Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

തെങ്ങിന് കറിയുപ്പ്

Agri TV Desk by Agri TV Desk
October 26, 2021
in കൃഷിരീതികൾ
Share on FacebookShare on TwitterWhatsApp

തേങ്ങാ ഉല്‍പാദനം കൂട്ടാന്‍ ഏറ്റവും ചെലവു കുറഞ്ഞ പ്രകൃതി സൗഹൃദമായ മാര്‍ഗ്ഗമാണ് കറിയുപ്പ് അഥവാ സോഡിയം ക്ലോറൈഡ്. വര്‍ഷം തോറും മഴക്കാലത്ത് ഇതു നല്‍കുന്നത് തെങ്ങിന്റെ വളര്‍ച്ചയെ സഹായിക്കും. നാളികേരോല്‍പാദനം വര്‍ധിപ്പിക്കാനും തേങ്ങയുടെ കാമ്പിന്റെ കട്ടിയും, കൊപ്രയുടെ തൂക്കവും കൂടുന്നതിനും മുഖ്യ പങ്കു വഹിക്കുന്ന പോഷക മൂലകങ്ങളാണ് ഉപ്പിലടങ്ങിയിരിക്കുന്ന സോഡിയവും ക്ലോറിനും. ക്ലോറിന്റെ അഭാവം കൊണ്ട് തെങ്ങോല മഞ്ഞളിക്കുകയും അവയില്‍ ഓറഞ്ച് നിറത്തിലുള്ള പാടുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ കണയോലകളുടെ അഗ്രം കരിയുകയും ഓല ചുരുണ്ട് ഒടിഞ്ഞു തൂങ്ങുകയും, ക്രമേണ നാളികേര ഉല്‍പാദനം തീരെ കുറയുകയും ചെയ്യുന്നു.

കറിയുപ്പു ചേര്‍ക്കുക വഴി തെങ്ങില്‍ കൂടുതല്‍ വെള്ളയ്ക്ക ഉണ്ടാവുകയും അവ പുഷ്ടിയോടെ വളരുകയും ചെയ്യുന്നു. കൂടാതെ തെങ്ങു കൃഷിയിലെ ലാഭ നഷ്ടങ്ങള്‍ നിശ്ചയിക്കുന്ന പ്രധാന ഘടകമായ കൊപ്രയുടെ അളവ് പരമാവധി കൂട്ടാനും ഇതു സഹായിക്കുന്നു. കറിയുപ്പ് മറ്റ് വളങ്ങളെ അപേക്ഷിച്ച് വില കുറഞ്ഞതും, പ്രകൃതി സൗഹൃദവും തെങ്ങിന് ഏറ്റവും യോജിച്ചതുമായ വളമാണ്. ശരിയായ അളവില്‍ നല്‍കിയാല്‍ മണ്ണിന്റെ ഭൗതിക ഘടന നിലനിര്‍ത്താനും സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടാനും കറിയുപ്പ് സഹായകമാണ്. ഇലപ്പുള്ളി രോഗത്തെ ചെറുക്കാന്‍ ഉപ്പ് തെങ്ങിനെ സഹായിക്കുന്നതായി ഫിലിപ്പീന്‍സില്‍ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

അതായത് കറിയുപ്പ് നല്‍കുക വഴി തെങ്ങിന്റെ പ്രകൃതി ദത്തമായ വളര്‍ച്ചയും വികാസവും ത്വരിതപ്പെടുകയും അതുകാലേകൂട്ടി കായ്ച്ചു തുടങ്ങുകയും നല്ല വിളവ് തരികയും ചെയ്യും. പണ്ടൊക്കെ തെങ്ങിന്‍ തൈ നടുമ്പോള്‍ കറുയുപ്പും ചാരവും മണലുമാണല്ലോ പ്രധാനമായും കുഴിയില്‍ ചേര്‍ത്തിരുന്നത്. മണ്ണിനു കട്ടിയുള്ള കല്‍പ്രദേശങ്ങളില്‍ തെങ്ങു നടാന്‍ കുഴി എടുക്കുമ്പോള്‍ ഒരു പിടി കറിയുപ്പ് ചേര്‍ക്കുന്നത് മണ്ണിന് അയവു കിട്ടാനും തൈയുടെ ഇളം വേരുകള്‍ മണ്ണിലേക്ക് തടസ്സം കൂടാതെ വേഗത്തില്‍ വളരാനും തൈ പെട്ടെന്നു പിടിച്ചു കിട്ടാനും സഹായകമാകും.

