Tata Steel Global Wires അതിന്റെ കേരളത്തിലെ അംഗീകൃത വിതരണക്കാരായ മോഡൽ ഡിസ്ട്രോപൊളിസ് ലിമിറ്റഡും സംയുക്തമായി നൽകുന്ന ‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു. മാർച്ച് 19ന് മഞ്ചേരി വി പി ഹാളിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ 1. നൂതന കൃഷി 2. വാണിജ്യകൃഷി, 3. സമ്മിശ്ര കൃഷി 4. ജൈവകൃഷി 5. മട്ടുപ്പാവ് കൃഷി എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിൽ മികച്ച കർഷകരെ കാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു.
കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ശ്രീ പി. എം വാര്യർ മുഖ്യ അതിഥിയായ ചടങ്ങിൽ Mr.KV Anvar (Managing Director, Modern Distropolis Limited) അധ്യക്ഷ വഹിച്ചു. Mr.Satyajit Maity (Chief of Sales & Marketing,Tata Steel Global Wires) അവാർഡുകൾ വിതരണം ചെയ്തു.
നൂതന കൃഷിയിൽ ഇടുക്കി കുറ്റിച്ചാൽ സ്വദേശി പി.ജെ വർഗീസ്, വാണിജ്യകൃഷിയിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശി ഫിലിം ചാക്കോ, സമ്മിശ്ര കൃഷിയിൽ കണ്ണൂർ ചെറുപുഴ സ്വദേശി അനീഷ് പി.ബി, ജൈവകൃഷിയിൽ ഇടുക്കി കലന്തയാനി സ്വദേശി പി.സി ആൻറണി, മട്ടുപ്പാവ് കൃഷിയിൽ തിരുവനന്തപുരം അരുവിക്കര സ്വദേശി വിജയം ഭാസ്കർ എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി.
സ്പെഷ്യൽ അവാർഡ് വിഭാഗത്തിൽ മലപ്പുറം മൂത്തേടം സ്വദേശി ജസ്റ്റിൻ, തിരുവനന്തപുരം കാട്ടാക്കട സ്വദേശി കൃഷ്ണൻകുട്ടി, തൃശ്ശൂർ സ്വദേശി ജോൺസൺ എന്നിവരും അർഹരായി.
ഇതോടനുബന്ധിച്ച് നടന്ന ലക്കി ഡ്രോ വിജയിക്കുള്ള സമ്മാനദാനം Mr. Rithesh Kumar Misra (Senior Manager, Sales and Marketing, Tata Steel Global wires) നിർവഹിച്ചു.
ടാറ്റാ വൈറോൺ കൊമേഴ്സ്യൽ ആഡ് ഫിലിം റിലീസ് Mr.Birendra Kumar (Regional Sales Manager, South, Tata Steel Global Wire Business) നിർവഹിച്ചു. ടാറ്റാ വൈറോൺ പ്രോഡക്റ്റ് പ്രസന്റേഷൻ Mr. Sreekanth patnaik ( Senior Manager, Retail Business Tata Steel Global Wires) അവതരിപ്പിച്ചു. ചടങ്ങിൽ Tata Wiron ജീവനക്കാരെയും, ഡീലർമാരെയും ആദരിച്ചു.
ഓരോ വിഭാഗത്തിലും മികച്ച രണ്ട് കർഷകരെ വീതം പ്രോത്സാഹന സമ്മാനം നൽകി ആദരിച്ചു. ‘ഉഴുതുന്നവനെ തൊഴുതുണം’ എന്ന ആപ്തവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള കർഷകരിൽ നിന്ന് അപേക്ഷ സ്വീകരിച്ച് മികച്ച കർഷകരെ ആദരിക്കുന്ന ഇത്തരം ഒരു പ്രോഗ്രാം നടത്തി വരുന്നതെന്ന് ടാറ്റാ സ്റ്റീൽ ഗ്ലോബൽ വയേഴ്സ് മാർക്കറ്റിംഗ് ചീഫ് സത്യജിത് മൈത്തി, റീജണൽസ് സെയിൽസ് മാനേജർ ബീരേന്ദ്രകുമാർ , മോഡേൺ ഡിസ്ട്രോപൊളിസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ശ്രീ കെ.വി അൻവർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Discussion about this post