ഭക്ഷണമില്ലാതെ കുറച്ചു നാൾ ജീവിക്കുക, ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണല്ലെ. ഓരോ ജിവന്റെയും നിലനില്‍പ്പിനു അത്യന്താപേക്ഷിതമായ ഒന്നാണ് പോഷകമൂല്യമുള്ള ഭക്ഷ്യവസ്തുക്കള്‍ എന്നത് തന്നെ കാര്യം. ഇനിയിത് ഉല്‍പ്പാദിപ്പിക്കുന്നത് കര്‍ഷകരാണല്ലോ. എന്നുകരുതി നമ്മുടെ മക്കളോട് വലുതാകുമ്പോള്‍ കൃഷിക്കാരന്‍ ആകണം എന്ന് പറഞ്ഞു പഠിപ്പിക്കാറുണ്ടോ ആരെങ്കിലും ?.
ഉണ്ടാകില്ല . കാരണം, അവസരങ്ങളാണ് നമ്മുടെ ചിന്തകളെ രൂപപ്പെടുത്തിയെടുക്കുന്നത്.ഒരു മേഖലയിലെ സാധ്യതകള്‍ കൂടുന്തോറും അതിലേക്ക് കൂടുതല്‍ പേര് എത്തിച്ചേരുന്നു.
ഈ മഹാമാരി കാലത്ത് അങ്ങനെയോരു സാധ്യതയുടെ ലോകം തുറന്നിടുകയാണ് കേരളത്തിലെ കാർഷിക മേഖല. അവ.
പ്രതീക്ഷിക്കാതെ എത്തിയ പ്രളയം കേരളത്തിനെയാകെ തകര്‍ത്തെറിഞ്ഞിട്ടും പ്രളയാനന്തര കേരളം നമ്മള്‍ ഒന്നിച്ച് ഒരുക്കി. അതുപോലെ കോവിഡിനെ അതിജിവിക്കുന്നതില്‍ ഉപരി കോവിഡിനൊപ്പം ജീവിച്ച് അതിജിവിക്കുക . അതുവഴി കോവിഡാനന്തര കേരളം ഒരുക്കാനുള്ള സമയമാണിത്.
കേരളത്തിന്‍റെ കാര്‍ഷിക,വ്യവസായിക, വാണിജ്യ മേഖലകളില്‍ പ്രതിസന്ധി നേരിടുന്ന സമയമാണിത്. കാലങ്ങളായി കേരളത്തിലുണ്ടായിരുന്ന കാര്‍ഷിക സംസ്കാരത്തെ പിന്നോട്ടടിക്കുകയായിരുന്നു കടന്നുപോയ നാളുകളിൽ നമ്മൾ. അതുകൊണ്ട് തന്നെ കേരളത്തിനു സ്വന്തമായിരുന്ന കാര്‍ഷിക സംസ്കാരം അന്യമാകാനുള്ള കാരണവും അതിനെ തിരിച്ചു കൊണ്ടുവരുമ്പോള്‍ ഉള്ള സാധ്യതകളെയും കുറിച്ച് പഠിക്കേണ്ടത് ഇവിടെ ആവശ്യമാണ്.
രണ്ടു സിസണില്‍ വിളവില്ലെങ്കില്‍ പിന്നെ വിത്തില്ല എന്നതാണ് കേരളത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ. പ്രളയം പ്രതീക്ഷിക്കുന്ന മലയാളി ഭക്ഷ്യക്ഷാമവും മുന്‍കൂട്ടി കാണേണ്ടതുണ്ട്. നമുക്ക് സ്വന്തമായി കാര്‍ഷികോല്‍പ്പാദന നയമില്ല എങ്കിലും കാര്‍ഷിക നയമുണ്ട് എന്ന് ഓർക്കുക.
അതായത് ഏത് വിള കൃഷി ചെയ്യാം എന്നാലോചിച്ചു സമയം കളയാതെ ഊര്‍ജിതമായി കൃഷിയ്ക്ക് തുടക്കമിടണം. ഇതിനായി ഇടവിള കൃഷികള്‍ തിരഞ്ഞെടുക്കാവുന്നതാണ്.കിഴങ്ങു വര്‍ഗങ്ങള്‍,വാഴ,ഇഞ്ചി തുടങ്ങിയവ കൃഷി ചെയ്യുന്നതിലൂടെ മികച്ച വിളവും ഉറപ്പാക്കാം.
കൃഷി കൂടുതല്‍ സ്വീകാര്യമാക്കാന്‍ സാങ്കേതിക സാധ്യതകള്‍ കണ്ടെത്തിയെ മതിയാകൂ.മഴ മറ ,പോളിഹൗസ്,ബയോ ഫ്ലോക്സ്,കണിക ജലസേചനം എന്നിങ്ങനെയുള്ള സാങ്കേതിക മാര്‍ഗങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാന്‍ കഴിയണം.അതുവഴി പുതുതലമുറ കൃഷിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടും.
കേരളസര്‍ക്കാറിന്റെ സുഭിക്ഷ കേരളത്തിന്‍റെ എല്ലാ പദ്ധതിയിലും 25% യുവാക്കള്‍ക്കായി മാറ്റി വച്ചിട്ടുണ്ട്.ഈ അവസരം പ്രയോജനപ്പെടുത്തി വിളവ് കുറഞ്ഞ വിത്തുകള്‍ ഉപേക്ഷിക്കുകയും ഭൂമിക്കിണങ്ങിയ സങ്കര ഇനം വിത്തുകള്‍ ഉപയോഗിച്ച് കൃഷി ആരംഭിക്കുകയും ചെയ്‌താല്‍ ഗുണം ചെയ്യും
.കൂടാതെ യുവാക്കളുടെ നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കിയാൽ കോവിഡ് പ്രതിസന്ധിയിലും അതൊരു മുതല്‍ കൂട്ടാകും.
വിത്തെറിയുക മാത്രമല്ല മൃഗസംരക്ഷണവും, മത്സ്യകൃഷിയും മികച്ച സാധ്യതകള്‍ ഉള്ളതാണ്.പാല്‍,മുട്ട,ഇറച്ചി,തുകല്‍,വളം, മത്സ്യം ഇവയൊക്കെ വരുമാന മാര്‍ഗങ്ങളാണ്.
പ്രതീക്ഷ കൈവിട്ട് ഇനിയെന്തെന്ന് ആലോചിക്കുന്ന നിരവധി പേരാണ് നമ്മുടെ സമൂഹത്തില്‍ ഉള്ളത്. ഇവര്‍ക്കൊക്കെ പുതുജീവന്‍ നല്‍കാന്‍ മാര്‍ഗമെന്തെന്ന് ആലോചിക്കുന്നവരോട് പറയാന്‍ ഇത്രേ ഉള്ളു.
ചിന്തിച്ചു തല പുകയ്ക്കണ്ട. മോഹിക്കുന്ന വരുമാനം നേടാനാകും എന്ന വിശ്വാസവും നൂതന ആശയങ്ങള്‍ കാര്‍ഷിക മേഖലയില്‍ നടപ്പാക്കാന്‍ ഉള്ള അവസരവും ഒരുക്കിയാല്‍ മാത്രം മതി കാർഷിക മേഖലയിൽ മാറ്റങ്ങൾ കൊണ്ടു വരാനും, നിരവധി പേരുടെ ജീവിതത്തിൽ വെളിച്ചം തെളിയിക്കാനും.
Discussion about this post