Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

കാബേജും കോളിഫ്ലവറും തഴച്ചു വളരാൻ ഈ രീതിയിൽ കൃഷി ചെയ്യൂ

Agri TV Desk by Agri TV Desk
October 5, 2022
in കൃഷിരീതികൾ
34
SHARES
Share on FacebookShare on TwitterWhatsApp

ശീതകാല പച്ചക്കറി കൃഷിക്ക് സമയമായിരിക്കുകയാണ്. ഒക്ടോബർ-നവംബർ കാലഘട്ടമാണ് ശീതകാല പച്ചക്കറി കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലഘട്ടം. ഈ സമയത്ത് കാബേജ്, കോളിഫ്ലവർ, ക്യാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, വിവിധയിനം ബീൻസ് ഇനങ്ങൾ ഇലക്കറികൾ ആയ സെലറി, ലെറ്റ്യൂസ്, കെയ്ൽ അങ്ങനെ എല്ലാം തന്നെ കൃഷി ചെയ്യാം. ശീതകാല പച്ചക്കറി ഇനങ്ങളിൽ മികച്ചരീതിയിൽ കേരളത്തിൽ കൃഷി ചെയ്യുന്ന രണ്ട് വിളകളാണ് കാബേജും കോളിഫ്ലവറും. ഇവയുടെ കാർഷിക പരിപാലന രീതികൾ താഴെ നൽകുന്നു.

നടീൽ സമയം

കടുകുമണി വലുപ്പത്തിലുള്ള ഇവയുടെ വിത്തുകൾ ആണ് നടീലിനു വേണ്ടി ഉപയോഗപ്പെടുത്തുന്നത്. വിത്ത് പരിചരണം നടത്തിയശേഷം തൈകൾ തയ്യാറാക്കുന്നതാണ് നല്ലത്. ഒരു ഗ്രാം ബാവിസ്റ്റിൻ ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ അരമണിക്കൂർ വിത്ത് മുക്കിവച്ചശേഷം വിതയ്ക്കുകയാണ് നല്ലത്. തവാരണകളിലും പോട്രേകളിലും വിത്ത് പാകാം. കാലംതെറ്റി മഴ കടന്നുവന്നതോടെ കൂടുതൽപേരും കേരളത്തിൽ മഴ മറ കൃഷിരീതി തൈ ഉൽപ്പാദനത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട്. വിത്ത് വിതയ്ക്കുമ്പോൾ സൂര്യപ്രകാശം നല്ലപോലെ ലഭ്യമാകുന്ന നീർവാർച്ചയുള്ള സ്ഥലം തന്നെ തെരഞ്ഞെടുക്കണം. തവാരണകളിൽ വിത്ത് പാകുമ്പോൾ ഒരു സെൻറീമീറ്റർ താഴ്ചയിലും 5 സെൻറീമീറ്റർ അകലത്തിലും വരിവരിയായി വിത്തുകൾ നിരത്താവുന്നതാണ്. തൈകൾ മുളച്ചുവരുന്ന കാലഘട്ടത്തിൽ പ്രധാനമായും കണ്ടുവരുന്ന രോഗമാണ് കടചീയൽ. ഇത് ഒഴിവാക്കുവാൻ സുഡോമോണസ് കൾച്ചർ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴുകുന്നത് നല്ലതാണ്. അല്ലെങ്കിൽ തവാരണകളിൽ കോപ്പർ ഓക്സി ക്ലോറൈഡ് അടങ്ങിയ കുമിൾനാശിനി 3 ഗ്രാം ഒരു ലിറ്റർ എന്ന തോതിൽ വെള്ളത്തിൽ കലക്കി നനച്ച് കൊടുത്താൽ മതി. എന്നാൽ കുമിൾനാശിനി പ്രയോഗം കഴിഞ്ഞു രണ്ടുദിവസം കഴിഞ്ഞ് വിത്തുകൾ പാകുന്നതാണ് അഭികാമ്യം. വിത്ത് പാകി പ്രോട്രേയിൽ കൃഷി ചെയ്യുമ്പോൾ ചകിരിച്ചോറും കമ്പോസ്റ്റും ഒരേ അനുപാതത്തിൽ ചേർത്ത് മിശ്രിതം നിറച്ച് അല്ലെങ്കിൽ ഇവയിലേതെങ്കിലുമൊന്ന് നിറച്ചു വിത്ത് പാകി കൃഷിചെയ്യാം. വിത്തുകൾ പ്ലാസ്റ്റിക് പോട്രേകളിൽ നിറച്ച് പോളി ഹൗസിൽ നിരത്തി ജലസേചനം നടത്താം. തൈകൾ മുളച്ച് രണ്ടില പ്രായം ആകുമ്പോഴാണ് വളപ്രയോഗം നടത്തേണ്ടത്. ദ്രാവകരൂപത്തിലുള്ള വളങ്ങൾ അതായത് 19:19:19 എന്ന വളക്കൂട്ട് 5 ഗ്രാം 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തൈകളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. പറിച്ചുനടാൻ പ്രായമാകുമ്പോൾ പതുക്കെ ജലസേചനവും വളപ്രയോഗവും കുറച്ചുകൊണ്ടുവരാം.

