പച്ചക്കറികളില്‍ കീടനിയന്ത്രണത്തിനും വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും ഉതകുന്ന ഉത്തമ മിശ്രിതമാണ് എഗ്ഗ് അമിനോ ആസിഡ്. നന്നായി പുഷ്പിക്കുവാനും വലിപ്പമുള്ള കായകള്‍ ഉണ്ടാകാനും എഗ്ഗ് അമിനോ ആസിഡ് തളിക്കുന്നത് ഉത്തമമാണ്. മുട്ട ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഇത് വീട്ടില്‍ ഉണ്ടാക്കാനാകും.
ആവശ്യമായ സാധനങ്ങള്‍
വീട്ടിലെ കൃഷിക്ക് ഒരു മുട്ട കൊണ്ട് തന്നെ എഗ്ഗ് അമിനോ ആസിഡ് തയ്യാറാക്കാം. മുട്ട മുങ്ങിക്കിടക്കുന്ന രീതിയില്‍ നാരങ്ങാനീര് ആവശ്യമാണ്. നാലോ അഞ്ചോ നാരങ്ങയുടെ നീര് പിഴിഞ്ഞെടുക്കാം. ഇവയ്‌ക്കൊപ്പം 50 ഗ്രാം ശര്‍ക്കരയും വേണം.
തയ്യാറാക്കുന്ന വിധം
വിസ്താരം കുറഞ്ഞ ജാര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ജാറിലേക്ക് മുട്ട വച്ച ശേഷം അത് മുങ്ങിക്കിടക്കുന്ന വിധത്തില്‍ നാരങ്ങാനീര് ഒഴിക്കണം. ശേഷം 15 ദിവസം അടച്ചു വെക്കണം. പിന്നീട് മുട്ട പൊട്ടിച്ച് ചെറുനാരങ്ങാനീരിലേക്ക് ഒഴിക്കുക മുട്ടത്തോട് കളയാന്‍ ശ്രദ്ധിക്കണം. ഇതിലേക്ക് 50 ഗ്രാം ശര്‍ക്കര കൂടി ചേര്‍ക്കുക. ഈ മിശ്രിതം നന്നായി യോജിപ്പിച്ചശേഷം 10 ദിവസം കൂടി അടച്ച് സൂക്ഷിക്കുക.
ഉപയോഗിക്കുന്നതെങ്ങനെ?
എഗ്ഗ് അമിനോ ആസിഡ് 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടികളില്‍ സ്‌പ്രേ ചെയ്യാം. 10 ദിവസത്തില്‍ ഒരിക്കല്‍ സ്‌പ്രേ ചെയ്യുന്നതാണ് നല്ലത്.
Discussion about this post