കര്‍ഷകര്‍ക്ക് ഒരു ലക്ഷം രൂപ ശമ്പളത്തില്‍ ജോലി. യോഗ്യത പത്താംക്ലാസ്. കൃഷിക്ക് ഇത്രയും ശമ്പളം ലഭിക്കുന്നത് അങ്ങ് ദക്ഷിണകൊറിയയാണ്. വിദേശ ജോലി ലഭിക്കാന്‍ സഹായം ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ ഒഡെപെക് മുഖേനയാണ് നിയമനം.
ദക്ഷിണകൊറിയയിലേക്ക് ഇതാദ്യമായാണ് ഒഡെപെക് മുഖേന റിക്രൂട്ട്മെന്റ് നടത്തുന്നത്. കൊറിയന്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള കാര്‍ഷിക പദ്ധതിയുടെ ഭാഗമാകാനാണ് തൊഴിലാളികളെ തേടുന്നത്. തുടക്കത്തില്‍ 100 പേര്‍ക്കാണ് നിയമനം. 1000 പേരെയാണ് ആവശ്യപ്പെട്ടതെങ്കിലും തുടക്കത്തില്‍ 100 പേര്‍ക്ക് നിയമനം നല്‍കാനാണ് ഒഡെപെക് തീരുമാനം.
പ്രധാനമായും സവാള കൃഷിയാണ് ചെയ്യുന്നത്. 25 മുതല്‍ 40 വയസ് പ്രായമുള്ളവരെയാണ് ഈ ജോലിക്കായി പരിഗണിക്കുന്നത്. അടിസ്ഥാനപരമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം. രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്സീന് എടുത്തിരിക്കണം. കാര്‍ഷിക വൃത്തിയില്‍ മുന്‍ പരിയമുള്ളവര്‍ക്കു മുന്‍ഗണന ഉണ്ടാകും. [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അപേക്ഷ അയയ്ക്കണം. താല്‍പ്പര്യമുള്ളവര്‍ക്കായി ഒഡെപെക് 27നു തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പല്‍ ടൗണ്‍ ഹാളിലും സെമിനാര്‍ നടത്തും. തൊഴില്‍ദാതാവിനെകുറിച്ച് അപേക്ഷകരില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒഡെപെക് സെമിനാര്‍ നടത്തുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ കെ.എ.അനൂപ് പറഞ്ഞു.
കൊറിയയിലെ ജീവിത രീതി, കൃഷി രീതികള്‍, ജീവിതച്ചെലവ്, താമസ സൗകര്യം, കറന്‍സി, സംസ്കാരം, തൊഴില്‍ സമയം, തൊഴില്‍ നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം അപേക്ഷകര്‍ക്കു ബോധ്യപ്പെടുന്നതിനാണു സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. കൊറിയന്‍ സാഹചര്യങ്ങള്‍ ബോധ്യപ്പെട്ട ശേഷം അപേക്ഷിക്കുന്നവരില്‍ നിന്നാണ് യോഗ്യരായ ആളുകളെ തെരഞ്ഞെടുക്കുന്നത്.
Discussion about this post