മഹത്തായ കാർഷിക പാരമ്പര്യം പേറുന്ന കേരളത്തിന്റെ മണ്ണിൽ കർഷക പ്രതിഭകൾക്ക് Tata Wiron ആദരമാെരുക്കുന്നു.മികച്ച ജൈവ കർഷകൻ, വാണിജ്യ കർഷകൻ, ഹൈടെക് കർഷകൻ, സമ്മിശ്ര കർഷകൻ, മട്ടുപ്പാവ് കർഷകൻ, സ്പെഷ്യൽ കാറ്റഗറി തുടങ്ങി ആറ് വിഭാഗങ്ങളിലാണ് കർഷക പ്രതിഭകളെ ആദരിക്കുന്നത്.
ആയിരത്തോളം അപേക്ഷകരിൽ നിന്ന് കാർഷിക രംഗത്തെ വിദഗ്ധരടങ്ങുന്ന ജൂറി തിരഞ്ഞെടുത്ത മൂന്ന് പേർ വീതമാണ് ഓരോ വിഭാഗത്തിലും ഫെെനൽ റൗണ്ടിലെത്തിയത്.
മാർച്ച് 19 ന് വെെകിട്ട് 6 മണിക്ക് മഞ്ചേരി വി പി ഹാളിൽ നടക്കുന്ന ചടങ്ങിൽ അന്തിമ വിജയികളെ പ്രഖ്യാപിക്കും. ഫെൻസിങ് സൊല്യൂഷൻ മേഖലയിലെ മുൻ നിര ബ്രാൻഡായ Tata Wiron കേരളത്തിലെ ടാറ്റ വൈറോൺ അംഗീകൃത വിതരണക്കാരായ മോഡേൺ ഡിസ്ട്രോപോളീസുമായി സഹകരിച്ചാണ് പുരസ്കാരം നൽകുന്നത്.കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ശ്രീ പി എം വാര്യർ മുഖ്യാതിഥിയാകുന്ന ചടങ്ങ് രാഷ്ട്രീയ, സാമൂഹ്യ, ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കാെണ്ടും ശ്രദ്ധേയമാകും.
Mr.KV Anvar (Managing Director, Modern Distropolis Limitd) അധ്യക്ഷത വഹിക്കുന്ന പരിപാടി Mr.Satyajit Maity (Chief of Sales & Marketing,Tata Steel Global Wires) ഉദ്ഘാടനം ചെയ്യും. ഇതോടനുബദ്ധിച്ചു നടക്കുന്ന ലക്കി ഡ്രോ വിജയികൾക്കുള്ള സമ്മാനദാനം Mr.Rithesh Kumar Misra (Senior Manager, Sales and Marketing, Tata Steel Global wires)നിർവഹിക്കും .Tata Wiron കൊമേഴ്സ്യൽ ആഡ് ഫിലിം റിലീസ് Mr.Birendra Kumar (Regional Sales Manager, South, Tata Steel Global Wire Business) നിർവഹിക്കും. Tata Wiron പ്രോഡക്റ്റ് പ്രസന്റേഷൻ Mr. Sreekanth patnaik ( Senior Manager, Retail Business Tata Steel Global Wires) അവതരിപ്പിക്കും.
സാംസ്കാരിക പരിപാടികളുടെ അകമ്പടിയോടെ നടക്കുന്ന ചടങ്ങ് കേരളത്തിന്റെ കാർഷിക , കലാ പൈതൃകത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാകും.ടാറ്റ വൈറോൺ കർഷക അവാർഡ് 2023യുടെ മീഡിയ പാർടണർ അഗ്രി ടിവിയാണ്.
Discussion about this post