കറിയുപ്പിടുന്നത് മണ്ണിന്റെ ഈര്‍പ്പം സംരക്ഷിക്കുന്നതിന് സഹായിക്കുമെന്നും തെങ്ങുകളിലെ പേട്ടു തേങ്ങ ഉത്പാദനം കുറയ്ക്കുമെന്നും കര്‍ഷകര്‍ വിശ്വസിക്കുന്നു. തെങ്ങു കൃഷി രാജ്യങ്ങളായ ഇന്തോനേഷ്യയും ഫിലിപ്പീന്‍സും ഉപ്പ് തെങ്ങിന്റെ വളമായി പൊതുവെ ശുപാര്‍ശ ചെയ്യുന്നു. ഇതു വഴി തെങ്ങുകളിലെ നാളികേര ഉല്‍പാദനം 120 ശതമാനം വര്‍ദ്ധിപ്പി ക്കുന്നതായി ഫിലിപ്പീന്‍സിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു .
1991 മുതല്‍ 1997 വരെ ഫിലിപ്പീന്‍സില്‍ കൃഷിക്കാര്‍ 170,000 ഹെക്ടര്‍ നാളികേര തോട്ടത്തില്‍ ഏകദേശം 18 ദശലക്ഷം തെങ്ങുകള്‍ക്ക് ഉപ്പ് വളമായി നല്‍കി പരീക്ഷണം നടത്തി. ഉപ്പിടാത്ത തെങ്ങുകളെ അപേക്ഷിച്ച് ഈ തെങ്ങുകള്‍ വിളവില്‍ 12.5 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത് . ഇപ്പോള്‍ രണ്ടു ദശലക്ഷം ഹെക്ടറില്‍ ഇന്തോനേഷ്യയും ഈ മാതൃക പിന്തുടരുന്നു, ഫിലിപ്പീന്‍സില്‍ നഴ്‌സറികളിലെ 6-8 മാസം പ്രായമുള്ള ഒരു തെകയ്ക്ക് 60 -70 ഗ്രാം കറിയുപ്പാണ് ശുപാര്‍ശ ചെയ്യുന്നത് . ഇതില്‍ ആദ്യ പകുതി മഴക്കാലത്തും അടുത്ത പകുതി ആറുമാസം കഴിഞ്ഞ് മഴക്കാല അവസാനത്തിലും നല്‍കുന്നു.

കറിയുപ്പിലെ ക്ലോറിന്‍ തെങ്ങിന്‍ തൈകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. ഫിലിപ്പീന്‍സ് കോക്കനട്ട് അതോറിറ്റി ശിപാര്‍ശ ചെയ്തിരിക്കുന്ന വിവിധ പ്രായത്തിലുള്ള തെങ്ങുകള്‍ക്കു നല്‍കേണ്ട കറിയുപ്പിന്റെ അളവ് ഇപ്രകാരമാണ്. കൃഷിടങ്ങളില്‍ തെങ്ങിന്‍ തെകള്‍ക്ക് നടുന്ന സമയത്ത് 100 ഗ്രാം, നട്ട് ആറു മാസത്തിനു ശേഷം 150 ഗ്രാം വീതം ഉപ്പ് നല്കും . ഒരു വര്‍ഷം കഴിഞ്ഞാല്‍ 500 ഗ്രാമും രണ്ടാം വര്‍ഷം 750 ഗ്രാമും വീതം നല്കാം . മൂന്ന് നാല് വര്‍ഷങ്ങളില്‍ യഥാക്രമം 1.10 , 1.30 കിലോ ഗ്രാം വീതവും ഉപ്പിടുന്നു. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ഓരോ തെങ്ങുകള്‍ക്കും വര്‍ഷം തോറും ഒന്നര കിലോഗ്രാമും ഉപ്പ് വളമായി നല്കാവുന്നതാണ്.

തെങ്ങിന് ഉപ്പു നല്‍കേണ്ട വിധം

മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്ന പ്രകൃതിദത്ത വളമാണ് കറിയുപ്പ്. തെങ്ങിന്‍ തൈ നടുന്ന സമയം മുതല്‍ കറിയുപ്പ് ചേര്‍ത്തു കൊടുക്കാം . അധികമായാല്‍ അമൃതും വിഷം എന്നു പറയുന്നതു പോലെ തെങ്ങിനു നല്കുന്ന കറിയുപ്പിന്റെ അളവ് ഏറ്റവും കൃത്യമായി പാലിക്കപ്പെടേണ്ടതാണ് . വില കുറഞ്ഞ വളമെന്നു കരുതി മനോധര്‍മ്മം പോലെ കൂടുതല്‍ ചേര്‍ത്തുകൊടുത്താല്‍ ഗുണത്തേക്കാള്‍ ഏറെ തെങ്ങിനു ദോഷമാണെന്ന കാര്യവും മറക്കരുത്. തെങ്ങ് ഒന്നിന് ( കായ്ക്കുന്ന ) തടം തുറന്ന് ഒരു കിലോഗ്രാം കറിയുപ്പ് മഴക്കാലത്താണ് നല്‍കേണ്ടത്. തെങ്ങിനു ചുറ്റും തടം തുറന്ന് അതില്‍ ജൈവ വളങ്ങളും മറ്റു രാസവളങ്ങളും ചേര്‍ക്കുന്നതിന് രണ്ടാഴ്ച മുമ്പേ കറിയുപ്പും ചേര്‍ത്തു കൊടുക്കാം. എന്നാല്‍ പുളിരസം കൂടിയ നമ്മുടെ നാട്ടിലെ മണ്ണില്‍ കുമ്മായമോ ഡോളോമൈറ്റോ ചേര്‍ത്ത് അമ്ലത്വം കുറച്ചിട്ടു വേണം കറിയുപ്പും മറ്റു വളങ്ങളും നല്‍കാന്‍ . ഇതിനായി തെങ്ങ് ഒന്നിന് ഒരു കിലോഗ്രാം കുമ്മായമോ ഡോളോ മൈറ്റോ ചേര്‍ത്തു കൊടുക്കേണ്ടതാണ് . മണ്ണില്‍ നല്ല ഈര്‍പ്പം ഉള്ളപ്പോള്‍ മാത്രമേ കറിയുപ്പു ചേര്‍ക്കാന്‍ പാടുള്ളൂ . ഈര്‍പ്പമില്ലാത്ത മണ്ണില്‍ കറിയുപ്പു ചേര്‍ത്താല്‍ അത് ദോഷകരമായി ഭവിക്കും . വേരുഭാഗത്ത് ഉപ്പിന്റെ അംശം അടിഞ്ഞു കൂടുകയും മണ്ണില്‍ നിന്നു സുഗമമായി വളവും വെള്ളവും വലിച്ചെടുക്കുന്നതിന് ഇതു തടസ്സമാകുകയും ചെയ്യും തെങ്ങിന്‍ തടത്തില്‍ പുറം പകുതിയിലായി വേണം കറിയുപ്പു വിതറേണ്ടത്. അതായത് ചുവട്ടില്‍ നിന്ന് 30 സെന്റി മീറ്റര്‍ വിട്ട് ബാക്കി സ്ഥലത്ത് ഉപ്പു വിതറിയശേഷം തടത്തിന്റെ അരികില്‍ നിന്ന് മണ്ണ് കിളച്ചിട്ട് മൂടണം . തെങ്ങിന്‍ തോട്ടത്തിന്റെ സുസ്ഥിര അഭിവൃദ്ധിക്കും കൂടു തല്‍ നാളികേരം ലഭിക്കുന്നതിനും തെങ്ങിനു നല്‍കാവുന്ന പ്രകൃതി സൗഹൃദ വളമാണ് കറിയുപ്പ് . പണ്ടു കാലം മുതല്‍ തെങ്ങിന് ഉപ്പും ചാരവും നല്‍കുക എന്നത് ഉള്‍പ്പെടെയുള്ള പരിചരണങ്ങള്‍ നമ്മുടെ പൂര്‍വ്വികര്‍ സ്വമേധയാ അനുവര്‍ത്തി ച്ചു പോന്നിരുന്നു . കേരള കാര്‍ഷിക സര്‍വ്വകലാശാലയും ഇതെക്കുറിച്ചു നടത്തിയ പഠനങ്ങളില്‍ കറിയുപ്പ് തെങ്ങിന് നല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട് . ( പാക്കേജ് ഓഫ് പ്രാക്ടീസ് 2016 , പേജ് 102. ) ചെങ്കല്‍ പ്രദേശങ്ങളില്‍ തെങ്ങ് ഒന്നിന് വര്‍ഷം തോറും ഒരു കിലോഗ്രാം കറിയുപ്പു നല്‍കുന്നതു വഴി തോട്ടങ്ങളില്‍ പൊട്ടാഷ് അടങ്ങിയ വളത്തിന്റെ അളവ് 50 ശതമാനമായി ുറയ്ക്കാമെന്നും കാര്‍ഷിക സര്‍വകലാശാലയുടെ പഠനങ്ങള്‍ പറയുന്നു.

 

Tags: Coconut tree
ShareTweetSendShare
Previous Post

ഏറ്റവും വലിയ പുൽച്ചെടി

Next Post

തെങ്ങിന് ഉത്തമം ജൈവകൃഷി

Related Posts

കൃഷിരീതികൾ

വെണ്ട കൃഷിക്ക് ഒരുങ്ങാം

കൃഷിരീതികൾ

കേരളത്തിന്റെ സ്വന്തം ‘ഭീമ’ പാല്‍കൂണ്‍

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

Next Post

തെങ്ങിന് ഉത്തമം ജൈവകൃഷി

Discussion about this post

ചെറു ധാന്യങ്ങൾ അടങ്ങിയ ന്യൂട്രി ലഞ്ച് ഇനി നിങ്ങളുടെ തീൻമേശയിലേക്കും

മുത്ത് കൃഷിയിലെ നിന്ന് യുവ കർഷകൻ നേടുന്നത് 55 ലക്ഷം രൂപ വരുമാനം

The National Institute for Rubber Training (NIRT), under the Rubber Board, is conducting rubber tapping training for interstate workers

കേര പദ്ധതി; റബ്ബർ പുനർനടീലിന് കർഷകന് 75000 രൂപ സഹായം

വെണ്ട കൃഷിക്ക് ഒരുങ്ങാം

അടുക്കളത്തോട്ടം നിർമാണ പരിശീലനം

കശുമാവ് കൃഷി പ്രോൽസാഹിപ്പിക്കാൻ വിവിധ പദ്ധതികളുമായി കശുമാവ് വികസന ഏജൻസി

Cardamom production has declined sharply due to heavy rains and rotting disease

അതിതീവ്ര മഴയും, അഴുകൽ രോഗവും – ഏലം ഉൽപാദനം കുത്തനെ കുറഞ്ഞു

കാലാവസ്ഥ വ്യതിയാനം മൂലം കർഷകർ നേരിടുന്ന പ്രതിസന്ധികൾ തടയാൻ സംസ്ഥാനത്ത് അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകൾ സ്ഥാപിക്കും

കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപന അധികാരികൾക്ക് നിർദ്ദേശം നൽകി സർക്കാർ

രാസവളങ്ങളുടെ വില കുത്തനെക്കൂട്ടി കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies