Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഔഷധസസ്യങ്ങൾ

കറ്റാർവാഴയുടെ ഗുണങ്ങളും കൃഷിരീതിയും

Agri TV Desk by Agri TV Desk
January 27, 2021
in ഔഷധസസ്യങ്ങൾ
929
SHARES
Share on FacebookShare on TwitterWhatsApp

എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണങ്ങളുള്ള സസ്യമാണ് കറ്റാർവാഴ. സംസ്കൃതത്തിൽ കുമാരി എന്നറിയപ്പെടുന്നു. വേറിട്ട രൂപഭംഗി കറ്റാർവാഴയെ ഒരു നല്ല ഉദ്യാന സസ്യമാക്കി മാറ്റുമ്പോൾ ഔഷധഗുണങ്ങൾ ഈ സസ്യത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു. 80 സെന്റിമീറ്ററോളം ഉയരത്തിൽ കറ്റാർവാഴ വളരും. ജലാംശം നിറഞ്ഞ് വീർത്ത കറ്റാർവാഴയുടെ ഇലകൾ അല്ലെങ്കിൽ പോളകൾക്ക് പലവിധ ഉപയോഗങ്ങളുണ്ട്.

ഇലകളിലെ ജെല്ലിൽ മ്യൂക്കോപോളിസാക്ക്റൈഡുകൾ, ജീവകങ്ങൾ, അമിനോ അമ്ളങ്ങൾ, ഇരുമ്പ്,  മാംഗനീസ്,  കാൽസ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്

വ്യാവസായിക വിപണി കീഴടക്കിയ ഔഷധസസ്യങ്ങളിൽ ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴ അടങ്ങിയ പലവിധ ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ആരോഗ്യ പാനീയങ്ങൾ,  മോയിസ്ചറൈസറുകൾ,  ക്ലെൻൻസറുകൾ, സോപ്പ്,  ലേപനങ്ങൾ, സ്കിൻ ടോണറുകൾ, സൺസ്ക്രീൻ ലോഷനുകൾ, മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ എന്നിങ്ങനെ പോകുന്നു കറ്റാർവാഴ ഉൽപ്പന്നങ്ങളുടെ നീണ്ട ലിസ്റ്റ്.

ചർമ്മ സംരക്ഷണത്തിന് ഉത്തമ ഔഷധമാണിത്. സൂര്യതാപമേറ്റ ചർമ്മത്തെ സംരക്ഷിക്കാൻ കറ്റാർവാഴ നീരും കസ്തൂരി മഞ്ഞളും ചേർത്ത് യോജിപ്പിച്ച് പുരട്ടാം.  സൂര്യപ്രകാശം മൂലമുണ്ടാകുന്ന കരിവാളിപ്പ് മാറാൻ കറ്റാർവാഴ നീര്  ഉപയോഗിക്കാം.കറ്റാർ വാഴ ജെൽ ചർമത്തെ മോയ്ച്ചറൈസ്   ചെയ്ത് തിളക്കം നിലനിർത്തും. കേശസംരക്ഷണത്തിന് കറ്റാർവാഴജെൽ ഏറെ നല്ലതാണ്.മൗത്ത്  വാഷായും ഇത് ഉപയോഗിക്കാറുണ്ട്.

പല ആയുർവേദ ഹോമിയോ ഔഷധങ്ങളിലും കറ്റാർവാഴ ജെൽ ചേരുവയായി ഉപയോഗിക്കുന്നുണ്ട്.  ആർത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോൾ, കുഴിനഖം തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് കറ്റാർവാഴ നീര് അത്യന്തം ഗുണകരമാണ്. ബാക്റ്റീരിയ, പൂപ്പൽ എന്നിവയെ ചെറുക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള കഴിവും കറ്റാർവാഴക്കുണ്ട്. നല്ല ഒരു ആന്റിഓക്സിഡന്റു കൂടിയാണിത്.

കൃഷിരീതി

കറ്റാർവാഴ ചെടിയുടെ ചുവട്ടിൽ നിന്നും മുളച്ചു വരുന്ന സക്കറുകൾ നടാനായി ഉപയോഗിക്കാം നന്നായി സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ ഇടങ്ങളിലാണ് കറ്റാർവാഴ നടേണ്ടത്, വരികൾ തമ്മിൽ 45 സെന്റീമീറ്ററും ചെടികൾ തമ്മിൽ 30 സെന്റീമീറ്ററും അകലം പാലിക്കാം. നന്നായി ജൈവവളം ചേർത്ത മണ്ണിൽ നട്ടാൽ കറ്റാർവാഴ തഴച്ചു വളരും.

ഒരു മാസം കഴിയുമ്പോൾ മുതൽ വിളവെടുക്കാം ചെടിചുവട്ടിൽ നിന്നാണ് പോളകൾ ശേഖരിക്കേണ്ടത്. ഓരോ വിളവെടുപ്പിനുശേഷവും ചുവട്ടിൽ കമ്പോസ്റ്റോ ചാണകപ്പൊടിയോ ചേർത്തു കൊടുക്കുന്നത് വളരെ നല്ലതാണ്. ഇങ്ങനെ മൂന്ന് കൊല്ലം വരെ രണ്ടുമാസത്തെ ഇടവേളകളിൽ വിളവെടുക്കാനാകും.

Share929TweetSendShare
Previous Post

രോഗങ്ങളകറ്റാനും  കളവിത്തുകൾ നശിപ്പിക്കാനും സൂര്യതാപീകരണം

Next Post

വേനലിൽ വസന്തമൊരുക്കാൻ 10 ഉദ്യാന സുന്ദരികൾ

Related Posts

ഔഷധസസ്യങ്ങൾ

ഔഷധഗുണമുള്ള കച്ചോലം കൃഷി ചെയ്യാം; മികച്ച വരുമാനം നേടാം

ഔഷധസസ്യങ്ങൾ

പനിക്കൂര്‍ക്ക വളര്‍ത്താം; ഔഷധമായും അലങ്കാരച്ചെടിയായും

ഔഷധസസ്യങ്ങൾ

അറിഞ്ഞിരിക്കാം മുക്കുറ്റിയുടെ ഔഷധഗുണങ്ങള്‍

Next Post

വേനലിൽ വസന്തമൊരുക്കാൻ 10 ഉദ്യാന സുന്ദരികൾ

Discussion about this post

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

Union Minister for Forest and Environment Bhupendra Yadav clarified that wild boar will not be declared vermin

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies