പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി സഹോദരന്‍ അയ്യപ്പനും പത്‌നി പാര്‍വതി അയ്യപ്പനും 1964ല്‍ തുടങ്ങിയ സ്ഥാപനമാണ് ആലുവ തോട്ടുമുക്കത്തെ ശ്രീനാരായണ സേവികാ സമാജം. സ്ത്രീസമൂഹത്തിന്റെ സ്വയം പര്യാപ്തതയ്ക്ക് ഒരു മുതല്‍കൂട്ടാകണമെന്നായിരുന്നു സ്ഥാപനം തുടങ്ങുമ്പോള്‍ തന്നെ ലക്ഷ്യം വെച്ചിരുന്നത്.
2022ലെത്തി നില്‍ക്കുമ്പോഴും സാമൂഹ്യ പ്രതിബദ്ധതയോടെ സ്ത്രീകള്‍ക്കായി നിലനില്‍ക്കുകയാണ് ശ്രീനാരായണ സേവികാ സമാജം. പെണ്‍കുട്ടികളും വയോധികരും ഒറ്റപ്പെട്ടുപോയ സ്ത്രീകളുമടക്കം 150ലേറെ പേരാണ് അഭയ കേന്ദ്രത്തിലെ അന്തേവാസികള്‍. ഇവിടത്തെ പെണ്‍കുട്ടികള്‍ ഇത്തവണ പഠനത്തിനൊപ്പം കൃഷിയില്‍ കൂടി കൈവെച്ചിരിക്കുകയാണ്.
ആയിരം ഗ്രോബാഗുകളിലായി ഒരുക്കുന്ന പച്ചക്കറി കൃഷിയിലാണ് സമാജത്തിലെ ജീവനക്കാര്‍ക്കൊപ്പം കുട്ടികളും പങ്കാളികളാകുന്നത്. പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി.
കൃഷിക്ക് പുറമെ കറി പൗഡര്‍ നിര്‍മ്മാണം, ബേക്കറി, ടൈലറിംഗ് യൂണിറ്റ്, സ്‌കൂള്‍, പ്രസ്, ലൈബ്രറി തുടങ്ങി പത്തിലേറെ യൂണിറ്റുകള്‍ ശ്രീനാരായണ സേവികാ സമാജം ഇപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്നു. അഭയകേന്ദ്രത്തിലെ അംഗങ്ങള്‍ക്ക് സഹായകമാകുക എന്ന ലക്ഷ്യത്തെടായണ് ഓരോ യൂണിറ്റിന്റെയും പ്രവര്‍ത്തനം.
Discussion about this post