ജംഷഡ്പൂരിലെ ടാറ്റാ നഗറിലുള്ള മൂന്ന് നിലയിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ മട്ടുപ്പാവ് കണ്ടാല്‍ ആരും ഒന്ന് അതിശയിച്ചുപോകും. മട്ടുപ്പാവില്‍ ഇത്രയും മനോഹരമായി ഒരു പൂന്തോട്ടമൊരുക്കാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിയില്ല. അത്രയ്ക്ക് മനോഹരമാണ് ആ പൂന്തോട്ടം. ഗൗതം ചൗധരിയും ഭാര്യ റൂബി ചൗധരിയും ചേര്‍ന്നാണ് അതിമനോഹരം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഗാര്‍ഡന്‍ ഒരുക്കിയിട്ടുള്ളത്.
പൂന്തോട്ടത്തിന് കൂടുതല്‍ മിഴിവേകാന്‍ ആമ്പലും താമരയും അടക്കമുള്ള വാട്ടര്‍ പ്ലാന്റുകളുടെ ശേഖരവും പുല്‍ത്തകിടിയും ഇവിടെയുണ്ട്. കൂടാതെ പച്ചക്കറികളും, പഴവര്‍ഗങ്ങളുമെല്ലാം ഈ മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നു. ഈ പൂന്തോട്ടത്തിലെ പ്രധാന ആകര്‍ഷണം പുല്‍ത്തകിടിയാണ്. മെക്കാനിക്കല്‍ എഞ്ചിനീയറായ ഗൗതം ശാസ്ത്രീയമായ രീതിയില്‍ തന്നെയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ടെറസില്‍ ലീക്ക് ഒഴിവാക്കാനായി ഡാംപ് പ്രൂഫ് പെയിന്റ് ചെയ്തിട്ടുണ്ട്. അതിന് മുകളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വിരിച്ചാണ് പുല്‍ത്തകിടി നിര്‍മ്മിച്ചിരിക്കുന്നത്.
ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള കൃഷി രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. പൂന്തോട്ടത്തിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് വിശ്രമിക്കാനും ജോലി ചെയ്യാനുമായി ഒരു സിറ്റിംഗ് ഏരിയയും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെയും വൈകീട്ടുമായി മൂന്ന് മണിക്കൂറോളം ഗൗതം ചൗധരിയും കുടുംബവും ഈ പൂന്തോട്ടത്തിന്റെ പരിചരണത്തിനായി മാറ്റിവെക്കുന്നു.
Discussion about this post