Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ക്ഷീരവികസന വകുപ്പിന്റെ സഹായങ്ങളറിഞ്ഞിരിക്കണം

Agri TV Desk by Agri TV Desk
January 29, 2021
in കൃഷിവാർത്ത
55
SHARES
Share on FacebookShare on TwitterWhatsApp

സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് ക്ഷീരവികസന വകുപ്പ് മുഖേന നിരവധി സഹായങ്ങളാണ് ലഭിക്കുന്നത്. ക്ഷീര വകുപ്പിന്റെ പ്രധാന ലക്ഷ്യമെന്നത് തന്നെ പശുവളർത്തൽ എങ്ങനെ ആദായകരമാക്കാം എന്നും തൽഫലമായി ക്ഷീര കർഷകർക്ക് സാമൂഹിക സാമ്പത്തിക സുസ്ഥിരത എങ്ങനെ കൈവരിക്കാം എന്നതുമാണ്.

ക്ഷീരകർഷകർക്കുള്ള പ്രധാന ധനസഹായ പദ്ധതിയാണ് മിൽക്ക് ഷെഡ് വികസന പദ്ധതി. ഗോധനം, കിടാരി വളർത്തൽ യൂണിറ്റുകൾക്കുള്ള ധനസഹായം, കാലിത്തൊഴുത്ത് നിർമിക്കുന്നതിനായുള്ള ധനസഹായം, കറവയന്ത്രം വാങ്ങുന്നതിനുള്ള ധനസഹായം, ആവശ്യാധിഷ്ഠിത ധനസഹായങ്ങൾ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളാണ് മിൽക്ക് ഷെഡ് വികസന പദ്ധതിയിലൂടെ ക്ഷീരകർഷകർക്ക് ലഭിക്കുക.

ഗോധനത്തിലൂടെ കറവപ്പശുവിനെ വാങ്ങാനുള്ള ധനസഹായം കർഷകർക്ക് ലഭിക്കുന്നുണ്ട്. ഒന്ന്, രണ്ട്, അഞ്ച്, പത്ത് പശു വീതമുള്ള ഡെയറി ഫാമുകൾ ആരംഭിക്കാൻ യഥാക്രമം 35,000, 69,000, 1,84000, 3,83000 രൂപ നിരക്കിലായിരിക്കും ധനസഹായം ലഭിക്കുക. കിടാരി വളർത്തൽ യൂണിറ്റുകൾക്കുള്ള ധനസഹായത്തിലൂടെ 5, 10 വീതമുള്ള കിടാരികളുടെ യൂണിറ്റുകൾ ആരംഭിക്കാനായി യഥാക്രമം 90,500, 1,81,200 രൂപ എന്നീ നിരക്കിലാണ് ധനസഹായം നൽകുന്നത്. പുതുതായി ഫാം തുടങ്ങുന്ന കർഷകർ, സംരംഭകർ, വനിതകൾ, പിന്നാക്ക വിഭാഗക്കാർ എന്നിവർക്കാണ് മുൻഗണന നൽകുന്നത്.

കാലിത്തൊഴുത്ത് നിർമിക്കുന്നതിനായി 50,000 രൂപ വരെ ധനസഹായം ലഭിക്കും. പദ്ധതിയിലൂടെ വനിതകൾക്കും പിന്നാക്ക വിഭാഗക്കാർക്കും തൊഴുത്തു പൂർണമായും നശിച്ചുപോയവർക്കും പുതിയ തൊഴുത്തു പണിയുന്നവർക്കും മുൻഗണന നൽകും. കറവയന്ത്രം വാങ്ങുന്നതിനായി കറവ യന്ത്രത്തിന്റെ വിലയുടെ 50 ശതമാനം അഥവാ പരമാവധി 25,000 രൂപയാണ് ധനസഹായം ലഭിക്കുക.

ആവശ്യാധിഷ്ഠിത ധനസഹായ പദ്ധതി പ്രകാരം ഡെയറി ഫാം ആധുനീകരിക്കാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിലേക്ക് ആവശ്യാധിഷ്ഠിത ധനസഹായവും നൽകുന്നുണ്ട്. ഈ പദ്ധതിയിൽ ഉൾപ്പെട്ട ഒന്നോ അതിലധികമോ ഇനങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. ആകെ ചെലവഴിക്കുന്ന തുകയുടെ 50 ശതമാനം സബ്‌സിഡിയായി പരമാവധി 50,000 രൂപയാണ് ധനസഹായം ലഭിക്കുന്നത്. ക്ഷീര വകുപ്പ് നൽകുന്ന ധനസഹായങ്ങൾക്കായി അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ നേരിട്ടു നൽകിയാൽ മതിയാകും.

Share55TweetSendShare
Previous Post

താ‍റാവ് കർഷകർക്കുള്ള ഇൻഷുറൻസ് സേവനം അടുത്ത വർഷം യാഥാർഥ്യമാക്കും

Next Post

വാനില കൃഷി രീതികൾ

Related Posts

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു
അറിവുകൾ

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം
അറിവുകൾ

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്
അറിവുകൾ

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

Next Post
വാനില കൃഷി രീതികൾ

വാനില കൃഷി രീതികൾ

Discussion about this post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV