്ധിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കർഷക വായ്പക്കായി 16.5 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മൃഗസംരക്ഷണം, ഡയറി,  മത്സ്യബന്ധനം എന്നീ മേഖലകളിൽ കൂടുതൽ വായ്പ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഗ്രാമീണ കാർഷിക അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഫണ്ട് 30000 കോടിയിൽ നിന്നും 40000 കോടിയിയാക്കി ഉയർത്തി. നബാഡ് ആവിഷ്കരിച്ച 5000 കോടിയുടെ സൂക്ഷ്മ ജലസേചന പദ്ധതിയുടെ ഫണ്ട് ഇരട്ടിയായി വർദ്ധിപ്പിക്കും. കാർഷിക ഉൽപന്നങ്ങളുടെ മൂല്യവർധന ലക്ഷ്യമാക്കി ആരംഭിച്ച ഓപ്പറേഷൻ ഗ്രീൻ സ്കീമിൽ  22 വിളകൾ കൂടി ഉൾപ്പെടുത്തും. നിലവിൽ  തക്കാളി, ഉള്ളി,  ഉരുളക്കിഴങ്ങ് എന്നീ വിളകളെ മാത്രമാണ് സ്കീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1000 മണ്ഡികൾ കൂടി ഇ – നാമുമായി ബന്ധിപ്പിക്കും. എ പി എം സി കളുടെ അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മത്സ്യബന്ധന മേഖലയിലും അനേകം പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആധുനിക ഫിഷിംഗ് ഹാർബറുകളുടെ നിർമ്മാണത്തിന് കൂടുതൽ നിക്ഷേപം നൽകും. കൊച്ചി, ചെന്നൈ, വിശാഖപട്ടണം, പാരാദ്വീപ്,  പെട്വാഘട്ട് എന്നിങ്ങനെയുള്ള അഞ്ച് പ്രധാന ഫിഷിംഗ് ഹാർബറുകളുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പുഴയോരങ്ങളിൽ ഫിഷിംഗ് ഹാർബർ നിർമ്മിക്കും. കൂടുതൽ തൊഴിലും വരുമാനവും നൽകുന്ന സീ വീട് ഉൽപ്പാദനമേഖലയുടെ  ഉന്നമനത്തിനായി തമിഴ്നാട്ടിൽ മൾട്ടിപർപ്പസ് സീ വീട് പാർക്ക്  നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.

 

Share1TweetSendShare
Previous Post

കേന്ദ്ര ബജറ്റിലെ കാർഷിക ലോകമിങ്ങനെ

Next Post

ഇന്ന് ലോക തണ്ണീർത്തട ദിനം

Related Posts

Dairy farm
കൃഷിവാർത്ത

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

കൃഷിവാർത്ത

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

കൃഷിവാർത്ത

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

Next Post
ലോക തണ്ണീർത്തട ദിനം

ഇന്ന് ലോക തണ്ണീർത്തട ദിനം

Discussion about this post

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies