Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഫലവര്‍ഗ്ഗങ്ങള്‍

പ്രമേഹ രോഗികള്‍ക്ക്  മധുരം കഴിയ്ക്കണോ? വീട്ടില്‍ മിറക്കിള്‍ പഴം വളര്‍ത്തുക 

Agri TV Desk by Agri TV Desk
October 25, 2021
in ഫലവര്‍ഗ്ഗങ്ങള്‍
Share on FacebookShare on TwitterWhatsApp

പടിഞ്ഞാറന്‍ ആഫ്രിക്കകാരനായ Syndespalum dulciferum എന്ന മിറക്കിള്‍ ബെറിയുടെ ചരിത്രം രസകരമാണ്. പ്രമേഹ രോഗികള്‍ക്കും കീമോ തെറാപ്പി കഴിഞ്ഞ് രുചി മുകുളങ്ങളുടെ സംവേദന ക്ഷമത കുറഞ്ഞവര്‍ക്കും ഒക്കെ മധുരത്തെ ഭയക്കാതെ മധുരം കഴിക്കാന്‍ ഇവനെ ഒരെണ്ണം വായ്ക്കകത്താക്കി അല്പനേരം കഴിഞ്ഞ് പുളിയുള്ള എന്തെങ്കിലും കഴിച്ചാല്‍ മതി. മധുരം ചേര്‍ക്കാതെ നാരങ്ങ വെള്ളമോ സോഡയോ ചെറു നാരങ്ങാ തന്നെയോ കഴിക്കുക. നിങ്ങള്‍ ശരിക്കും അദ്ഭുതപ്പെടും. ഇതൊരെണ്ണം കൊടുത്ത് കുട്ടികളെക്കൊണ്ട് നെല്ലിയ്ക്ക രണ്ടെണ്ണം കഴിപ്പിക്കുകയും ചെയ്യാം. മധുരമുള്ള ഓറഞ്ച് കൂടുതല്‍ മധുരതരമായി അനുഭവപ്പെടും.ഒരു പത്തു പതിനഞ്ച് മിനിറ്റ് നേരം ഈ പ്രതിഭാസം നില നില്‍ക്കും.

ഇതിന്റെ പഴത്തില്‍ ഉള്ള മിറക്കുലിന്‍ എന്ന പ്രൊട്ടീന്‍ ആണ് ഈ അത്ഭുതത്തിന് കാരണം. നാവിലെ പുളിരസം അറിയുന്ന കോശങ്ങളെ അവ മറയ്ക്കുന്നു. പകരം മധുരം അനുഭവവേദ്യമാക്കുന്നു. ഒരു മായാജാലം.

വിദേശങ്ങളില്‍ ചില റെസ്റ്ററന്റ് കളില്‍ ഈ പഴം കഴിക്കാന്‍ കൊടുത്തതിനു ശേഷം മധുരമില്ലാത്ത ഐസ് ക്രീം, പുഡിങ്, ലെമണ്‍ ഡ്രിങ്ക് എന്നിവ കൊടുക്കും.(Flavour tripping ). അപ്പോള്‍ അവ കലോറി കുറഞ്ഞ ഭക്ഷണമായി. എന്നാല്‍ നല്ല മധുരം തോന്നുകയും ചെയ്യും. ഡയറ്റിങ് ചെയ്യുന്നവര്‍ക്കും ഇത്  നന്ന്.

1725ല്‍ ഫ്രഞ്ച് കാരനായ റെയ്‌നാഡ് ദേ മാര്‍ചങ്, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ വര്‍ഗക്കാര്‍ പലരും മധുരം കുറഞ്ഞ അല്പം പഴകിയ ബ്രെഡ് ഈ പഴത്തിന്റെ സഹായത്തോടെ രുചിയോടെ കഴിക്കുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്.

1960 ല്‍ റോബര്‍ട്ട് ഹാര്‍ഡി എന്ന സംരംഭകന്‍ ഈ പഴത്തെ പഞ്ചസാരയുടെ പകരക്കാരന്‍ ആയി ചില ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ സന്നിവേശിപ്പിച്ചു ഒരു വിപ്ലവത്തിനൊരുങ്ങി. സംഗതി ക്ലെച് പിടിക്കുമെന്നായപ്പോള്‍ കരുത്തരായ അമേരിക്കന്‍ പഞ്ചസാര ലോബി FDA യുടെ സഹായത്തോടെ ഹാര്‍ഡിയുടെ മിറാലിന്‍ കമ്പനിയെ  തേച്ചൊട്ടിച്ചു. അത് ഒരു സേഫ് അല്ലാത്ത food additive ആണെന്ന് റിപ്പോര്‍ട്ട് ഉണ്ടാക്കി ഷുഗര്‍ ലോബിയെ കാത്തു. ഇന്നും miraculin ചേര്‍ത്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ വില്‍ക്കാന്‍ FDA തയ്യാറായിട്ടില്ല.

എന്തായാലും ‘അര്‍മാദപ്പഴം ‘തിരിച്ചു വരികയാണ്.  കലോറി കുറഞ്ഞ മധുരം ജനിപ്പിക്കാന്‍  ഉള്ള കഴിവിനെ പ്രയോജന പ്പെടുത്തി ഡയറ്റ് ഉല്‍പ്പന്നങ്ങള്‍ ഇറക്കാന്‍ ആണ് ചില സംരംഭകരുടെ ശ്രമം.

വീടുകളില്‍ ചട്ടികളില്‍ വളര്‍ത്താന്‍ ഇത് വളരെ അനുയോജ്യം. വിത്ത് വഴി തൈകള്‍ ഉണ്ടാക്കാം. നാല് കൊല്ലം പ്രായമുള്ള ഒരു ചെടിയില്‍ നിന്നും 800 പഴങ്ങള്‍ വരെ ലഭിക്കും. ഇതില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന  Miraculin ഗുളികകളും വിദേശ വിപണിയില്‍  ലഭ്യമാണ്. പഴത്തിന്റെ നീര് വായിലും നാവിലും മേലണ്ണാക്കിലും പുരട്ടി 2-3 മിനിറ്റ് കാത്തതിന് ശേഷം മാത്രം പുളിയുള്ള പഴങ്ങള്‍ കഴിക്കുക. അദ്ഭുതത്തിന് കാക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്കും തൈകള്‍ക്കും ബന്ധപ്പെടുക.

അനില്‍ കുമാര്‍. Retd അഗ്രി ഫീല്‍ഡ് ഓഫീസര്‍, അരവിന്ദ് നഴ്‌സറി, MLA Jn, നെടുങ്ങോലം. 94470 81222.

തയ്യാറാക്കിയത്

പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
ചാത്തന്നൂര്‍ കൃഷിഭവന്‍

 

Tags: Miracle fruit
ShareTweetSendShare
Previous Post

ഒരു ലക്ഷം രൂപ ശമ്പളം; യോഗ്യത പത്താംക്ലാസ്; കര്‍ഷകര്‍ക്ക് ദക്ഷിണകൊറിയയില്‍ ജോലി

Next Post

ഏറ്റവും വലിയ പുൽച്ചെടി

Related Posts

Watermelon farming
കൃഷിരീതികൾ

ഇനി തണ്ണീർ മത്തൻ നടീൽദിനങ്ങൾ; തണ്ണീർ മത്തൻ കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

കൃഷിരീതികൾ

കാട്ടുചെടി പഴമെങ്കിലും അങ്ങ് വിദേശത്തുമുണ്ടെടാ പിടി

ഫലവര്‍ഗ്ഗങ്ങള്‍

കെസുസു: പഴങ്ങളിലെ മാണിക്യം

Next Post

ഏറ്റവും വലിയ പുൽച്ചെടി

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies