Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

50 ലക്ഷം കുടുംബങ്ങൾക്ക് വിത്ത് പാക്കറ്റുകളും തൈകളും വിതരണം ചെയ്യും

Syam K S by Syam K S
April 2, 2020
in കൃഷിവാർത്ത
899
SHARES
Share on FacebookShare on TwitterWhatsApp

കോവിഡ് – 19 ലോക്ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അരക്കോടി കുടുംബങ്ങൾക്ക് വിത്ത് പാക്കറ്റുകളും തൈകളും വിതരണം ചെയ്യാനൊരുങ്ങി കൃഷിവകുപ്പ്. വീട്ടുവളപ്പിലെ സാധ്യമായ സ്ഥലത്ത് നടത്തുന്ന കൃഷി മാനസിക ഉല്ലാസത്തിനും ആരോഗ്യത്തിനും ഏറെ ഗുണപ്രദമാണ്. വീടിനുള്ളിൽ അകപ്പെട്ടിരിക്കുന്ന ജനങ്ങളുടെ മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഉത്തമ മരുന്നാണ് കൃഷി എന്ന ഹോർട്ടികൾച്ചർ തെറാപ്പി.

ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി ജനങ്ങൾ ചെറുകൃഷി വീട്ടിൽ തന്നെ ആരംഭിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ കൃഷി വകുപ്പ് ഫാമുകൾ, കാർഷിക കർമ്മസേന, വി എഫ് പി സി കെ, കേരള കാർഷിക സർവ്വകലാശാല എന്നിവയുടെ നേതൃത്വത്തിൽ 50 ലക്ഷം കുടുംബങ്ങൾക്ക് വേണ്ട വിത്ത് പാക്കറ്റുകളും പച്ചക്കറിതൈകളും ഒരാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യുന്നതിന് സജ്ജമായിട്ടുണ്ട്.

എല്ലാ ജില്ലകളിലെയും ജില്ലാ കളക്ടർമാർ , പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ എന്നിവർ ഇതിനു വേണ്ട സംവിധാന ക്രമങ്ങൾ ഒരുക്കുന്നതാണ് . അതാത് പഞ്ചായത്തിലെ റാപ്പിഡ് റെസ്പോൺസ് ടീം, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഇവ എല്ലാ കുടുംബങ്ങൾക്കും എത്തുന്നതായിരിക്കും.

ഇതിനകം തന്നെ കൃഷിവകുപ്പ് ജീവനി എന്നപേരിൽ കുടുംബകൃഷി വ്യാപകമാകുന്നതിനും പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുകൊണ്ടും വിവിധ കർമ പരിപാടികൾ ആരംഭിച്ചിരുന്നു.

കേരളത്തിലെ അഞ്ച് കാർഷിക പാരിസ്ഥിതിക മേഖലകളുടെ അടിസ്ഥാനത്തിൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഇലക്കറി വിഭവങ്ങൾ ഉൾപ്പെടെയുള്ള ഇനങ്ങൾ ജീവനി ഹെൽത്ത് പ്ലേറ്റ് എന്ന ആശയത്തിലൂടെ കൃഷിവകുപ്പ് അവതരിപ്പിച്ചിരുന്നു. ഹെൽത്ത് പ്ലേറ്റ് ആശയത്തിൽ പറയുന്ന ഒട്ടുമിക്ക പോഷകാഹാര വിഭവങ്ങളും സ്വന്തമായി വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കുന്നതിന് പറ്റുന്നവയാണ്. വീട്ടിലെ കൃഷി എല്ലാ കുടുംബങ്ങളും തുടങ്ങിയാൽ മാത്രമേ ഇത് പൂർണ്ണ അർത്ഥത്തിൽ പ്രാവർത്തികമാക്കാൻ പറ്റുകയുള്ളൂ.

കർഷകർക്കും പൊതുജനങ്ങൾക്കും കൃഷി സംബന്ധമായ സംശയനിവാരണത്തിനും മറ്റുമായി അതാത് കൃഷി ഓഫീസർമാരുടെ ഫോൺ നമ്പറിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഇതുകൂടാതെ സംശയനിവാരണത്തിനായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കിസാൻ കോൾ സെൻ്ററിലെ 1800-425- 1661 എന്ന നമ്പറിലോ 94000 22020എന്ന മൊബൈൽ നമ്പറിലോ ജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.

വീട്ടുവളപ്പിലെ സംയോജിത കൃഷി മാതൃകകളുടെ ഗവേഷണത്തിനായി കാർഷിക സർവകലാശാലയുടെ കീഴിൽ കരമന പ്രവർത്തിക്കുന്ന ഫാമിംഗ് സിസ്റ്റം റിസർച്ച് സെൻ്ററുമായും കർഷകർക്ക് നേരിട്ട് സംശയദൂരീകരണം നടത്താവുന്നതാണ്. 9847022929, 9446104347എന്നീ നമ്പറുകളിൽ ഫാമിംഗ് സിസ്റ്റം സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.

കടപ്പാട് : വി എസ് സുനിൽ കുമാർ ഫേസ്ബുക്ക് പേജ്

Tags: വീട്ടിലിരിക്കാം വിളയൊരുക്കാം
Share899TweetSendShare
Previous Post

പയർ കൃഷി എങ്ങനെ ചെയ്യാം?

Next Post

വീട്ടിൽ ഐസ്ക്രീം ബോക്സുണ്ടോ? ലോക്ഡൗൺ കാലത്തെ കൃഷി ഇതുപോലെ ചെയ്താലോ?

Related Posts

കൃഷിവാർത്ത

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

കൃഷിവാർത്ത

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

കൃഷിവാർത്ത

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

Next Post

വീട്ടിൽ ഐസ്ക്രീം ബോക്സുണ്ടോ? ലോക്ഡൗൺ കാലത്തെ കൃഷി ഇതുപോലെ ചെയ്താലോ?

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies