അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഓഡർ ചെയ്യാത്ത വിത്ത് പാക്കറ്റുകൾ കമ്മലുകൾ എന്ന പേരിൽ ചൈനയിൽനിന്നും കൊറിയർ വഴി പല കർഷകരിലേക്കും എത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ ഇത്തരം വിത്ത് പാക്കറ്റുകൾ ഇന്ത്യയിലേക്കും എത്തുമോ എന്ന ആശങ്കയിലാണ് കേന്ദ്ര കൃഷിവകുപ്പ്. സംസ്ഥാന ഗവൺമെന്റുകൾക്കും കാർഷിക സർവകലാശാലകൾക്കും അസോസിയേഷനുകൾക്കും ഏജൻസികൾക്കും, കേന്ദ്രം ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകത്താകെ ആയിരക്കണക്കിന് വിത്ത് പാക്കറ്റുകളാണ് ഇത്തരത്തിൽ കർഷകരിലേക്ക് എത്തിയിട്ടുള്ളത്.
ഇത്തരം വിത്തുകൾ മുളപ്പിച്ചാൽ ചിലപ്പോൾ പടർന്നുപിടിക്കാനും അതത് പ്രദേശങ്ങളിലെ ജൈവവൈവിധ്യങ്ങൾക്ക് ഭീഷണിയാകാനും സാധ്യതയുണ്ട്. ഇവ ഏതെങ്കിലും സസ്യ രോഗങ്ങളുടെ വാഹകരുമാകാം. ഉറവിടം അറിയാത്തതും ഓർഡർ ചെയ്യാത്തതുമായ വിത്തുകൾ ലഭിച്ചാൽ മുളപ്പിക്കരുതെന്ന് എഫ്.എസ്.ഐ.ഐ ഡയറക്ടർ ജനറൽ ആവശ്യപ്പെട്ടു.
Discussion about this post