കൃഷിയിടം ഒരുക്കുമ്പോൾ

ഇടവിളയായും പ്രധാന വിളയായും ഇവ കൃഷി ചെയ്യാം. ചാലുകൾ കീറി രണ്ടടി അകലത്തിൽ തൈകൾ നടാവുന്നതാണ്. ചാലുകൾ തയ്യാറാകുമ്പോൾ ഒരടി വീതിയിലും താഴ്ചയിലും എടുത്താൽ മതി. തൈകൾ പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നടുന്നതിന് രണ്ടാഴ്ച മുൻപ് രണ്ട് കിലോ കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് ചാലുകളിൽ വിതറി നന്നായി ഇളക്കി ഇടുന്നത് ചെടിയുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉത്തമമാണ്. അതിനുശേഷം മേൽമണ്ണും ജൈവവളങ്ങളും കൂട്ടിക്കലർത്തുക. സെന്റിന് നൂറു കിലോ ചാണകപ്പൊടി, രണ്ട് കിലോ പൊടിച്ച് വേപ്പിൻ പിണ്ണാക്ക്, അര കിലോ എല്ലുപൊടി എന്ന അളവിൽ ജൈവവളങ്ങൾ എടുത്താൽ മതി. തൈകൾ നടുവാൻ ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരം സമയമാണ്. തൈകൾ നട്ട് ഏകദേശം നാല് ദിവസം തണൽ ഒരുക്കി നൽകുന്നത് ചെടിയുടെ വളർച്ച ത്വരിതപ്പെടുത്താൻ മികച്ചതാണ്. തൈ നട്ട് ഏകദേശം ഒരാഴ്ച കഴിഞ്ഞാൽ വളപ്രയോഗം നടത്താം.

ജലസേചനം

തൈ പറിച്ചുനട്ട് ഉടനെ തന്നെ ജലസേചനം നൽകണം. 3-4 ദിവസത്തെ ഇടവേളയിൽ ആവശ്യാനുസരണം നനച്ചു കൊടുക്കാൻ മറക്കരുത്. മൂപ്പെത്തിയ ചെടികൾക്ക് ജലസേചനം നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളം അധികമായാൽ ചെടിയുടെ വളർച്ചയ്ക്ക് ദോഷകരമായി ഭവിക്കും.

വളപ്രയോഗം

മുകളിൽ പറഞ്ഞ പോലെ തന്നെ ചെടി നട്ടു ഏകദേശം ഒരാഴ്ച കഴിയുമ്പോൾ വളപ്രയോഗം നടത്താം. ചെടി ഒന്നിന് 7 ഗ്രാം ഫാക്റ്റംഫോസും 4 ഗ്രാം പൊട്ടാഷും ആദ്യം നൽകുക. അതിനുശേഷം 35 ദിവസം കഴിഞ്ഞ് ഇതേ വളപ്രയോഗം നൽകുന്നതാണ് നല്ലത്. തുടർന്ന് 15 ദിവസം കഴിഞ്ഞ് 7 ഗ്രാം ഫാക്ടംഫോസ് മാത്രം നൽകുക. പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്യുകയാണെങ്കിൽ ആഴ്ചയിലൊരിക്കൽ ജീവാമൃതം, ബയോസ്ലറി, ഫിഷ് അമിനോ ആസിഡ്, കടല പിണ്ണാക്ക് പുളിപ്പിച്ച തെളി ഗോമൂത്രം തുടങ്ങിയവ മാറിമാറി നൽകുക. ഏക്കർ രീതിയിൽ കൃഷി ചെയ്യുകയാണെങ്കിൽ ഒരേക്കറിന് 80 കിലോ പൊട്ടാഷ്, 200 കിലോ രാജ്ഫോസ്, 130 കിലോ യൂറിയ തുടങ്ങിയവ നൽകുക. വളർച്ച വേഗത്തിൽ ആകുവാനും, മികച്ച വിളവ് ലഭ്യമാക്കുവാനും 19:19:19 വളക്കൂട്ട് 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ച് കൊടുത്താൽ മതി.

കീട നിയന്ത്രണം

നിരവധി രോഗങ്ങൾ കടന്നുവരുന്ന വിളകളാണ് കാബേജും കോളിഫ്ലവറും. ഇതിനെ പ്രതിരോധിക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, വേപ്പിൻകുരു മിശ്രിതം തുടങ്ങി ജൈവകീടനാശിനികൾ രണ്ടാഴ്ച ഇടവിട്ട് ചെടികളിൽ തളിച്ചു കൊടുക്കുന്നതാണ് നല്ലത്. രോഗം ബാധിച്ച ചെടികൾ കണ്ടാൽ പിഴുതുമാറ്റി നശിപ്പിക്കുകയാണ് ഏറ്റവും നല്ലത്. കൃഷിയിടം ഉഴുതുമറിച്ച് കുമ്മായം പ്രയോഗം നടത്തുന്നത് ഒരു പരിധിവരെ മണ്ണിലൂടെ വരുന്ന രോഗങ്ങളെ തടയുന്നു. കൂടാതെ സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നത് രോഗബാധ ഉണ്ടാകാതിരിക്കാൻ നല്ലതാണ്. കർഡുകളും ഹെഡുകളും നശിപ്പിക്കുന്ന പ്രധാന കീടങ്ങളെ ഇല്ലായ്മ ചെയ്യുവാൻ എക്കാലക്സ്, ക്ലോറജൻ മുതലായ കീടനാശിനികൾ തളിച്ചു കൊടുക്കാം. തോട്ടങ്ങളിൽ നീർവാർച്ച ഉറപ്പുവരുത്തേണ്ടതും പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്.

തെരഞ്ഞെടുക്കേണ്ട ഇനങ്ങൾ

കോളിഫ്ലവർ കൃഷിയിൽ മികച്ച വിളവ് തരുന്ന ഇനങ്ങളാണ് പൂസാ മേഘ്ന, ബർക്ക, ബസന്ത്, NS60N, C6041, C6015 തുടങ്ങിയവ. കാബേജ് കൃഷിയിൽ മികച്ച വിളവ് തരുന്ന ഇനങ്ങൾ പൂസാ സുബ്ര, പൂസാ മുക്ത, NS 183, NS 43, NS 160 തുടങ്ങിയവ.

വിളവെടുപ്പുകാലം

തൈകൾ നട്ട് ഏകദേശം 55 ദിവസം കഴിയുമ്പോൾ കോളിഫ്ലവർ കർഡുകൾ പൂർണ്ണ വളർച്ച എത്തും. കാബേജ് ഹെഡുകൾ വിളവെടുക്കാൻ ഉദ്ദേശം 65 മുതൽ 70 ദിവസം കാലയളവ് എടുക്കും. കോളിഫ്ലവർ നിറം മങ്ങാതെ വിപണിയിലേക്ക് കൊടുക്കാൻ കർഡുകൾ പകുതി മുപ്പതുമ്പോൾ ഇലകൾകൊണ്ട് മൂടിയാൽ മതി.

Tags: Cabbagecauliflower
Share34TweetSendShare
Previous Post

പ്രധാന കാർഷിക വാർത്തകൾ

Next Post

10 സെന്റ് കൃഷിയിൽ നിന്ന് സുൽഫത്ത് നേടിയത് പത്തരമാറ്റ് തിളക്കമുള്ള വിജയം

Related Posts

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം
അറിവുകൾ

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി
അറിവുകൾ

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’
അറിവുകൾ

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

Next Post
10 സെന്റ് കൃഷിയിൽ നിന്ന് സുൽഫത്ത് നേടിയത് പത്തരമാറ്റ് തിളക്കമുള്ള വിജയം

10 സെന്റ് കൃഷിയിൽ നിന്ന് സുൽഫത്ത് നേടിയത് പത്തരമാറ്റ് തിളക്കമുള്ള വിജയം

Discussion about this post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV