എറണാകുളം വൈപ്പിനിലുള്ള സുൽഫത്ത് മൊയ്തീന്റെ 10 സെൻറ് കൃഷിസ്ഥലം ഒരു മാതൃക തോട്ടമാണ്. പച്ചക്കറികളും പൂക്കളും പഴവർഗങ്ങളും ഔഷധസസ്യങ്ങൾ എല്ലാം ഉള്ളൊരു മാതൃക തോട്ടം. ഈ പ്രദേശത്തെ സംബന്ധിച്ചുള്ള ഒരു പ്രത്യേകത ഇവിടം ചൊരിമണൽ ആണ്. അതുകൊണ്ടുതന്നെ കൃഷിചെയ്യുക ഏറെ പ്രയാസകരമാണ്. എങ്കിലും കൃഷിയോടുള്ള ഇഷ്ടം കൊണ്ട് ഈ ചൊരിമണൽ ജൈവ സമ്പുഷ്ടമാക്കി സുൽഫത്ത് ഇവിടെ പൊന്ന് വിളിയിച്ചിരിക്കുന്നു. 125 ലധികം പഴവർഗ്ഗങ്ങളുടെ ഇനങ്ങൾ ഈ കൃഷിയിടത്തിൽ നമുക്ക് കാണം.
27 വർഷമായി കാർഷിക രംഗത്ത് ഈ വീട്ടമ്മ സജീവമാണ്. കുട്ടിക്കാലം മുതലേ കൃഷിയോട് തോന്നിയ സ്നേഹം തന്നെയാണ് മികച്ചൊരു കൃഷിക്കാരി എന്ന നിലയിലേക്ക് തന്നെ ഉയർത്തിയത് എന്ന് സുൽഫത്ത് പറയുന്നു. ഈ വീട്ടമ്മയുടെ കൃഷിയെ തേടി സംസ്ഥാന സർക്കാരിൻറെ അടക്കം 45 അവാർഡുകൾ എത്തിയിരിക്കുന്നു. ഈ വിജയ മാതൃകയെ കുറിച്ച് അറിയുവാനും പഠിക്കാനും കർഷകരും ഗവേഷണവിദ്യാർത്ഥികളും അടക്കം നിരവധിപേർ ഇപ്പോൾ എത്തുന്നുണ്ട്. കാർഷിക സംബന്ധമായി ക്ലാസുകൾ അവതരിപ്പിക്കാനും സുൽഫത്ത് പോകുന്നുണ്ട്. എല്ലാ വീടുകളിലും പച്ചക്കറി തോട്ടം ഉണ്ടാകണമെന്നും, നമ്മുടെ കുട്ടികൾക്ക് വേണ്ട വിഷമുക്തമായ പച്ചക്കറികൾ ഓരോ വീട്ടിലും ഉണ്ടാക്കണമെന്നും ഈ വീട്ടമ്മ പറയുന്നു.
Discussion about this post